• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നീതി തേടി ശ്രീജിത്തിന്‍റെ അമ്മ... മകനെ കൊന്ന എസ്ഐ ദീപകിനെ അറസ്റ്റ് ചെയ്യണം.. വെറുതേ വിടില്ല!

  • By Desk

പോലീസിന്‍റെ അതിക്രൂര മര്‍ദ്ദനത്തിന് ഇരയായാണ് ശ്രീജിത്ത് മരിച്ചതെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് കൂടി പുറത്തുവന്ന സാഹചര്യത്തില്‍ പോലീസുകാര്‍ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് ശ്രീജിത്തിന്‍റെ കുടുംബം രംഗത്ത്. പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തില്ലേങ്കില്‍ ശക്തമായ സമരം നടത്തുമെന്ന് കുടുംബം വ്യക്തമാക്കി.

കഴിഞ്ഞ ദിവസം അറസ്റ്റിലായ ആലുവ റൂറല്‍ പോലീസ് മേധാവിയുടെ റൂറല്‍ ടൈഗര്‍ ഫോഴ്സിലെ അംഗങ്ങളായ മൂന്ന് പേരെ ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ തങ്ങള്‍ കേസില്‍ നിരപരാധികളാണെന്നും ശ്രീജിത്തിനെ സിഐയുടെ നിര്‍ദ്ദേശപ്രകാരം കസ്റ്റഡിയില്‍ എടുക്കുകയായിരുന്നെന്നുമാണ് ഇവര്‍ മജിസ്ട്രേറ്റിനോട് വെളിപ്പെടുത്തിയത്.

എസ്ഐ ദീപക്കിനെ അറസ്റ്റ് ചെയ്യണം

എസ്ഐ ദീപക്കിനെ അറസ്റ്റ് ചെയ്യണം

നേരത്തേ കേസില്‍ എസ്ഐ ദീപക്കിന് വീഴ്ച സംഭവിച്ചതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം അറസ്റ്റിലായ ടൈഗര്‍ ഫോഴ്സിലെ അംഗങ്ങള്‍ കൂടി കേസിലെ സിഐയുടെ പങ്കിലേക്ക് വിരല്‍ ചൂണ്ടിയതോടെയാണ് ദീപക്കിനെ അറസ്റ്റ് ചെയ്യണമെന്ന് കുടുംബം ആവശ്യപ്പെട്ടത്. അറസ്റ്റ് ചെയ്തില്ലേങ്കില്‍ ദീപക്കിന്‍റെ വീട്ടു പടിക്കല്‍ സത്യാഗ്രഹമിരിക്കും. മകന്‍ ശ്രീജിത്തിനെ സ്റ്റേഷനില്‍ വെച്ച് ക്രൂരമായി മര്‍ദ്ദിച്ചിരുന്നതായി രണ്ടാമത്തെ മകനും കൂട്ടുപ്രതികളും പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ കേസില്‍ മൂന്ന് ടിആര്‍എഫ് ഉദ്യോഗസ്ഥരെ കൂടാതെ സിഐ ദീപക്കിനും റൂറല്‍ എസ്പി എവി ജോര്‍ജ്ജിനും പങ്കുണ്ട്. ഇവര്‍ക്കെതിരെ നടപടിയെടുത്തില്ലേങ്കില്‍ പ്രക്ഷോഭമാരംഭിക്കുമെന്നും അമ്മ ശ്യാമള വ്യക്തമാക്കി.

വീഴ്ച തന്നെ

വീഴ്ച തന്നെ

ശ്രീജിത്തിന്‍റെ അറസ്റ്റ് രേഖപ്പെടുത്തുന്നതില്‍ സിഐയ്ക്കും എസ്ഐയും വീഴ്ച സംഭവിച്ചതായി കണ്ടെത്തിയിട്ടുണ്ട്. കസ്റ്റഡിയില്‍ എടുത്ത പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുമ്പോള്‍ ഏതെങ്കിലും രീതിയില്‍ പ്രതി മര്‍ദ്ദനത്തിന് ഇരയായിട്ടുണ്ടോയെന്നതടക്കമുള്ള കാര്യങ്ങള്‍ സിഐ പരിശോധിച്ച് ഉറപ്പുവരുത്തണം. എന്നാല്‍ സിഐ ദീപക്കിന്‍റെ ഭാഗത്ത് നിന്ന് അത്തരം ഒരു നടപടി ഉണ്ടായിരുന്നില്ല. ഇത് ഗുരുതര പിഴവായാണ് കണക്കാക്കുന്നത്. രേഖകളില്‍ കൃത്രിമം നടത്തിയതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കൂടാതെ പോലീസിനെ പ്രതികൂട്ടിലാക്കി പോലീസിന്‍റെ പങ്ക് വ്യക്തമാക്കികൊണ്ടുള്ള മെഡിക്കല്‍ ബോര്‍ഡിന്‍റെ റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്.

