ജനനേന്ദ്രിയം മുറിഞ്ഞ സ്വാമി കുമ്മനത്തിന്റെ സ്വന്തം ആളോ? ചിത്രങ്ങള്‍ പറയുന്നു... ഇടതനെന്ന് സംഘികള്‍

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

തിരുവനന്തപുരം: പീഡനം സഹിക്കവയ്യാതെ പെണ്‍കുട്ടി ലിംഗം ഛേദിച്ച സ്വാമി ഗംഗേശാനന്ദ തീര്‍ത്ഥ പാദയുടെ രാഷ്ട്രീയം അന്വേഷിക്കുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ. സംഭവം വാര്‍ത്ത ആയ ഉടന്‍ തന്നെ സംഘപരിവാര്‍ അനുകൂലികള്‍ പ്രതിരോധം തീര്‍ത്ത് രംഗത്തിറങ്ങിയിരുന്നു.

ലിംഗം സ്വയം മുറിച്ചതാണെന്ന് സ്വാമി!!! ആശുപത്രിയില്‍ എത്തിയത് മുറിഞ്ഞ് വീഴാറായ അവസ്ഥയില്‍... അപ്പോൾ

ഗുരുവായൂര്‍ ക്ഷേത്രം പൊട്ടിത്തെറിക്കും; പിന്നില്‍ സ്ത്രീ, പോലീസ് ആലപ്പുഴയിലേക്ക്

ഷാരുഖ് ഖാനെ വേണ്ടാന്ന് പറഞ്ഞ് നടി പോയത് ഈ നടന്റെ അടുത്തേക്ക്, ഒരു സിനിമ കൊണ്ട് ജീവിതം മാറിയ നടനാര് ?

ഹരിസ്വാമി എന്നറിയപ്പെടുന്ന ഗംഗേശാനന്ദപാദതീര്‍ത്ഥ പഴ ഡിെൈവഫ്‌ഐക്കാരന്‍ ആണെന്നും ഇടതുപക്ഷ അനുഭാവിയാണെന്നും സംഘപരിവാര്‍ അനുകൂല സംഘങ്ങള്‍ പ്രചരിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ മറ്റ് ചില സത്യങ്ങളാണ് വെളിപ്പെടുത്തുന്നത്.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും ഹരിസ്വാമിയും ഒരുമിച്ചുള്ള ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

ലിംഗം മുറിഞ്ഞ സ്വാമി

പീഡനശ്രമത്തിനിടെ ജനനേന്ദ്രിയം ഛേദിക്കപ്പെട്ട സ്വാമി ഗംഗേശാനന്ദ തീര്‍ത്ഥപാദര്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ പരിഹസിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഒരുപാട് വട്ടപ്പേരുകള്‍ ഇപ്പോള്‍ തന്നെ സ്വാമിയ്ക്ക് കിട്ടിക്കഴിഞ്ഞു.

സ്വാമിയുടെ രാഷ്ട്രീയം

വാര്‍ത്ത പുറത്ത് വന്നപ്പോള്‍ മുതല്‍ ചിലര്‍ തിരയുന്നത് സ്വാമിയുടെ രാഷ്ട്രീയമാണ്. സ്വാമി എന്ന പേര് വന്നതോടെ തന്നെ സംഘപരിവാര്‍ അനുകൂലികള്‍ പ്രതിരോധത്തില്‍ ആയിരുന്നു.

പഴയ ഡിവൈഎഫ്‌ഐക്കാരനാണെന്ന്

ഹരി സ്വാമി പഴയ ഡിവൈഎഫ്‌ഐക്കാരന്‍ ആണെന്നാണ് സംഘപരിവാര്‍ അനുകൂലികള്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. പഴയ തീപ്പൊരി പ്രവര്‍ത്തകന്‍ ആണെന്നും പ്രചാരണം ഉണ്ട്.

