കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ആകെ പ്രതീക്ഷ കെകെ ശൈലജയിലാണ്'; പാലത്തായി പീഡനകേസില്‍ ആശങ്ക പ്രകടിപ്പിച്ച് ശ്രീജ നെയ്യാറ്റിന്‍കര

  • By News Desk
Google Oneindia Malayalam News

കൊച്ചി: കണ്ണൂര്‍ പാലത്തായിയില്‍ അധ്യാപകനും ബിജെപി നേതാവുമായ പത്മരാജനെതിരെയുള്ള പോക്‌സോ കേസില്‍ പരാതിക്കാരിക്ക് നോട്ടീസ് അയക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഹൈക്കോടതി. കേസ് ഡയറി പരിശോധിച്ച ശേഷമായിരുന്നു ഹൈക്കോടതിയുടെ നടപടി. സംഭവത്തില്‍ തലശേരി പോക്‌സോ കോടതി പത്മരാജന്റെ ജാമ്യാപേക്ഷ തള്ളിയതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്.

അതേസമയം പോക്‌സോ കേസില്‍ പ്രതിസ്ഥാനത്ത് ബിജെപി നേതാവായത് കൊണ്ട് തന്നെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് പുറത്ത കടക്കുമെന്നുള്ള ആശങ്കയുള്‍പ്പെടെ പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് ശ്രീജ നെയ്യാറ്റിന്‍കര. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രംഗത്തെത്തിയത്. തനിക്കിനി പ്രതീക്ഷയുള്ളത് ആരോഗ്യമന്ത്രി കെകെ ശൈലജയിലാണെന്നും ശ്രീജ പറയ

ജാമ്യം

ജാമ്യം

ബിജെപി നേതാവ് പത്മരാജന്‍ പ്രതിയായ പോക്‌സോ കേസിനെ കുറിച്ച്...പോക്‌സോ കേസുകളില്‍ 16 വയസിനു താഴെയുള്ള കുട്ടികളാണ് ഇരയാകുന്നതെങ്കില്‍ കുട്ടികളുടെ രക്ഷിതാക്കളെയോ രക്ഷിതാവ് ഇല്ലാത്ത കുട്ടിയാണെങ്കില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയെയോ ,പ്രതിക്ക് ജാമ്യം കൊടുക്കും മുന്‍പ് കോടതി കേള്‍ക്കണം എന്നുണ്ട് എന്നാല്‍ ചുരുക്കം ചില കേസുകളിലേ അത് സംഭവിക്കാറുള്ളൂ ...

കോടതി നടപടി

കോടതി നടപടി

എന്നാല്‍ പദ്മരാജന്‍ കേസില്‍ അത് സംഭവിച്ചിട്ടുണ്ട്... കുട്ടിയുടെ മാതാവിനെ കോടതി ഇബ്ലീഡ് ചെയ്തിട്ടുണ്ട് പ്രോസിക്യൂട്ടര്‍ മുഖേന കുട്ടിയുടെ മാതാവ് നേരിട്ടോ വക്കീല്‍ വഴി വക്കാലത്തോ ഹാജരാകാത്തതു കൊണ്ടാണ് കേസ് മറ്റന്നാളത്തേക്ക് മാറ്റിയത് ... ഈ കോടതി നടപടി വളരേ പോസിറ്റിവാണ്......എന്നാലും ചില ആശങ്കകള്‍ പങ്കു വയ്ക്കാതിരിക്കാനാവില്ല

പോക്‌സോ കേസ്

പോക്‌സോ കേസ്

പ്രതിക്ക് ജാമ്യം ലഭിക്കാതിരിക്കുക എന്നതാണ് ഈ കേസിന്റെ വിജയത്തിന്റെ ആദ്യപടി അതിന് വേണ്ടത് ചെയ്യാന്‍ നമുക്ക് മുന്‍പിലുള്ള വഴികള്‍ എന്തെന്ന അന്വേഷണങ്ങള്‍ കുറെയേറെ നടത്തിയിരുന്നു ... അതിന്റെ ഭാഗമായാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നേതൃത്വം കൊടുക്കുന്ന ഐ ജി ശ്രീജിത്ത്,ഹൈക്കോടതി പ്രോസിക്യൂട്ടര്‍ സുമന്‍ ചക്രവര്‍ത്തി പോക്‌സോ കേസ് വിദഗ്ദരായ ചില അഭിഭാഷകര്‍ തുടങ്ങിയവരുമായി ഫോണില്‍ സംസാരിച്ചത്...