ലോക്കപ്പ് മര്‍ദ്ദനം

ലോക്കപ്പ് മര്‍ദ്ദനം

ശ്രീജിത്തിന് മര്‍ദ്ദനമേറ്റത് ലോക്കപ്പില്‍ വെച്ച് അല്ലെന്നായിരുന്നു പോലീസീന്‍റെ വാദം. എന്നാല്‍ ശ്രീജിത്തിന് മര്‍ദ്ദനമേറ്റത് കസ്റ്റഡിയില്‍ എടുത്ത സമയത്തല്ലെന്നും മറിച്ച് ലോക്കപ്പില്‍ വെച്ചാണെന്നും വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. കസ്റ്റഡിയില്‍ എടുത്തശേഷം നടത്തിയ പരിശോധനയില്‍ ശ്രീജിത്തിന് പരിക്കുകള്‍ ഇല്ലെന്നാണ് ശ്രീജിത്തിനെ ആദ്യം പരിശോധിച്ച വാരാപ്പുഴ മെഡിക്കല്‍ സെന്‍റര്‍ മേധാവി ഡോ ജോസ് സക്കറിയ മൊഴി നല്‍കിയത്. ശനിയാഴ്ച രാവിലെ ശ്രീജിത്തിന്‍റെ ദേഹത്ത് പരിക്കുകള്‍ ഇല്ലായിരുന്നു. ഉച്ചയ്ക്ക് ശേഷമോ രാത്രിയോ ആകാം ശ്രീജിത്തിനെ മരണത്തിലേക്ക് നയിച്ച മര്‍ദ്ദനം ഉണ്ടായത്. അതുകൊണ്ട് തന്നെ ലോകപ്പ് മര്‍ദ്ദനം തന്നെയാകാം നടന്നതെന്നാണ് ജോസ് സക്കറിയയുടെ നിരീക്ഷണം.

അന്വേഷണം അട്ടിമറിക്കാന്‍

അന്വേഷണം അട്ടിമറിക്കാന്‍

ഇതിനിടെ കേസന്വേഷണം അട്ടിമറിക്കാന്‍ ടിആര്‍എഫ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ബോധവപൂര്‍വ്വം ശ്രമം നടക്കുന്നുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തി. കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത ഇവരെ മുഖം മൂടിയിട്ട് മറച്ചായിരുന്നു കോടതിയില്‍ ഹാജരാക്കാന്‍ പോലീസ് കൊണ്ടു വന്നത്. തിരിച്ചറിയില്‍ പരേഡ് ആവശ്യമുള്ളതിനാലാണ് ഇപ്പോള്‍ മുഖം മറച്ചിരിക്കുന്നതെന്നായിരുന്നു ഐജി എസ് ശ്രീജിത്ത് ഇതിന് കാരണമായി മാധ്യമങ്ങളോട് പറഞ്ഞത്. ചിത്രമെടുക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ ശ്രമിച്ചപ്പോഴും പോലീസ് സംഘം മാധ്യമങ്ങളെ തടയുകയും വാഹനത്തിന്‍റെ ഷട്ടറുകള്‍ താഴ്ത്തുകയും ചെയ്തിരുന്നു.

വീഡിയോ പുറത്തുവിട്ടു

വീഡിയോ പുറത്തുവിട്ടു

എന്നാല്‍ കോടതിയില്‍ ഹാജരാക്കുന്നതിന് മുന്‍പ് തന്നെ പ്രതികളായ പോലീസുകാര്‍ സ്വയം റെക്കോഡ് ചെയ്ത വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിടുകയായിരുന്നു. കോടതിയില്‍ എത്തിക്കും മുന്‍പേ തന്നെ വീഡിയോ വൈറലായി. ഇതോടെ ഇനി ശ്രീജിത്തിന്‍റെ വീട്ടുകാരുടെ മുന്നില്‍ എത്തിച്ച് ഇവരുടെ തിരിച്ചറിയല്‍ പരേഡ് നടത്തുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് പോലീസ് നിഗമനം. പ്രതികളായ പോലീസുകാര്‍ വീഡിയോ പുറത്തുവിട്ടത് ബോധപൂര്‍വ്വമാണെന്നാണ് പോലീസിന്‍റെ കണക്കാക്കുന്നത്. ഇക്കാര്യത്തില്‍ വിശദമായി അന്വേഷണം നടത്താന്‍ ഒരുങ്ങുകയാണ് അന്വേഷണ സംഘം.

English summary
sreejith murder mother asks for si deepaks arrest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X