കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒബാമയുടെ പുസ്തകം; തരൂരേ, ഇതാ എന്റെ വക ഒരു വാക്ക്..തരൂരിനെ 'ബ്ലോവിയേറ്റ്' എന്ന് പരിഹസിച്ച് ശ്രീജിത്ത്

Google Oneindia Malayalam News

തിരുവനന്തപുരം; മുൻ യുഎസ് പ്രസിഡന്റ് ബരാക് ഒബാമയുടെ എ പ്രോമിസ്ഡ് ലാന്റ് എന്ന പുസ്തകത്തിലെ ചില പരാമർശങ്ങൾ ഇന്ത്യയിൽ വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. രാഹുൽ ഗാന്ധിയെ കുറിച്ച് പുസ്തകത്തിൽ ഒബാമ നടത്തിയ വിമർശനങ്ങളാണ് വിവാദമായത്. ഇതിനെ സംഘപരിവാർ കേന്ദ്രങ്ങൾ ഏറ്റുപിടിക്കുകയും ചെയ്തു. ഇതിന് തൊട്ട് പിന്നാലെ ബിജെപിക്ക് പരോക്ഷ മറുപടിയുമായി ശശിതരൂർ രംഗത്തെത്തി.

മൻമോഹൻ സിങ്ങിനെ പുകഴ്ത്തുന്ന പുസ്തകത്തിന്റെ 902 പേജുകളിലെങ്ങും നരേന്ദ്ര മോദി എന്ന പേരു പോലും ഇല്ല' - എന്നായിരുന്നു ശശി തരൂരിന്റെ ട്വീറ്റ്. എന്നാൽ തരൂരിനെതിരെ വിമർശനം ഉയർത്തുകയാണ് ശ്രീജിത്ത് പണിക്കർ. തരൂരിനെ ഒരു ഇംഗ്ലീഷ് വാക്ക് ഉപയോഗിച്ചാണ് ശ്രീജിത്ത് പണിക്കർ പരിഹസിക്കുന്നത്. ശ്രീജിത്തിന്റെ പോസ്റ്റ് വായിക്കാം

ശശി തരൂരിന്റെ ട്വീറ്റ്

ശശി തരൂരിന്റെ ട്വീറ്റ്

എന്നാലും എന്റെ ശശി തരൂരേ, ഇതാ എന്റെ വക ഒരു വാക്ക് പഠിച്ചോളൂ!
രാഹുൽ ഗാന്ധിയെ കുറിച്ച് മോശം പരാമർശം അടങ്ങിയ, ബറാക് ഒബാമയുടെ ‘എ പ്രോമിസ്ഡ് ലാൻഡ്' എന്ന പുസ്തകം ഇന്നലെ എനിക്കും കിട്ടി. രാഹുലിനെ കുറിച്ച് മോശമായ വിലയിരുത്തൽ ആണെന്ന വസ്തുത പുറത്തുവന്നപ്പോൾ തരൂർ 'വലിയ വാർത്ത' എന്നു പറഞ്ഞ് ഇങ്ങനെ ട്വീറ്റ് ചെയ്തിരുന്നു:

അതിന്റെ ആമുഖമാണ്

അതിന്റെ ആമുഖമാണ്

‘മന്മോഹൻ സിങ്ങിനെ പുകഴ്ത്തുന്ന പുസ്തകത്തിന്റെ 902 പേജുകളിലെങ്ങും നരേന്ദ്ര മോദി എന്ന പേരുപോലും ഇല്ല.'
പുസ്തകം വായിച്ചു തുടങ്ങി അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ തന്നെ തരൂരിന്റെ ആവേശത്തിന്റെ കാരണം എനിക്ക് മനസ്സിലായി; ആൾ പുസ്തകം വായിച്ചിട്ടില്ല. ഏതൊരു പുസ്തകത്തിലെയും അധ്യായങ്ങൾ വായിച്ചു തുടങ്ങുന്നതിനു മുൻപ് നിർബന്ധമായും വായിച്ചിരിക്കേണ്ടത് അതിന്റെ ആമുഖമാണ്.

