പ്രതികളെ ക്രൂരമായി മർദ്ദിക്കുന്ന പതിവ് എസ്ഐ ദീപകിനുണ്ട്.. വരാപ്പുഴ കസ്റ്റഡി കൊലയിൽ മൊഴി!
കൊച്ചി: വരാപ്പുഴ സ്വദേശി ശ്രീജിത്തിനെ കസ്റ്റഡിയില്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ എസ്ഐ ദീപകിന് എതിരെ മജിസ്ട്രേറ്റിന്റെ മൊഴി. പ്രതികളെ ക്രൂരമായി മര്‍ദ്ദിക്കുന്ന പതിവ് ദീപകിനുണ്ട് എന്നാണ് പറവൂര്‍ മജിസ്ട്രേറ്റ് ആയിരുന്ന എം സ്മിത മൊഴി നല്‍കിയിരിക്കുന്നത്. ഹൈക്കോടതി രജിസ്ട്രാറിനാണ് മൊഴി നല്‍കിയിട്ടുള്ളത്.
മുന്‍പും ദീപക് ഇത്തരത്തില്‍ പ്രതികളെ മര്‍ദ്ദിച്ച് കൊണ്ടുവന്നിട്ടുണ്ട്. പ്രതികളെ റിമാന്‍ഡ് ചെയ്യാന്‍ എസ്ഐ ആവശ്യപ്പെട്ടപ്പോള്‍ കാണാതെ റിമാന്‍ഡ് റിമാന്‍ഡ് ചെയ്യാനാകില്ലെന്ന് നിലപാടെടുക്കുകയായിരുന്നു. പ്രതികളെ മര്‍ദ്ദിച്ചതിന്റെ പേരില്‍ ദീപകിനെ മുന്‍പും കോടതി താക്കീത് ചെയ്തിട്ടുണ്ടെന്നും മജിസ്ട്രേറ്റ് മൊഴി നല്കി.

പ്രതിയെ കാണാന്‍ മജിസ്ട്രേറ്റ് കൂട്ടാക്കിയില്ലെന്ന് എസ്ഐ ദീപക് നേരത്തെ മൊഴി നല്‍കിയിരുന്നു. ഇത് പ്രകാരമാണ് മജിസ്ട്രേററില് നിന്നും ഹൈക്കോടതി വിശദീകരണം ആവശ്യപ്പെട്ടത്. ശ്രീജിത്ത് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരിക്കുന്ന സമയത്താണ് റിമാന്‍ഡ് ആവശ്യവുമായി ദീപക് സമീപിച്ചതെന്നും മജിസ്ട്രേറ്റ് മൊഴി നല്‍കിയിട്ടുണ്ട്.
വരാപ്പുഴയിലെ വാസുദേവന്‍ എന്നയാളുടെ വീടാക്രമിച്ച കേസിലെ പ്രതിയാണ് എന്നാരോപിച്ചാണ് ശ്രീജിത്തിനെ വീട്ടില്‍ നിന്നും ആര്‍പിഎഫ് സംഘം കസ്റ്റഡിയിലെടുത്തത്. വരാപ്പുഴ സ്റ്റേഷനില്‍ എ്ത്തിച്ച ശേഷം ശ്രീജിത്തിനെ ക്രൂരമായ മര്‍ദ്ദനത്തിന് ഇരയാക്കി. തുടര്‍ന്ന് ആശുപത്രിയില്‍ വെച്ച് ശ്രീജിത്ത് മരണപ്പെട്ടു. അന്ന് രാത്രി ഒന്നരയോടെയാണ് അവധിയിലുണ്ടായിരുന്ന എസ്ഐ ദീപക് സ്റ്റേഷനിലെത്തി ശ്രീജിത്തിനെ മര്‍ദിച്ചത് എന്നാണ് കണ്ടെത്തല്‍.
-
പോസ്റ്റൽ വോട്ടിങ്ങിൽ മാറ്റം, ചെയ്യേണ്ടത് ഇങ്ങനെ -
100 വയസ്സ് കഴിഞ്ഞ 1,555 വോട്ടര്‍മാര്‍; വീട്ടിലിരുന്നും വോട്ട് ചെയ്യാം -
ആർക്കും തെരഞ്ഞെടുപ്പ് നിരീക്ഷകനാകാം, 100 മിനിറ്റിനുള്ളിൽ നടപടി ഉറപ്പാക്കി ‘സി-വിജിൽ’ -
"സ്ഥലവും തീയതിയും ഞാൻ പറയും!" ശിവൻകുട്ടിയുടെ വെല്ലുവിളി ഏറ്റെടുത്ത് രാജീവ് ചന്ദ്രശേഖർ -
പ്രചാരണ ചൂടേറി; തൃശൂരിൽ മോദിയുടെ മെഗാ റോഡ് ഷോ, മലപ്പുറം ഇളക്കിമറിക്കാൻ പിണറായി! -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications