കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അനുജന് വേണ്ടി ഇനി ശ്രീജിത്തിന്റെ നിയമപോരാട്ടം.. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിലേക്ക്

Google Oneindia Malayalam News

തിരുവനന്തപുരം: നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിവിന്റെ കസ്റ്റഡി മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ സഹോദരന്‍ ശ്രീജിത്ത് വീണ്ടും നിയമപോരാട്ടത്തിന് തയ്യാറെടുക്കുന്നു. സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്ത് ഹൈക്കോടതിയെ സമീപിക്കും. പ്രമുഖ അഭിഭാഷകനായ കാളീശ്വരം രാജിന്റെ സഹായത്തോടെയാണ് ശ്രീജിത്ത് ഹൈക്കോടതിയെ സമീപിക്കുക എന്നാണ് റിപ്പോര്‍ട്ട്. ശ്രീജിത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന സമരം 765ാം ദിവസം പിന്നിടുകയാണ്. ശ്രീജിത്തിന്റെ സമരത്തിന് വന്‍ജനപിന്തുണയാണ് ലഭിക്കുന്നത്. ശ്രീജിവിന്റെ മരണം അന്വേഷിക്കാനാവില്ലെന്ന് സിബിഐ നേരത്തെ അറിയിച്ചിരുന്നു.

അടുക്കള ചോദ്യം ചോദിക്കരുത്.. വല്യ മിടുക്കിയാവേണ്ടെന്നും സ്മൃതി പരുത്തിക്കാടിനോട് ബിജെപി നേതാവ്അടുക്കള ചോദ്യം ചോദിക്കരുത്.. വല്യ മിടുക്കിയാവേണ്ടെന്നും സ്മൃതി പരുത്തിക്കാടിനോട് ബിജെപി നേതാവ്

sreejith

അന്വേഷണം ഏറ്റെടുക്കാനാവില്ലെന്ന സിബിഐ നിലപാട് പുനപരിശോധിക്കണം എന്നാവശ്യപ്പെട്ട് സംസ്ഥാന ചീഫ് സെക്രട്ടറി കേന്ദ്ര സര്‍ക്കാരിന്റെ പേഴ്‌സണല്‍ മന്ത്രാലയത്തിന് കത്തയച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റ് വഴി അറിയിച്ചത്. മുഖ്യമന്ത്രിയുടെ പോസ്റ്റ് ഇങ്ങനെയാണ്: നെയ്യാറ്റിന്‍കര സ്വദേശി ശ്രീജീവിന്റെ കസ്റ്റഡി മരണം സംബന്ധിച്ച കേസ് അന്വേഷണം ഏറ്റെടുക്കാന്‍ പറ്റില്ലെന്ന സി.ബി.ഐ നിലപാട് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ചീഫ് സെക്രട്ടറി കേന്ദ്ര സര്‍ക്കാരിന്റെ പേഴ്സണല്‍ മന്ത്രാലയത്തിന് കത്തയച്ചു.

നടിയെ ആക്രമിച്ച കേസിൽ പോലീസിനെ വെട്ടിലാക്കി ദിലീപിന്റെ പുതിയ നീക്കം.. വീണ്ടും കോടതിയിലേക്ക്..നടിയെ ആക്രമിച്ച കേസിൽ പോലീസിനെ വെട്ടിലാക്കി ദിലീപിന്റെ പുതിയ നീക്കം.. വീണ്ടും കോടതിയിലേക്ക്..

പാറശ്ശാല പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കസ്റ്റഡി മരണം സംബന്ധിച്ച കേസ് സി.ബി.ഐ ഏറ്റെടുക്കണമെന്ന് 2017 ജൂലൈയില്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, കേസുകളുടെ ബാഹുല്യമുണ്ടെന്നും ശ്രീജീവിന്റെ കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം എന്ന ഗണത്തില്‍ വരുന്നില്ലെന്നും പറഞ്ഞ് സി.ബി.ഐ സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന നിരസിക്കുകയായിരുന്നു. ഈ നിലപാട് പുനഃപരിശോധിക്കണമെന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ ആവശ്യപ്പെട്ടത്.

English summary
Sreejith to approach High Court for CBI enquiry in Sreejiv's death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X