കുമ്മനം രാജശേഖരനുമായി എന്ത് ബന്ധം

ഇപ്പോഴത്തെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും ഹരിസ്വാമിയും തമ്മില്‍ അടുത്ത ബന്ധം ഉണ്ടെന്നാണ് വേറെ ഒരു ആരോപണം. ബിജെപി നേതൃത്വത്തിലേക്ക് വരുന്നതിന് മുമ്പ് ഹിന്ദു ഐക്യവേദിയുടേയും ക്ഷേത്ര സംരക്ഷണ സമിതിയുടേയും എല്ലാം നേതൃത്വത്തില്‍ ഉണ്ടായിരുന്നു കുമ്മനം.

കുമ്മനത്തിനൊപ്പമുള്ള ഫോട്ടോ

കുമ്മനം രാജശേഖരനൊപ്പമുള്ള ഹരിസ്വാമിയുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുന്നത്. മറ്റ് ചില സ്വാമിമാരും ഈ ചിത്രത്തില്‍ ഇവര്‍ക്കൊപ്പം ഉണ്ട്.

മുഖ്യമന്ത്രിയെ കാണാന്‍ കുമ്മനത്തിനൊപ്പം

2010 ജൂണ്‍ മാസത്തില്‍ എടുത്ത ഫോട്ടോ ആണ് ഇത് എന്നാണ് പറയപ്പെടുന്നത്. മലബാറിലെ ക്ഷേത്രങ്ങള്‍ ഏറ്റെടുക്കാനുള്ള ദേവസ്വം ബോര്‍ഡിന്റെ നീക്കത്തിനെതിരെ നിലപാടറിയിക്കാന്‍ വേണ്ടിയാണ് കുമ്മനവും ഹരിസ്വാമിയും മറ്റും അന്ന് മുഖ്യമന്ത്രി ആയിരുന്ന വിഎസ് അച്യുതാനന്ദനെ കാണാന്‍ പോയതത്രെ.

സന്യാസി ശ്രേഷ്ഠന്‍?

സന്യാസി ശേഷ്ഠന്‍ എന്ന രീതിയിലും ഈ സ്വാമി അറിയപ്പെടുന്നുണ്ട് എന്നതാണ് രസകരം. ആറന്‍മുള പൈതൃക ഗ്രാമ കര്‍മ സമിതി സംഘടിപ്പിച്ച സന്യാസ ശ്രേഷ്ഠന്‍മാരുടെ ഉന്നത നേതൃസമ്മേളനത്തിന്റെ കണ്‍വീനറും ഹരിസ്വാമി ആയിരുന്നു.

പിന്നേയും കുമ്മനത്തിനൊപ്പം

തിരുവനന്തപുരം കണ്ണന്‍മൂലയില്‍ നിന്ന് തുടങ്ങിയ ചട്ടമ്പി സ്വാമി രഥയാത്രയുടെ നായകനും ഇയാള്‍ തന്നെ ആയിരുന്നു. ആ പരിപാടിയിലും കുമ്മനം രാജശേഖരന്‍ പങ്കെടുത്തിരുന്നു.

ആറന്‍മുള സമരം

ആറന്‍മുള വിമാനത്താവള വിരുദ്ധ സമരത്തിലും ഹരിസ്വാമി പങ്കാളിയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. അപ്പോള്‍ പിന്നെ കുമ്മനം രാജശേഖരന് ഇയാളെ അറിയില്ലെന്ന് പറഞ്ഞ് ഒഴിയാന്‍ കഴിയില്ലെന്ന് ഉറപ്പായി.

ഹൈന്ദവ സ്ഥാപനങ്ങളിലെ പ്രഭാഷകന്‍

സംസ്ഥാനത്തെ ഒട്ടേറെ ഹൈന്ദവ സ്ഥാപനങ്ങളില്‍ പ്രഭാഷകനായും ഇയാള്‍ എത്താറുണ്ട്. കുട്ടികളില്‍ ആത്മീയത വളര്‍ത്തുന്നതിനെ കുറിച്ചൊക്കെ ഘോരഘോരം പ്രസംഗിച്ചിട്ടുള്ള ആളാണ്. ഇതെല്ലാം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.

English summary
Sreehari Swamy with Kummanam Rajasekharan, picture spreading on social media.
Please Wait while comments are loading...