Get Updates
Get notified of breaking news, exclusive insights, and must-see stories!

'കാമഭ്രാന്തും ബലാല്‍സംഗ രാഷ്ട്രീയവും രണ്ടാണ്;സംഘ്പരിവാര്‍ മാത്രമല്ല യുക്തിവാദികളും ഉണ്ട് വേട്ടയില്‍'

കാഞ്ഞങ്ങാട്: കാസര്‍ഗോഡ് ജില്ലയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ മദ്രസ അധ്യാപകന്‍ ലൈംഗികാതിക്രമണത്തിന് വിധേയമാക്കിയ സംഭവത്തിലെ സംഘപരിവാര്‍ പ്രചരണങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ശ്രീജ നെയ്യാറ്റിന്‍കര. സംഭവത്തെ ഒരിക്കലും ന്യായീകരിക്കാന്‍ കഴിയുന്നതല്ലെന്നും എന്നാല്‍ ഇതിന്റെ പേരില്‍ രാജ്യത്തെ മുസ്ലീങ്ങളെ മുഴുവന്‍ മറുപടി പറയണമെന്ന് പറഞ്ഞാല്‍ പോയി പണി നോക്കാന്‍ പറയുമെന്നും ശ്രീജ നെയ്യാറ്റിന്‍കര പ്രതികരിച്ചു. കെ സുരേന്ദ്രനേയും ശ്രീജ നെയ്യാറ്റിന്‍കര രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചു.

പോയി പണി നോക്കാന്‍ പറയും

പോയി പണി നോക്കാന്‍ പറയും

കാസര്‍കോടൊരു മദ്രസ അധ്യാപകന്‍ തന്റെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചു... അതൊരു ക്രിമിനല്‍ കുറ്റമാണ് നീതി ബോധമുള്ള ഒരാളും ആ നീച പ്രവൃത്തിയെ ന്യായീകരിച്ചിട്ടില്ല എന്ന് മാത്രമല്ല ആ നരാധമനെതിരെ ശക്തമായ പ്രതിഷേധവും നടക്കുന്നുണ്ട് ..എന്നാല്‍ അതിന്റെ പേരില്‍ രാജ്യത്തുള്ള മുഴുവന്‍ മുസ്ലീങ്ങളും മറുപടി പറയണം എന്നൊക്കെ പറഞ്ഞാല്‍ പോയി പണി നോക്കാന്‍ പറയും.

 സംഘ് പരിവാര്‍ മാത്രമല്ല

സംഘ് പരിവാര്‍ മാത്രമല്ല

മതത്തെയടക്കം പ്രതിക്കൂട്ടില്‍ നിര്‍ത്തി വിചാരണ ചെയ്യുകയാണ്.. സംഘ് പരിവാര്‍ മാത്രമല്ല യുക്തിവാദികളും ഉണ്ടാ വേട്ടയില്‍ ... മദ്രസയില്‍ വനിതാ അധ്യാപകരെ നിയമിക്കാനുള്ള ഉപദേശങ്ങള്‍ വേറെയും.. ആ ഉപദേശത്തിലൂടെ ഒളിച്ചു കടത്തുന്ന രാഷ്ട്രീയം ആര്‍ക്കും മനസിലാകില്ല എന്ന് കരുതരുത്...

ഉത്തേജക മരുന്ന് കഴിച്ചവരെപ്പോലെ

ഉത്തേജക മരുന്ന് കഴിച്ചവരെപ്പോലെ

സ്‌കൂളധ്യാപകര്‍ പീഡിപ്പിക്കുന്നിടത്തെവിടെയെങ്കിലും വനിതാ അധ്യാപകരെ നിയമിക്കണം എന്നൊരു ഉപദേശം നിങ്ങള്‍ മുന്നോട്ടു വച്ചിട്ടുണ്ടോ? ഇത്രയും വിവാദം ഉണ്ടായിട്ടും പദ്മരാജന് പകരം എന്തു കൊണ്ടൊരു താമരാക്ഷിയെ നിങ്ങള്‍ അഡൈ്വസ് ചെയ്തില്ല എന്ന് ഞാന്‍ ചോദിക്കുന്നില്ല...ബി ജെ പി നേതാവ് പാലത്തായി പദ്മരാജന്‍ വിഷയത്തില്‍ ഉറക്കം നടിച്ചവരൊക്കെ ഉത്തേജക മരുന്ന് കഴിച്ചവരെപ്പോലെ ഉണര്‍ന്നു കഴിഞ്ഞു...

ജാതിയും മതവും ചര്‍ച്ച ചെയ്തില്ല

ജാതിയും മതവും ചര്‍ച്ച ചെയ്തില്ല

പദ്മരാജന്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ പ്രതികരിച്ചവരാരും ചന്ദനകുറിയിട്ട് ഇളിച്ചു നില്‍ക്കുന്ന പദ്മരാജന്റെ മതത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയില്ല.... പദ്മരാജനെതിരെ രാജ്യത്തെ മുഴുവന്‍ ഹിന്ദുക്കളും മറുപടി പറയണം എന്നാരും പറഞ്ഞില്ല... പദ്മരാജന്റെ ജാതിയും മതവും ചര്‍ച്ച ചെയ്തില്ല... ചര്‍ച്ച ചെയ്തത് പദ്മരാജന്റെ രാഷ്ട്രീയമാണ്...

