പോലീസിന് ആളുമാറി.. കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തല്ല യഥാര്‍ത്ഥ പ്രതി!
വാരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന് കേസുമായി യാതൊരു ബന്ധവുമില്ലെന്ന് വെളിപ്പെടുത്തല്‍. വാരാപ്പുഴയില്‍ ആത്മഹത്യ ചെയ്ത വാസുവിന്‍റെ മകന്‍ വിനീഷാണ് പോലീസിനെ കുടുക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. നേരത്തേ കേസില്‍ ശ്രീജിത്തിന് യാതൊരു ബന്ധവുമില്ലെന്നും ശ്രീജിത്തിനെ ആള് മാറി അറസ്റ്റ് ചെയ്യുകയായിരുന്നെന്നും നാട്ടുകാരും അയല്‍വാസികളും പറഞ്ഞിരുന്നു.
വരാപ്പുഴ ദേവസ്വംപാടം സ്വദേശി വാസുദേവൻ ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് ശനിയാഴ്ച രാവിലെയാണ് ദേവസ്വംപാടം സേനായ് പറമ്പുവിട്ടിൽ രാമകൃഷ്ണന്‍റെ മകൻ ശ്രീജിത്ത് (26) നെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ശ്രീജിത്ത് ഉള്‍പ്പെടെ 10 പേരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ന്ന് കസ്റ്റഡിയില്‍ വെച്ച് അതിക്രൂരമായ പീഡനത്തെ തുടര്‍ന്ന് ശ്രീജിത്ത് തിങ്കളാഴ്ച രാവിലെയോടെ മരിക്കുകയായിരുന്നു.

ചേരിതിരിഞ്ഞുള്ള സംഘര്‍ഷം
വ്യാഴാഴ്ച വൈക്കീട്ട് വാസുദേവന്‍റെ സഹോദരന്‍ ദിവാകരനും സമീപവാസിയായ സുമേഷും തമ്മില്‍ വാക്കേറ്റവും അടിപിടിയും ഉണ്ടായി. ഇത് ചോദിക്കാന്‍ ചെന്ന വാസുദേവനേയും മകന്‍ വിനീഷിനേയും സുമേഷും സുഹൃത്തുക്കളായ വിന്‍റു, വിപിന്‍ എന്നിവര്‍ ചേര്‍ന്ന് ആക്രമിച്ചു.തുടര്‍ന്ന് സുമേഷും സംഘവും വാസുദേവന്‍റെ വീട് അടിച്ച് തകര്‍ത്തു. അക്രമത്തില്‍ വിനീഷിന് കൈക്ക് പരിക്കേറ്റിരുന്നു. ആക്രമണത്തിന് ശേഷം ഭീഷണി മുഴക്കിയ സംഘം സ്ഥലം വിട്ട് പോയതിന് പിന്നാലെ വാസുവിന്‍റെ ഭാര്യ സീതയും മകന്‍ വിനീഷും ചേര്‍ന്ന് സുമേഷിനും സംഘത്തിനും എതിരെ പരാതി നല്‍കാനായി പോലീസ് സ്റ്റേഷനിലേക്ക് പോയി. ഈ സമയത്തായിരുന്നു വാസുദേവന്‍ വീട്ടിനുള്ളില്‍ ആത്മഹത്യ ചെയ്തത്.

നിരപരാധികള്‍
സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്ത ശ്രീജിത്ത് ഉള്‍പ്പെടെയുള്ള നാലുപേര്‍ നിരപരാധികളാണെന്നും ഗൃഹനാഥനെ സുമേഷും കൂട്ടരും അക്രമിക്കുമ്പോള്‍ ശ്രീജിത്ത് ഉള്‍പെടെയുള്ള നാല് പേര്‍ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നും നേരത്തേ ബന്ധുക്കള്‍ വ്യക്തമാക്കിയിരുന്നു. ശ്രീജിത്ത് സുമേഷിന്‍റെ ഗ്യാങ്ങില്‍ ഉള്ള ആളാണെങ്കിലും അടി നടക്കുമ്പോള്‍ ശ്രീജിത്ത് സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നും ബന്ധുക്കള്‍ പറഞ്ഞിരുന്നു. എന്നാല്‍ പോലീസ് ഇതൊന്നും കേള്‍ക്കാന്‍ തയ്യാറാകാതതെ ശ്രീജിത്തിനേയും കൂട്ടുകാരേയും കസ്റ്റഡിയില്‍ എടുത്തു.

