ശ്രീജേഷിനെ വധിക്കാൻ ശ്രമിച്ച കേസ്; ഡിവൈഎസ്പി ഓഫീസിലേക്ക് ഓട്ടോ തൊഴിലാളി മാർച്ച്
വടകര:പാലയാട് നടയിലെ ഓട്ടോറിക്ഷാ ഡ്രൈവർ ഓ.പി.ശ്രീജേഷിനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മോട്ടോർ ആൻഡ് എൻജിനീയറിംഗ് വർക്കേഴ്സ് യൂനിയൻ(സി.ഐ.ടി.യു)വിന്റെ നേതൃത്വത്തിൽ മോട്ടോർ തൊഴിലാളികൾ വടകര ഡി.വൈ.എസ്.പി.

ഓഫീസിലേക്ക് മാർച്ച് നടത്തി.യൂനിയൻ ജില്ലാ സെക്രട്ടറി കെ.കെ.മമ്മു മാർച്ച് ഉൽഘാടനം ചെയ്തു.ഇ.കെ.നാരായണൻ അധ്യക്ഷത വഹിച്ചു.വേണു കക്കട്ടിൽ,എ.കെ.ബാലൻ,കെ.വി.രാഘവൻ,കെ.വി.രാമചന്ദ്രൻ,എ.സതീശൻ എന്നിവർ പ്രസംഗിച്ചു. പടം:ഡി.വൈ.എസ്.പി.ഓഫീസ് മാർച്ച് കെ.കെ.മമ്മു ഉൽഘാടനം ചെയ്യുന്നു












Click it and Unblock the Notifications