കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്തത് സിപിഎം നിര്‍ദ്ദേശത്തോടെ! ഉദ്ദേശം സംഘപരിവാര്‍ വളര്‍ച്ച തടയാന്‍?

  • By Desk
Google Oneindia Malayalam News

വരാപ്പുഴയിലെ ശ്രീജിത്തിന്‍റെ കസ്റ്റഡി മരണത്തില്‍ നേരത്തേ തന്നെ സിപിഎമ്മും പോലീസും ഒത്തുകളിക്കുകയാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇത് ശരിവെക്കുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
കഴിഞ്ഞ ദിവസം ശ്രീജിത്തിന്‍റെ കസ്റ്റഡി മരണത്തിലേക്ക് നയിച്ച കേസിലെ യഥാര്‍ത്ഥ പ്രതികള്‍ കോടതിയില്‍ കീഴടങ്ങിയിരുന്നു. ഇതിന് പിന്നാലെ പോലീസ് ശ്രീജിത്തിനെ ആളുമാറി പിടിച്ച് കൊണ്ടുപോകുകയായിരുന്നു പ്രതികള്‍ കോടതിയില്‍ ആവര്‍ത്തിച്ചുു.

എന്നാല്‍ ശ്രീജിത്തിന്‍റെ കസ്റ്റഡി മരണത്തിന് പിന്നില്‍ സിപിഎമ്മിന്‍റെ പക ആണെന്നാണ് റിപ്പോര്‍ട്ട്. മംഗളമാണ് വാര്‍ത്ത നല്‍കിയിരിക്കുന്നത്. സിപിഎം പ്രാദേശിക നേതൃത്വത്തിന്‍റെ അറിവോടെ തന്നെയാണ് ശ്രീജിത്തിനെ പിടികൂടിയതെന്ന് വാര്‍‌ത്തയില്‍ പറയുന്നു.

തുടക്കം

തുടക്കം

വരാപ്പുഴ ദേവസ്വംപാടം സ്വദേശി വാസുദേവൻ ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ടാണ് ദേവസ്വംപാടം സേനായ് പറമ്പുവിട്ടിൽ രാമകൃഷ്ണന്‍റെ മകൻ ശ്രീജിത്ത് (26) നേയും സഹോദരനേയും പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇവരുള്‍പ്പെടെ 10 പേരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. പ്രദേശത്തെ ഒരു സംഘം ആളുകള്‍ വാസുദേവന്‍റെ വീട് ആക്രമിക്കുകയും ഇതില്‍ മനംനൊന്താണ് വാസുദേവന്‍ ആത്മഹത്യ ചെയ്യുന്നതും. തുടര്‍ന്നാണ് പ്രദേശത്തുകാരായ ശ്രീജിത്ത് ഉള്‍പ്പെടെയുള്ളവരെ കസ്റ്റഡിയില്‍ എടുത്തത്. കസ്റ്റഡിയില്‍ ഇരിക്കെ ശ്രീജിത്ത് മരിച്ചു. ആളുമാറിയാണ് ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്തതെന്ന് ആദ്യമേ തന്നെ ആരോപണം ഉയര്‍ന്നിരുന്നെങ്കിലും അല്ലെന്ന് സ്ഥാപിക്കാനായിരുന്നു പോലീസിന്‍റെ ശ്രമം.

യഥാര്‍ത്ഥ പ്രതികള്‍

യഥാര്‍ത്ഥ പ്രതികള്‍

കേസിലെ യഥാർത്ഥ പ്രതികൾ പോലീസിനെ വെട്ടിച്ച് കഴിഞ്ഞ ദിവസം കോടതിയിൽ കീഴടങ്ങി. വിപിന്‍ (28), അജിത് കെബി (25), ശ്രീജിത്ത് എന്ന് വിളിക്കുന്ന തുളസീദാസ് (23) എന്നിവരാണ് കോടതിയില്‍ കീഴടങ്ങിയത്. വീടുകയറി ആക്രമിച്ച കേസിലെ ഒന്നും രണ്ടും മൂന്നും പ്രതികളാണ് ഇവര്‍.കൊല്ലപ്പെട്ട ശ്രീജിത്ത് നിരപരാധിയായിരുന്നെന്ന് പ്രതികള്‍ മാധ്യമങ്ങളോട് പറഞ്ഞു.ഇതോടെ പോലീസ് പ്രതിരോധത്തിലായി.