രണ്ടു വാല്യങ്ങൾ

രണ്ടു വാല്യങ്ങൾ

ആമുഖത്തിൽ ഒബാമ ഇങ്ങനെ പറയുന്നു: "ഒരു വർഷത്തിനുള്ളിൽ ഏതാണ്ട് 500 പേജിൽ ഈ പുസ്തകം എഴുതി പൂർത്തിയാക്കാം എന്നാണ് ഞാൻ കരുതിയത്. എന്നാൽ ഞാൻ ഉദ്ദേശിച്ചതു പോലെയല്ല എഴുത്ത് നടന്നത്. ഞാൻ അങ്ങേയറ്റം ശ്രമിച്ചെങ്കിലും പുസ്തകത്തിന്റെ ദൈർഘ്യവും വ്യാപ്തിയും വർദ്ധിച്ചുവന്നു. ആയതിനാൽ പുസ്തകത്തെ രണ്ടു വാല്യങ്ങൾ ആക്കാം എന്നു ഞാൻ തീരുമാനിച്ചു."

അടുത്ത വാല്യത്തിൽ മാത്രമേ ഉണ്ടാകൂ

അടുത്ത വാല്യത്തിൽ മാത്രമേ ഉണ്ടാകൂ

അതായത് ഒബാമ ഉദ്ദേശിക്കുന്നത് തന്റെ പുസ്തകത്തെ രണ്ടു വാല്യങ്ങളായി പ്രസിദ്ധീകരിക്കാൻ ആണ്. അതിന്റെ ആദ്യ വാല്യമാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. അതിൽ 2011ലെ കാര്യങ്ങൾ വരെയേ ഉള്ളൂ. 2012ലെ തന്റെ രണ്ടാം വട്ട പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പ് ഉൾപ്പടെ ബാക്കി കാര്യങ്ങളൊക്കെ അടുത്ത വാല്യത്തിൽ മാത്രമേ ഉണ്ടാകൂ.

 bloviate ചെയ്തു എന്നു പറയാം

bloviate ചെയ്തു എന്നു പറയാം

2014ൽ ഇന്ത്യൻ പ്രധാനമന്ത്രിയായ നരേന്ദ്ര മോദിയെക്കുറിച്ച് 2011 വരെയുള്ള കാര്യങ്ങൾ പറയുന്ന പുസ്തകത്തിൽ ഒബാമ എന്തെഴുതണം എന്നാണ് തരൂർ പറയുന്നത്?! ഇതിനാണ് തോക്കിൽ കയറി വെടിവെക്കുക എന്നു പറയുന്നുന്നത്. തരൂർ അബദ്ധം പറഞ്ഞതിനെ, അദ്ദേഹം bloviate ചെയ്തു എന്നു പറയാം.

‘ബ്ലോവിയേറ്റ്’

‘ബ്ലോവിയേറ്റ്’

അറിയാത്ത കാര്യത്തെക്കുറിച്ച് അറിവുണ്ടെന്നു നടിച്ച് പ്രധാനപ്പെട്ടതെന്ന രീതിയിൽ യാതൊരു പ്രാധാന്യവും ഇല്ലാത്ത വിഷയം അവതരിപ്പിച്ചു വെറുപ്പിക്കുന്നതിനെ സൂചിപ്പിക്കുന്ന ഇംഗ്ലീഷ് പദമാണ് ‘ബ്ലോവിയേറ്റ്'.

സ്വപ്നയും തോമസ് ഐസക്കും നിരവധി തവണ ഫോൺ വിളിച്ചു;ഐസക്ക് വിദേശചാരനെന്നും കെ സുരേന്ദ്രൻസ്വപ്നയും തോമസ് ഐസക്കും നിരവധി തവണ ഫോൺ വിളിച്ചു;ഐസക്ക് വിദേശചാരനെന്നും കെ സുരേന്ദ്രൻ

10 കോടി രൂപ പിഴയടച്ചു.. വികെ ശശികലയുടെ ജയിൽ മോചനത്തിന് വഴിയൊരുങ്ങുന്നു10 കോടി രൂപ പിഴയടച്ചു.. വികെ ശശികലയുടെ ജയിൽ മോചനത്തിന് വഴിയൊരുങ്ങുന്നു

1992 മുതൽ കുവൈത്തിൽ നിന്നും നാടുകടത്തിയത് 800,000 പ്രവാസികളെ1992 മുതൽ കുവൈത്തിൽ നിന്നും നാടുകടത്തിയത് 800,000 പ്രവാസികളെ

പിണറായി സർക്കാരിന് സമനില തെറ്റി; ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ് ജാള്യത മറക്കാനെന്ന് ഉമ്മൻചാണ്ടിപിണറായി സർക്കാരിന് സമനില തെറ്റി; ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ് ജാള്യത മറക്കാനെന്ന് ഉമ്മൻചാണ്ടി

Recommended Video

cmsvideo
Sreejith Panickar Questions WCC's works

English summary
Sreejith Panickar Slams Shashi Tharoor on Barak Obamas Book
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X