കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കീഴാറ്റൂരിനെ അടിച്ച് മേലാറ്റൂരാക്കി';'ജെല്ലിക്കെട്ട് നടത്തിയ രാജേഷിന്റെ വിജയം,ശ്രീജിത്ത് പണിക്കരുടെ മറുപടി

Google Oneindia Malayalam News

തിരുവനന്തപുരം; എംബി രാജേഷിന്റെ തൃത്താലയിലെ വിജയത്തിന് പിന്നാലെ നടൻ സന്തോഷ് കീഴാറ്റൂർ രാഷ്ട്രീയ നിരീക്ഷൻ ശ്രീജിത്ത് പണിക്കർക്കെതിരെ രംഗത്തെത്തിയിരുന്നു. എംബി രാജേഷിനെ മുൻപ് ശ്രീജിത്ത് പണിക്കർ വിമർശിച്ചപ്പോൾ നടത്തിയ പദപ്രയോഗങ്ങൾ ഉപയോഗിച്ച് കൊണ്ടായിരുന്നു പോസ്റ്റ്. ശ്രീജിത്ത് പണിക്കറെ,താങ്കൾ ജല്ലിക്കെട്ട് നടത്തിയ സഖാവ്'എം.ബിരാജേഷ് വൻ ഭൂരിപക്ഷത്തിൽ വിജയിച്ചത് അറിഞ്ഞു കാണും എന്ന് വിശ്വസിക്കുന്നു.ഇനിയും താങ്കളും താങ്കളുടെ സുഹൃത്തും കൂടി ഒത്തൊരുമയോട് കുടി ക്രൈം ചെയ്യുക എന്നായിരുന്നു നടൻ കുറിച്ചത്.

കൊവിഡ്19: ഇന്ത്യയില്‍ മൂന്നാം ഘട്ട കൊവിഡ് വാക്‌സിനേഷന്‍ നടന്നുകൊണ്ടിരിക്കുന്നു

നേരത്ത് ഉണ്ണി മുകുന്ദൻ-സന്തോഷ് കീഴാറ്റൂർ വിഷയത്തിൽ സന്തോഷിനെ പരിഹസിച്ച് ശ്രീജിത്ത് പണിക്കർ എത്തിയിരുന്നു.
അതേസമയം സന്തോഷിന് മറുപടി നൽകുകയാണ് ശ്രീജിത്ത് പണിക്കർ ഫേസ്ബുക്കിലൂടെയാണ് പ്രതികണം. .പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

സന്തോഷ് കീഴാറ്റൂർ കുറിച്ചത്

സന്തോഷ് കീഴാറ്റൂർ കുറിച്ചത്

'ശ്രീജിത്ത് പണിക്കറെ,
താങ്കൾ ജല്ലിക്കെട്ട് നടത്തിയ സഖാവ്'എം.ബിരാജേഷ് വൻ ഭൂരിപക്ഷത്തിൽ വിജയിച്ചത് അറിഞ്ഞു കാണും എന്ന് വിശ്വസിക്കുന്നു
താങ്കൾക്ക് എല്ലാ നന്മകളും നേരുന്നു
ഇനിയും താങ്കളും താങ്കളുടെ സുഹൃത്തും കൂടി ഒത്തൊരുമയോട് കുടി ക്രൈം ചെയ്യുക നിങ്ങളുടെ partnership buisinesss വൻ വിജയമാവട്ടെ.....
സ്നേഹപൂർവം ഭക്തിപൂർവ്വം
നിങ്ങളുടെ കൂട്ടുകാർ മേലാറ്റൂരാക്കിയ
ചുവന്ന കേരളത്തിലെ
സന്തോഷ്കീഴാറ്റൂർ', എന്നായിരുന്നു സന്തോഷ് കീഴാറ്റൂരിന്റെ പോസ്റ്റ്.

രാജേഷ് മറുപടി നൽകിയിട്ടില്ല

രാജേഷ് മറുപടി നൽകിയിട്ടില്ല

ശ്രീജിത്തിന്റെ മറുപടി ഇങ്ങനെ-
പ്രിയപ്പെട്ട സന്തോഷ് കീഴാറ്റൂർ,
എനിക്കെതിരെയുള്ള താങ്കളുടെ പോസ്റ്റ് വായിച്ചു. എം ബി രാജേഷിനെതിരെ ഞാൻ ഇട്ട പോസ്റ്റിൽ പറഞ്ഞിരിക്കുന്നത് മെറിറ്റുള്ള വിഷയങ്ങൾ ആണ്. അതിന് ഇന്നേവരെ രാജേഷ് മറുപടി പറഞ്ഞിട്ടില്ല. കമ്യൂണിസ്റ്റ് ആശയങ്ങൾ പിന്തുടരുന്ന ഒരാൾ പ്രതികരിക്കേണ്ട രീതിയിൽ അല്ല രാജേഷ് അവയോട് പ്രതികരിച്ചതും.