സംഘപരിവാറിന്‍റെ വളര്‍ച്ച തടയാന്‍

സംഘപരിവാറിന്‍റെ വളര്‍ച്ച തടയാന്‍

ബിജെപിയുടെ പോഷക സംഘടനയായ യുവമോര്‍ച്ചയുടെ പ്രവര്‍ത്തകനായിരുന്നു ശ്രീജിത്തും ശ്രീജിത്തിന്‍റെ സഹോദരന്‍ സജിത്തും. ഇവരുടെ നേതൃത്വത്തില്‍ പ്രദേശത്ത് സംഘപരിവാര്‍ വളരുന്നത് സിപിഎമ്മിനെ അസ്വസ്ഥരാക്കി.ഇതിനിടെയാണ് വാസുദേവന്‍റെ വീടാക്രമിച്ച സംഭവത്തില്‍ പോലീസ് കേസെടുക്കുന്നത്. കേസെടുത്തവരുടെ പട്ടികയില്‍ ശ്രീജിത്ത് എന്നൊരാളുടെ പേര് ഉണ്ടായിരുന്നു. ഇതറിഞ്ഞ സിപിഎം പ്രാദേശിക രാഷ്ട്രീയ വൈരാഗ്യത്തിന്‍റെ പേരില്‍ ശ്രീജിത്തിനേയും സഹോദരന്‍ സജിത്തിനേയും കസ്റ്റഡിയില്‍ എടുക്കാന്‍ പോലീസിനോട് ആവശ്യപ്പെട്ടു.

പിന്നാലെ

പിന്നാലെ

ഇതേ തുടര്‍ന്ന് എസ്പി ജോര്‍ജ്ജിന്‍റെ റൂറല്‍ ടൈഗര്‍ ഫോഴ്സിലെ സംഘം ശ്രീജിത്തിന്‍റെ വീട്ടിലെത്തി ശ്രീജിത്തനേയും സഹോദരന്‍ സജിത്തിനേയും കസ്റ്റഡിയില്‍ എടുത്തു. ശ്രീജിത്തിനെ ആളുമാറിയാണ് കസ്റ്റഡിയില്‍ എടുത്തതെന്നാണ് പോലീസിന്‍റെ ഇപ്പോഴത്തെ വാദമെങ്കില്‍ എങ്ങനെ സഹോദരന്‍ സജിത്ത് കസ്റ്റഡിയില്‍ ആയതെന്നാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം.

കസ്റ്റഡിയിലിരിക്കെ

കസ്റ്റഡിയിലിരിക്കെ

തുടര്‍ന്ന് കസ്റ്റഡിയില്‍ ഇരിക്കെ ശ്രീജിത്ത് മരിച്ചു. മൂന്ന് പോലീസുകാരെ ബലിയാടാക്കി ഉന്നത ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് സിപിഎം പ്രാദേശിക നേതൃത്വത്തെ സംരക്ഷിക്കുകയായിരുന്നു.അന്വേഷണ സംഘത്തിനും ഇക്കാര്യം അറിയാമായിരുന്നെങ്കിലും മനപ്പൂര്‍വ്വം അന്വേഷണം വഴിതിരിച്ചുവിട്ടു. വാരാപ്പുഴ എസ്ഐ അവധിയായതിനാലാണ് സിഐക്ക് സിപിഎം പ്രാദേശിക ഘടകം അറസ്റ്റ് ചെയ്യേണ്ടവരുടെ പട്ടിക നല്‍കിയകെന്ന് മംഗളം വാര്‍ത്തയില്‍ പറയുന്നു.

ബ്രാഞ്ച് സെക്രട്ടറിയുടെ മൊഴി

ബ്രാഞ്ച് സെക്രട്ടറിയുടെ മൊഴി

കസ്റ്റഡിയില്‍ ശ്രീജിത്ത് മരിച്ചതോടെ കേസില്‍ നിന്ന് എങ്ങനെയെങ്കിലും തലയൂരാനായി പോലീസിന്‍റെ ശ്രമം. ഇതിനായി മരിച്ച ശ്രീജിത്ത് വാസുദേവന്‍റെ വീട് ആക്രമിക്കുന്നത് താന്‍ നേരിട്ട് കണ്ടെന്ന് സിപിഎം ബ്രാഞ്ച് സെക്രട്ടറി പരമേശ്വരന്‍ മൊഴി നല്‍കി. എന്നാല്‍ സംഭവ സമയത്ത് പരമേശ്വകന്‍ സ്ഥലത്തേ ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹത്തിന്‍റെ മകന്‍ വെളിപ്പെടുത്തിയതോടെ വീണ്ടും പാര്‍ട്ടി പ്രതിരോധത്തിലായി.

അന്വേഷണം ഇല്ല

അന്വേഷണം ഇല്ല

ശ്രീജിത്തിനോട് സിപിഎം പ്രാദേശിക ഘടകത്തിന് വൈരാഗ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടി നേതാക്കളുടെ പേരുകള്‍ ഉള്‍പ്പെടെയുളള പട്ടിക പോലീസിന് നല്‍കിയിരുന്നെങ്കിലും പോലീസ് അക്കാര്യങ്ങളൊന്നും അന്വേഷിച്ചില്ല. സിഐക്കും എസ്പി ജോര്‍ജ്ജിനെതിരേയും ചെറിയ നടപടികള്‍ മാത്രം സ്വീകരിച്ച് കണ്ണില്‍ പൊടിയിടാനുള്ള ശ്രമങ്ങളും അന്വേഷണ സംഘം നടത്തിയെന്നും വാര്‍ത്തയില്‍ പറയുന്നു.

English summary
sreejith murder case new developments
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X