81 ദിവസങ്ങള്‍

81 ദിവസങ്ങള്‍

81 ദിവസങ്ങള്‍ പിന്നിടുകയാണ് 9 ദിവസത്തിനുള്ളില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം കോടതിയില്‍ ഹാജരാക്കിയില്ലെങ്കില്‍ പോക്‌സോ കേസ് പ്രതികള്‍ക്ക് ജാമ്യം കിട്ടാന്‍ നിയമപരമായ അവകാശം ഉണ്ട് ജാമ്യം കിട്ടുകയും ചെയ്യും...പ്രാഥമികാന്വേഷണം എന്ന നിലയില്‍ കുട്ടിയുടെ മൊഴി പോലും രേഖപ്പെടുത്താത്ത ക്രൈം ബ്രാഞ്ച് ഈ ഒന്‍പതു ദിവസങ്ങള്‍ക്കുള്ളില്‍ എങ്ങനെ കുറ്റപത്രം സമര്‍പ്പിക്കും? മൊഴി എടുക്കാന്‍ കുട്ടിയുടെ മാനസിക നില സ്റ്റേബിള്‍ അല്ലെന്ന് പറയുന്ന ക്രൈം ബ്രാഞ്ച് കുട്ടിയെ ട്രോമയില്‍ നിന്നും തിരിച്ചു കൊണ്ടു വരാന്‍ കുട്ടിയെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുമാരുടെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്....

മറ്റൊരു വഴി

മറ്റൊരു വഴി

പ്രതിക്ക് ജാമ്യം കിട്ടാതിരിക്കാന്‍ മറ്റൊരു വഴി കൂടെ ഉണ്ടായിരുന്നു രണ്ടാമതൊരാള്‍ക്കു പ്രതി പദ്മരാജന്‍ കുട്ടിയെ കൈമാറി എന്ന് കുട്ടിയുടെ മാതാവിന്റെ മറ്റൊരു പരാതി ഉണ്ട് ആ പരാതിയിന്മേല്‍ എഫ് ഐ ആര്‍ ഇട്ടിട്ടുണ്ടോ എന്നുള്ളതാണ് അങ്ങനൊരു എഫ് ഐ ആര്‍ ഇതുവരെ ഇട്ടിട്ടുമില്ല... അങ്ങനൊന്നുണ്ടായിരുന്നെങ്കില്‍ ആ എഫ് ഐ ആര്‍ കോടതിയില്‍ സമര്‍പ്പിച്ചാല്‍ കുട്ടിയെ കൈമാറിയ പദ്മരാജന് വീണ്ടും അകത്ത് കിടക്കേണ്ടതായി വരുമായിരുന്നു...

ജീവിതമൊരു ദുരന്തമാകും

ജീവിതമൊരു ദുരന്തമാകും

ഈ വിഷയത്തില്‍ എനിക്കിനി ആകെ പ്രതീക്ഷയുള്ളത് മന്ത്രി കെ കെ ശൈലജയിലാണ്.. പദ്മരാജനെ അറസ്റ്റ് ചെയ്യിക്കുന്നതില്‍ അവര്‍ നടത്തിയ ഇടപെടല്‍ കുഞ്ഞിന് നീതി വാങ്ങിക്കൊടുക്കുന്നിടത്തും ഉണ്ടാകണം അല്ലാത്ത പക്ഷം ഒരു പിഞ്ചു കുഞ്ഞിനെ പീഡിപ്പിച്ച പ്രതി പദ്മരാജന്‍ പുറത്തിറങ്ങും പുറത്തിറങ്ങുന്ന പത്മരാജന്‍ ബി ജെ പി യിലെ തന്റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് എന്നന്നേക്കുമായി ഈ കേസില്‍ നിന്ന് പുറത്തു കടക്കും....അതുവഴി ആ പത്തുവയസുകാരിയുടെ ജീവിതമൊരു ദുരന്തമാകും അതുണ്ടാകാന്‍ പാടില്ല ....

വാക്കുകളിലെ ആത്മാര്‍തഥത

വാക്കുകളിലെ ആത്മാര്‍തഥത

പദ്മരാജന് ജാമ്യം നല്‍കാതിരിക്കാന്‍ പ്രോസിക്യൂട്ടര്‍ സുമന്‍ ചക്രവര്‍ത്തി കാണിച്ചു കൊണ്ടിരിക്കുന്ന ജാഗ്രതയ്ക്ക് ?? അദ്ദേഹത്തോട് സംസാരിക്കുമ്പോള്‍ ആ വാക്കുകളിലെ ആത്മാര്‍തഥത അറിയുന്നുണ്ടായിരുന്നു....

English summary
Sreeja Neyyattinkara Facebook Post About palathayi Posco Case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X