Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉരുക്കിന്റെ ശക്തി, മുട്ടിയാല്‍ വിവരമറിയും; ദേ കേരള പൊലീസിലെ മല്ലന്മാര്‍ ഇവിടെയുണ്ട്

തിരുവനന്തപുരം: തിരുവനന്തപുരത്ത് നടന്ന കേരള പോലീസിന്റെ ശരീരസൗന്ദര്യമത്സരത്തില്‍ ശ്രീജിത്ത് ബി.റ്റി. മിസ്റ്റര്‍ കേരള പോലീസ് 2022 ആയി തിരഞ്ഞെടുക്കപ്പെട്ടു. കെ.എ. പി രണ്ടാം ബറ്റാലിയനിലെ പോലീസ് കോണ്‍സ്റ്റബിളാണ് ശ്രീജിത്ത്. കഴിഞ്ഞ വര്‍ഷവും മിസ്റ്റര്‍ കേരള പോലീസായി തിരഞ്ഞെടുക്കപ്പെട്ടത് ശ്രീജിത്ത് ആണ്.

കിഴക്കെ കോട്ട ഗാന്ധി പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്താണ് ഉദ്ഘാടനം നിര്‍വഹിച്ചത്. വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം, റൂറല്‍ എസ്.പി ഡി.ശില്‍പ, കമ്മിഷണര്‍ സ്പര്‍ജന്‍ കുമാര്‍, സൗത്ത് സോണ്‍ ഐ.ജി പി.പ്രകാശ് എന്നിവര്‍ വിജയികള്‍ക്ക് സമ്മാനം നല്‍കി.

1

55 കിലോ മുതല്‍ 90 കിലോ വരെ വിഭാഗങ്ങളിലായി കേരള പൊലീസിലെ നിരവധി മത്സരാര്‍ത്ഥികളാണ് പങ്കെടുത്തത്. ആവേശഭരിതമായ മത്സരത്തില്‍ വിജയി ആരാകുമെന്ന് കണ്ടെത്താന്‍ വിധികര്‍ത്താക്കള്‍ ഏറെ പണിപ്പെട്ടിരുന്നു. നിറഞ്ഞ കയ്യടികളോടെയാണ് മത്സരാര്‍ത്ഥികളെ വേദിയിലേക്ക് സ്വാഗതം ചെയ്തത്.

2

90 കിലോ വിഭാഗത്തില്‍ ബാസിത്ത് അന്‍വറാണ് ചാമ്പ്യനായത്. രണ്ടാം സ്ഥാനം സൂരജ് സുഗുണന്‍ സ്വന്തമാത്തി. 85 കിലോ വിഭാഗത്തല്‍ ശ്രീജിത്തിന് ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനം ദീപുവും സ്വന്തമാക്കി. 80 കിലോ വിഭാഗത്തില്‍ അഖില്‍ നാഥ് ഒന്നാം സ്ഥാനം നേടിയപ്പോള്‍ ജയപ്രകാശ് രണ്ടാം സ്ഥാനം കരസ്ഥമാക്കി.

3

75 കിലോ വിഭാഗത്തില്‍ ധയാല്‍, വിജേഷ് എന്നിവര്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയപ്പോള്‍ 70 കിലോ വിഭാഗത്തില്‍ ഒന്നാം സ്ഥാനം ദേവാനന്ദും, രണ്ടാം സ്ഥാനം സുദേവും നേടി. 65കിലോ വിഭാഗത്തില്‍ ഒന്നാം സ്ഥാനം ഷിജുവും, രണ്ടാം സ്ഥാനം റോബിന്‍ ജോര്‍ജ്ജും സ്വന്തമാക്കി. 60കിലോ വിഭാഗത്തില്‍ ഒന്നാം സ്ഥാനം സ്‌നേഹലാല്‍, രണ്ടാം സ്ഥാനം സന്ദീപ് എന്നിവരും 55 കിലോ വിഭാഗത്തില്‍ ഒന്നാം സ്ഥാനം ഷിബു, രണ്ടാം സ്ഥാനം വിജിത്ത് എന്നിവരും സ്വന്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+