കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ജനതയുടെ ശവപ്പെട്ടിയിൽ അവസാനത്തെ ആണി അടിക്കുന്നതിനു മുൻപെങ്കിലും ധ്യാനം നിർത്തണം സാർ'

  • By Aami Madhu
Google Oneindia Malayalam News

തിരുവനന്തപുരം: ദേശീയ രാഷ്ട്രീയത്തില്‍ നിര്‍ണായക നീക്കങ്ങള്‍ നടക്കുമ്പോള്‍ രാഹുല്‍ ഗാന്ധി എവിടെയെന്ന ചോദ്യമാണ് പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും ഒരുപോലെ ഉയര്‍ത്തുന്നത്. അദ്ദേഹം ഇപ്പോഴും ഇതിലൊന്നും തലയിടാതെ തന്‍റെ 'വിദേശ ധ്യാന'ത്തിലാണെന്നാണ് റിപ്പോര്‍ട്ട്. രാഹുലിനിന്‍റെ 'വിദേശ ധ്യാനത്തിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ് വയനാട്ടില്‍ രാഹുലിനെതിരെ മത്സരിച്ച സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും അഭിഭാഷകനുമായി അഡ്വ ശ്രീജിത്ത് പെരുമന. രാജ്യത്തിന്റെയും, ജനതയുടെയും ശവപ്പെട്ടിയിൽ അവസാനത്തെ ആണി അടിക്കുന്നതിനു മുൻപെങ്കിലും താങ്കള്‍ ധ്യാനം നിർത്തണം സാർ എന്ന് ശ്രീജിത്ത് കുറിച്ചു. പോസ്റ്റിന്‍റെ പൂര്‍ണരൂപം

modirahulnew

2019 ലെ പൊതു തിരഞ്ഞെടുപ്പിൽ എനിക്കെതിരെ ഉൾപ്പെടെ മത്സരിച്ചു ജയിച്ച് വയനാടിനെ പ്രതിനിധീകരിക്കുന്ന രാഹുൽ ഗാന്ധിയോടാണ് സാർ,
ഫാസിസം കോണകത്തിൽ കയറി കടിക്കാൻ തുടങ്ങി.അർദ്ധരാത്രി സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുന്നു, നേരം വെളുക്കും മുൻപ് അത് പിൻവലിക്കുന്നു..

രാജ്യത്തിൻറെ സമ്പത്ത് വ്യവസ്ഥ നമ്മുടെ റോക്കറ്റുപോലെതന്നെ പോയതിനേക്കാൾ വേഗത്തിൽ കൂപ്പുകുത്തുകയാണ് .രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനങ്ങളിൽ ഒന്നായ, സാമ്പത്തിക തലസ്ഥാനമായ മഹാരാഷ്ട്രയിൽ വർഗീയ കോമരങ്ങൾ രാഷ്ട്രീയ കുതിരക്കച്ചവടം നടത്തുന്നു..

ഇങ്ങു വയനാട്ടിൽ ക്ലാസ് മുറികൾക്കുള്ളിൽ പാമ്പുകളും വിഷജീവികളും കുഞ്ഞുങ്ങളെ കൊത്തിയിട്ടും, ഒരു പ്രതിരോധമരുന്നുപോലും നൽകാനാവാതെ മരിച്ചു വീഴുന്നു.രാജ്യത്തിന്റെയും, ജനതയുടെയും ശവപ്പെട്ടിയിൽ അവസാനത്തെ ആണി അടിക്കുന്നതിനു മുൻപെങ്കിലും ധ്യാനം നിർത്തണം സാർ ..അവസാനമായൊന്ന് അന്ത്യകൂദാശ നടത്താണെങ്കിലും താങ്കൾ തിരികെ വരണം

(ഇത്രയും പറഞ്ഞത് അദ്ദേഹത്തിനെതിരെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചതിന്റെ പ്രിവിലേജ് കൂടി വെച്ചിട്ടാണെന്നു കരുതിക്കോളൂ. ന്യായീകരണ തൊഴിലാളികൾ )
മൂന്നു ചിത്രങ്ങൾ പറയാതെ പറയും കഥകൾ
അഡ്വ ശ്രീജിത്ത് പെരുമന

മഹാരാഷ്ട്ര ട്വിസ്റ്റിന് പിന്നിലെ 'താക്കോല്‍'; അജിത് പവാറിനെ ബിജെപിയിലെത്തിച്ചത് ഈ എന്‍സിപി എംഎല്‍എമഹാരാഷ്ട്ര ട്വിസ്റ്റിന് പിന്നിലെ 'താക്കോല്‍'; അജിത് പവാറിനെ ബിജെപിയിലെത്തിച്ചത് ഈ എന്‍സിപി എംഎല്‍എ

 അജിത് പവാര്‍ ഉപമുഖ്യമന്ത്രി സ്ഥാനം രാജിവെച്ചേക്കും? എന്‍സിപി നേതാക്കള്‍ വസതിയില്‍ അജിത് പവാര്‍ ഉപമുഖ്യമന്ത്രി സ്ഥാനം രാജിവെച്ചേക്കും? എന്‍സിപി നേതാക്കള്‍ വസതിയില്‍

മഹാരാഷ്ട്ര ബിജെപിയുടെ നട്ടെല്ല്... അമിത് ഷാ പിടിവിടില്ല, മഹാനാടകത്തിന് ഒരേയൊരു കാരണംമഹാരാഷ്ട്ര ബിജെപിയുടെ നട്ടെല്ല്... അമിത് ഷാ പിടിവിടില്ല, മഹാനാടകത്തിന് ഒരേയൊരു കാരണം

English summary
Sreejith perumana facebook post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X