ആളുമാറി
ഇതനിടെ പോലീസിനെ വെട്ടിലാക്കി വാസുവിന്‍റെ മകന്‍ വിനീഷും രംഗത്തെത്തി. പോലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്ത് തന്‍റെ അടുത്ത സുഹൃത്താണെന്നും അച്ഛന്‍ മരിച്ച ദിവസം രാവിലെ താന്‍ ശ്രീജിത്തിനെ വീട്ടില്‍ പോയി കണ്ടരുന്നെന്നും വിനീഷ് പറഞ്ഞു. അച്ഛന് നേരെ ശ്രീജിത്തോ സഹോദരന്‍ സുജിത്തോ ഇന്ന് വരെ ഒരു പ്രശ്നത്തിനും വന്നിട്ടില്ലെന്നും വവിനീഷ് പറഞ്ഞു. പരിനാല് പേരായിരുന്നു അച്ഛന് നേരെ ആക്രമം അഴിച്ചുവിട്ടത്. ഇതില്‍ ആറ് പേരെ തനിക്ക് നേരില്‍ കണ്ടാല്‍ അറിയാം. അത് താന്‍ പോലീസിനോട് പറഞ്ഞതുമാണ്. അതേസമയം ശ്രീജിത്തോ സജിത്തോ ഉണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും വിനീഷ് വ്യക്തമാക്കി.

യഥാര്‍ത്ഥ 'ശ്രീജിത്ത്' മുങ്ങി?
കേസില്‍ ഉള്‍പ്പെട്ട ശശി എന്നയാളുടെ മകനായ ശ്രീജിത്ത് ഉള്‍പ്പെടെയുള്ള പ്രതികള്‍ മുങ്ങിയിരിക്കുകയാണെന്നാണ് വിവരം. വാസുവിനെ ആക്രമിച്ചപ്പോള്‍ വാസുവും സംഘവും സുമേഷിനേയും ആക്രമിച്ചിരുന്നെന്നും അടിപിടിക്കിടയില്‍ പരിക്കേറ്റ സുമേഷ് ചികിത്സയിലായിരുന്നെന്നും നാട്ടുകാര്‍ പറയുന്നു. സുമേഷിന് പരിക്കേറ്റതാണ് സുഹൃത്തുക്കളായ വിന്‍റും ,വിപിന്‍ എന്നിവരെ പ്രകോപിപ്പിച്ചത്. ശ്രീജിത്തിനൊപ്പം വിന്‍റുവും വിപിനും ഒളിവിലാണെന്നാണ് റിപ്പോര്‍ട്ട്. ഇതിനിടെ മരിച്ച ശ്രീജിത്തിനെ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ തന്നെ ക്രൂരപീഡനമേറ്റിരുന്നെന്ന് തെളിയിക്കുന്ന ചികിത്സാ രേഖകള്‍ പുറത്തുവന്നു. ആസ്പത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ തന്നെ അടിവയറ്റിലും ചെറുകുടലിലും വലിയ മുറിവേറ്റിരുന്നെന്നും ഹൃദയത്തില്‍ നീര്‍ക്കെട്ടുണ്ടായിരുന്നെന്നും ആന്തരികാവയങ്ങള്‍ തകര്‍ന്നിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

കൊലക്കുറ്റം ചുമത്തണം
ശ്രീജിത്ത് മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്നേ മനുഷ്യാവകാശ കമ്മീഷന്‍ ശ്രീജിത്തിനെ ആസ്പത്രിയില്‍ സസന്ദര്‍ശിച്ചിരുന്നു. സന്ദര്‍ശന ശേഷം ശ്രീജിത്ത് ക്രൂരമായ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് വ്യക്തമാക്കിയ കമ്മീഷന്‍ കേസില്‍ സ്വമേധയാ കേസെടുത്തു. കസ്റ്റഡി മരണം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡിജിപി ലോക്നാഥ് ബെഹ്റയോട് ആവശ്യപ്പെടുകയും ചെയ്തിട്ടപണ്ട്. ഇതിന് പിന്നാലെ ഡിജിപി റേഞ്ച് ഐജിക്ക് കേസ് അന്വേഷിക്കാന്‍ നിര്‍ദ്ദേശവും നല്‍കി. അതേസമയം കസ്റ്റഡിയില്‍ വെച്ചല്ല മറിച്ച് നാട്ടില്‍ വെച്ച് നടന്ന സംഘര്‍ഷത്തിനിടെയാണ് ശ്രീജിത്തിന് ശരീരത്തില്‍ പരിക്കേറ്റത് എന്ന് ആവര്‍ത്തിക്കുകയാണ് പോലീസ്.












Click it and Unblock the Notifications