കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീജിത്തിന്റെ അമ്മ ഗവര്‍ണറെ കണ്ടു; കൂടെ മുനവ്വറലി തങ്ങളും, ബുധനാഴ്ച വീണ്ടും കാണും

  • By Ashif
Google Oneindia Malayalam News

തിരുവനന്തപുരം: സഹോദരന്റെ മരണത്തിന് കാരണക്കാരായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് സമരം നടത്തുന്ന ശ്രീജിത്തിന്റെ മാതാവ് രമണി പ്രമീള ഗവര്‍ണറെ കണ്ടു. മുസ്ലിം യൂത്ത് ലീഗ് നേതാവ് മുനവ്വറലി തങ്ങള്‍ക്കൊപ്പമാണ് പ്രമീള രാജ്ഭവനിലെത്തി ഗവര്‍ണര്‍ പി സദാശിവത്തെ കണ്ട് കാര്യങ്ങള്‍ ബോധിപ്പിച്ചത്. അന്വേഷണം സിബിഐക്ക് കൈമാറാന്‍ നടപടിയെടുക്കണമെന്നായിരുന്നു പ്രമീളയുടെ ആവശ്യം.

26730654

സിബിഐ അന്വേഷണത്തിന് വേണ്ട എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് ഗവര്‍ണര്‍ അറിയിച്ചു. കേസിന്റെ ചില രേഖകള്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടു. ഇത് കൈമാറുന്നതിന് വേണ്ടി ബുധനാഴ്ച വീണ്ടും ഗവര്‍ണറെ കാണുമെന്ന് ശ്രീജിത്തിന്റെ അമ്മ പറഞ്ഞു.

ശ്രീജിത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന സമരത്തിന് വന്‍ ജനപിന്തുണയാണിപ്പോള്‍ ലഭിക്കുന്നത്. പിന്തുണയുമായി രാഷ്ട്രീയക്കാരും സിനിമാ താരങ്ങളും യുവജനങ്ങളും എത്തുന്നത് തുടരുകയാണ്. സോഷ്യല്‍ മീഡിയ വഴി വന്‍ പ്രചാരണം ലഭിക്കുന്ന ശ്രീജിത്തിന്റെ സമരം ഇനിയും കണ്ടില്ലെന്ന് നടിക്കാന്‍ അധികാരികള്‍ക്ക് സാധിക്കില്ലെന്നതാണ് ജനങ്ങളുടെ കുത്തൊഴുക്ക് വ്യക്തമാക്കുന്നത്.

ശ്രീജിവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നും ഉത്തരവാദികളായ പോലീസുകാര്‍ക്കെതിരേ നടപടിയെടുക്കണമെന്നുമാണ് ശ്രീജിത്തിന്റെ ആവശ്യം. 2014 മെയ് 21നാണ് ശ്രീജിവ് മരിച്ചത്. മോഷണ കുറ്റം ആരോപിച്ച് പാറശാല പോലീസ് കസ്റ്റഡിയിലെടുത്ത ശ്രീജിവിനെ സിഐ ആയിരുന്ന ഗോപകുമാറും എഎസ്ഐ ഫിലിപ്പോസും ചേര്‍ന്ന് മര്‍ദ്ദിച്ചും വിഷം നല്‍കിയും കൊലപ്പെടുത്തിയെന്നാണ് പോലീസ് കംപ്ലയിന്റ് അതോറിറ്റിയുടെ കണ്ടെത്തല്‍.

എന്നാല്‍ ആരോപണ വിധേയരായ പോലീസുകാര്‍ക്കെതിരേ നടപടിയൊന്നുമുണ്ടായില്ല. തുടര്‍ന്നാണ് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ശ്രീജിത്ത് സമരം ആരംഭിച്ചത്. അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയെയും ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയെയും ശ്രീജിത്തും അമ്മയും കാണാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് ആരോപണമുണ്ട്.

നെയ്യാറ്റിന്‍കര സ്വദേശിയാണ് ശ്രീജിത്ത്. ഏറെകാലമായ സമരം യുവാവിന്റെ ആരോഗ്യനില മോശമാക്കിയിട്ടുണ്ട്. സിബിഐ അന്വേഷിച്ചാല്‍ സത്യം പുറത്തുവരുമെന്നും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുമെന്നും ശ്രീജിത്തും അമ്മയും വിശ്വസിക്കുന്നു. പക്ഷേ, കേസ് ഏറ്റെടുക്കാനാകില്ലെന്നാണ് സിബിഐ നി ലപാട്.

ഇനി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരില്‍ സമര്‍ദ്ദം ചെലുത്തി ഫലം കാണണം. അല്ലെങ്കില്‍ ഹൈക്കോടതിയില്‍ പോയി അനുകൂല വിധി സമ്പാദിക്കണം. കോടതി നടപടികള്‍ക്ക് വേണ്ട എല്ലാ പിന്തുണയും നല്‍കാമെന്നാണ് രമേശ് ചെന്നിത്തല ശ്രീജിത്തിനെ അറിയിച്ചത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര സര്‍ക്കാരിന് കത്തയച്ചിട്ടുണ്ട്.

English summary
Sreejith Strike: Mother meets Governor with Munavvarali Thangal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X