സംവാദത്തിന് എന്ത് ബന്ധം

സംവാദത്തിന് എന്ത് ബന്ധം

രാജേഷിന്റെ തിരഞ്ഞെടുപ്പ് ജയവുമായി ആ സംവാദത്തിന് എന്തു ബന്ധം? എന്റെ അടുത്ത സുഹൃത്ത് തൃത്താലയിൽ രാജേഷിനെതിരെ മത്സരിച്ചിട്ടും ഞാൻ അവിടെ പ്രചരണത്തിന് പോയില്ല. താങ്കൾ എനിക്കെതിരെ ഇട്ട പോസ്റ്റ് കണ്ടാൽ തോന്നും ഞാൻ രാജേഷിനെ തോൽപിക്കാൻ ശ്രമിച്ച ആളാണെന്ന്. ഒരു രാഷ്ട്രീയ നിരീക്ഷകന്റെ ജോലി രാഷ്ട്രീയ വിമർശനമാണ്. അത് പാടില്ലെന്നാണോ ഇടതൻ എന്ന് അവകാശപ്പെടുന്ന താങ്കൾ പറയുന്നത്?

 ഉണ്ണി സുഹൃത്താണ്

ഉണ്ണി സുഹൃത്താണ്

അഭിപ്രായ സ്വാതന്ത്ര്യം എന്തേ കമ്യൂണിസ്റ്റുകാരെ വിമർശിക്കുന്നവർക്ക് ഇല്ലേ? രാജേഷ് പാസ് ചെയ്ത ചോദ്യങ്ങൾ അവിടെത്തന്നെയുണ്ട്. താങ്കൾക്ക് വേണമെങ്കിൽ മറുപടി പറയാം.
ഇനി ഉണ്ണി മുകുന്ദന്റെ കാര്യം. ഉണ്ണി എന്റെ സുഹൃത്താണ്. വിശ്വാസിയാണ്. അദ്ദേഹത്തിന്റെ വിശ്വാസത്തെ താങ്കൾ അപഹസിച്ചപ്പോൾ അദ്ദേഹം പ്രതികരിച്ചു.

അതാണ് വിവേകം

അതാണ് വിവേകം


അത് താങ്കൾക്ക് തിരിച്ചടി ആയതുകൊണ്ടാണല്ലോ താങ്കൾ കമന്റ്‌ മുക്കിയത്. താങ്കൾ കറുത്ത കുറിതൊട്ട് മൂകാംബിക ദർശനം നടത്തുന്ന ചിത്രം ഞാൻ കണ്ടിട്ടുണ്ട്. 'അതെന്താ മൂകാംബിക അമ്മയോട് പ്രാർത്ഥിച്ചാൽ കൊറോണ പോകുമോ?' എന്ന് എനിക്കും ചോദിക്കാം. പക്ഷെ ഞാൻ ചോദിക്കില്ല. ആ തിരിച്ചറിവിന്റെ പേരാണ് വിവേകം.

Recommended Video

cmsvideo
Actor Unni Mukundan hits back after his Hanuman Jayanti wish is mocked by Santhosh Keezhattoor
 പൊതുവിഷയത്തെ കുറിച്ച്

പൊതുവിഷയത്തെ കുറിച്ച്

ചുരുക്കി പറഞ്ഞാൽ ഒരു പൊതുപ്രവർത്തകനായ രാജേഷിനോട് ഞാൻ പരസ്യമായി ചോദിച്ചത് ഒരു പൊതുവിഷയത്തെ കുറിച്ചാണ്. താങ്കളോ? ഒരു അഭിനേതാവിന്റെ സ്വകാര്യ വിശ്വാസത്തെയാണ് പരസ്യമായി വെല്ലുവിളിച്ചത്. അത് മനസ്സിലാക്കാൻ ഉണ്ടാകേണ്ടതും വിവേകമാണ്.
PS: പോസ്റ്റ് മുക്കരുത്.

തമിഴ്നാട് 'ഒറ്റയ്ക്ക്' പിടിച്ചെടുത്ത് ഡിഎംകെ..ഇനി സ്റ്റാലിൻ യുഗം.. 75 ൽ ഒതുങ്ങി അണ്ണാഡിഎംകെ..ബിജെപിക്ക് 4തമിഴ്നാട് 'ഒറ്റയ്ക്ക്' പിടിച്ചെടുത്ത് ഡിഎംകെ..ഇനി സ്റ്റാലിൻ യുഗം.. 75 ൽ ഒതുങ്ങി അണ്ണാഡിഎംകെ..ബിജെപിക്ക് 4

സ്റ്റൈലിഷ് ആയി നടി അനന്യ പാണ്ഡേ, ഏറ്റവും പുതിയ ചിത്രങ്ങൾ

English summary
Sreejith Panicker's Reply To Actor Santhosh Keezhattoor Goes Viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X