Recommended Video

cmsvideo
    Serum Institute of India to apply for local trials on Oxford's vaccine by August| Oneindia Malayalam
    സംഘ് പരിവാര്‍ രാഷ്ട്രീയം

    സംഘ് പരിവാര്‍ രാഷ്ട്രീയം

    ബലാല്‍സംഗം രാഷ്ട്രീയ പ്രവര്‍ത്തനമാക്കിയ സംഘ് പരിവാര്‍ രാഷ്ട്രീയം അതിനിയും ചര്‍ച്ച ചെയ്യും...എല്ലാ ജാതിയിലും മതത്തിലും രാഷ്ട്രീയ പാര്‍ട്ടികളിലും സ്ത്രീയെ കേവല ഭോഗ വസ്തുവായി കാണുന്ന കാമഭ്രാന്തന്‍മാരുണ്ട് സ്ത്രീപക്ഷ പുരോഗമന പാര്‍ട്ടിയായ സി പി എമ്മില്‍ പോലും കാമഭ്രാന്തന്മാരുടെ അസാന്നിധ്യം ഉറപ്പിക്കാന്‍ ഇക്കാലം വരെ കഴിഞ്ഞിട്ടില്ല...

    കാമഭ്രാന്തും ബലാല്‍സംഗ രാഷ്ട്രീയവും

    കാമഭ്രാന്തും ബലാല്‍സംഗ രാഷ്ട്രീയവും

    എന്നാല്‍ കാമഭ്രാന്തും ബലാല്‍സംഗ രാഷ്ട്രീയവും ഒന്നല്ല രണ്ടാണ്.... കാമഭ്രാന്ത് മൂത്ത് സ്വന്തം മകളെ പീഡിപ്പിച്ച മദ്രസ അധ്യാപകനും ആഭ്യന്തര ശത്രുവിന് നേരെ ബലാല്‍സംഗം രാഷ്ട്രീയ പ്രവര്‍ത്തനമാക്കിയ പാര്‍ട്ടിയുടെ നേതാവ് പദ്മരാജനും ഒന്നല്ല രണ്ടാണ്...രണ്ടായത് കൊണ്ടാണ് മദ്രസ അധ്യാപകനെ വെള്ളപൂശാന്‍ ആ സമുദായത്തില്‍ നിന്ന് ഒരാളും വരാത്തത്...

    കെ സുരേന്ദ്രന്‍

    കെ സുരേന്ദ്രന്‍

    മുസ്ലിം സംഘടനകളിലെ ഒരു നേതാവും ആ ക്രിമിനലിന് വേണ്ടി ഫേസ് ബുക്ക് പോസ്റ്റ് ഇടാത്തത്... ഒരു മുസ്ലിം വനിതാ നേതാവും ആ പീഡന വീരന് വേണ്ടി ലൈവില്‍ വരാത്തത്...രണ്ടായത് കൊണ്ടാണ് പദ്മരാജനെ വെള്ളപൂശാന്‍ ആയിരക്കണക്കിന് സംഘ് പരിവാരങ്ങള്‍ നിരന്നു നില്‍ക്കുന്നത്... ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ പോലും പീഡന വീരന് വേണ്ടി പരസ്യമായി രംഗത്തു വരുന്നത്... ലസിതാ പാലയ്ക്കല്‍ എന്ന വനിതാ നേതാവടക്കം ലൈവില്‍ വന്നിരുന്ന് കുഞ്ഞിനെ പീഡിപ്പിച്ചവന് വേണ്ടി സംസാരിച്ചു കൊണ്ടിരിക്കുന്നത്... പദ്മരാജനെതിരെ സംസാരിക്കുന്ന മനുഷ്യരെ സംഘികള്‍ നിരന്തരം സൈബര്‍ വേട്ടയ്ക്കിരയാക്കുന്നത്....

    ഇസ്ലാമോഫോബിയ

    ഇസ്ലാമോഫോബിയ

    പെണ്ണിന്റെ മേല്‍ കൈ വച്ച കാമഭ്രാന്തനായ ക്രിമിനലായ സ്ത്രീ വിരുദ്ധനായ മദ്രസ അധ്യാപകനെതിരെ ശക്തമായ പ്രതിഷേധമുണ്ട്.... എന്നാല്‍ അതിനേക്കാള്‍ ആയിരമിരട്ടി പ്രതിഷേധം സംഘ് പരിവാറിനോടുണ്ട് കാരണം ഖബറിലെ മുസ്ലിം സ്ത്രീകളെ റേപ്പ് ചെയ്യാന്‍ ആഹ്വാനം ചെയ്ത നേതാവിന് കാമഭ്രാന്ത് മൂത്തിട്ടല്ലായെന്നും അതിന്റെ പിന്നിലൊരു രാഷ്ട്രീയമുണ്ടെന്നും കൃത്യമായി അറിയാവുന്നത് കൊണ്ട്....മദ്രസ അധ്യാപകനെ വച്ച് കത്തിക്കുന്ന ആ ഇസ്ലാമോഫോബിയ ഉണ്ടല്ലോ അതിവിടെ എന്റെ ഫേസ് ബുക്ക് വാളില്‍ ചെലവാകില്ല. ചെന്നാട്ടെ

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+