കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സായി ശ്വേതയുമായുള്ള സംഭാഷണം പുറത്തുവിട്ട് ശ്രീജിത്ത് പെരുമന; അപമാനിച്ചിട്ടില്ലെന്നും ശ്രീജിത്ത്

  • By Aami Madhu
Google Oneindia Malayalam News

കൊച്ചി; സിനിമയിൽ അഭിനയിക്കാനുള്ള ക്ഷണം നിരസിച്ചതിന് പിന്നാലെ അപമര്യാദയായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി അഡ്വ ശ്രീജിത്ത് പെരുമനയ്ക്കെതിരെ അധ്യാപിക സായി ശ്വേത രംഗത്തെത്തിയത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെ തനിക്കെതിരെ വ്യാജ പ്രചരണം അഴിച്ച് വിട്ടെന്നും തന്നെ അപമാനിക്കാൻ ശ്രമിച്ചുവെന്നുമായിരുന്നു സായി ശ്വേതയുടെ ആരോപണം. എന്നാൽ ശ്വേതയുടെ ആരോപണത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് അഡ്വ ശ്രീജിത്ത്. ശ്വേതയുമായുള്ള ഫോൺ സംഭാഷണവും ശ്രീജിത്ത് പുറത്തുവിട്ടിട്ടുണ്ട്.

അവഹേളിച്ചുവെന്ന് സായി ശ്വേത

അവഹേളിച്ചുവെന്ന് സായി ശ്വേത

സിനിമയിൽ അഭിനയിക്കാൻ താത്പര്യം ഉണ്ടോയെന്ന് ചോദിച്ചാണ് തന്നെ ശ്രീജിത്ത് വിളിച്ചതെന്നായിരുന്നു ശ്വേത ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞത്.അഭിനയിക്കാൻ താത്പര്യം ഇല്ലെന്ന് അറിയിച്ചതോടെ പിന്നീട് കാര്യങ്ങൾ മാറുന്ന അവസ്ഥയാണ് കണ്ടതെന്നും പിന്നീട് ഫെയ്‌സ് ബൂക്കിലൂടെ വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ നിരത്തി പൊതു സമൂഹത്തിൽ തന്നെ അങ്ങേയറ്റം അവഹേളിക്കുന്ന തരത്തിൽ പോസ്റ്റിട്ടുവെന്നുമായിരുന്നു സായി ഫേസ്ബുക്കിൽ കുറിപ്പിൽ ആരോപിച്ചത്.

ഓഡിയോ പുറത്ത് വിട്ടു

ഓഡിയോ പുറത്ത് വിട്ടു

വിഷയത്തെ നിയമപരമായി നേരിടാനാണ് തിരുമാനിച്ചിരിക്കുന്നതെന്നും സായി ശ്വേത പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കും അവർ പരാതിയും നൽ‌കി. ഇതിന് പിന്നാലെയാണ് സായി ശ്വേതയുമായി നടത്തിയ സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പ് ശ്രീജിത്ത് പുറത്തുവിട്ടത്.

Recommended Video

cmsvideo
സിനിമയില്‍ അഭിനയിക്കാത്തതിന് ശ്വേത ടീച്ചര്‍ക്ക് നേരെ ആക്രമണം | Oneindia Malayalam
ശ്രീജിത്തിന്റെ വിശദീകരണം

ശ്രീജിത്തിന്റെ വിശദീകരണം

സായി ശ്വേതയെ താൻ അപമാനിച്ചിട്ടില്ലെന്നും അവരുടെ മീഡിയ മാനേജർ ഉൾപ്പെടെയുള്ള വ്യക്തികളിൽ നിന്ന് നേരിട്ട ദുരനുഭവങ്ങളെ സംബന്ധിച്ച് താരോദയങ്ങളുടെ സാമൂഹിക ജീവിതത്തെ കുറിച്ചെഴുതിയ കുറിപ്പാണ് അവരെ അപമാനിക്കുന്ന തരത്തിലുള്ളതാണെന്ന് പ്രചരിക്കുന്നതെന്ന് ശ്രീജിത്ത് പറഞ്ഞു.

നിർബന്ധിതനായത് കൊണ്ട്

നിർബന്ധിതനായത് കൊണ്ട്

എന്താണ് പറഞ്ഞതെന്ന് പറയാൻ നിർബന്ധിതകമായത് കൊണ്ട് മാത്രമാണ് ഈ കോൾ /വാട്സാപ്പ് വിവരം പുറത്ത് വിടുന്നതെന്ന് ശ്രീജിത്ത് ഫേസ്ബുക്കിൽ കുറിച്ചു. അതേസമയം സംഭവത്തിന്‌റെ പശ്ചാത്തലത്തിൽ സാമൂഹ്യ മാധ്യങ്ങളിലൂടെ തനിക്കെതിരെ നടക്കുന്ന അപവാദ പ്രചാരണങ്ങളും, വർഗീയ പ്രചാരണങ്ങളുമുൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾക്ക് കോടതിയെ സമീപിക്കാൻ തീരുമാനിച്ചതായും ശ്രീജിത്ത് പെരുമാന പറഞ്ഞു.

ഉറച്ച് നിൽക്കുന്നു

ഉറച്ച് നിൽക്കുന്നു

അതേസമയം ഡിജിപിക്ക് നൽകിയ പരാതിയിൽ താൻ ഉറച്ച് നിൽക്കുകയാണെന്ന് സായി ശ്വേത വ്യക്തമാക്കി. മറ്റൊരു സ്ത്രീക്കും ഇത്തരം അനുഭവം ഉണ്ടാകരുത്. വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് ശ്രീജിത്ത് പെരുമന എഴുതിയത്. ഹീനമായ വ്യക്തിഹത്യയാണ് ശ്രീജിത്ത് നടത്തിയതെന്നും ശ്വേത ഏഷ്യാനെറ്റ് ന്യസിനോട് പ്രതികരിച്ചു.

മോശം മാതൃകയാവും

മോശം മാതൃകയാവും

ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്ന ഒരു പരാതി, കോള്‍ എടുത്തില്ല എന്നായിരുന്നു. ഓണാഘോഷത്തിന്‍റെ പരിപാടികളുമായി ബന്ധപ്പെട്ട തിരക്കിൽ ആയതിനാലാണ് തനിക്ക് കോള്‍ എടുക്കാന് സാധിക്കാതിരുന്നത്. താൻ ഇപ്പോൾ വിഷയത്തിൽ പ്രതികരിച്ചില്ലേങ്കിൽ വരും തലമുറയ്ക്ക് ഇത് മോശം മാതൃകയാണെന്നും അവർ പറഞ്ഞു.

'എന്റെ അച്ഛന്റെ പേര് സഖാവ് അടൂര്‍ കുഞ്ഞുരാമന്‍ എന്നാണ്', എസ്എഫ്ഐക്കാർക്ക് മറുപടിയുമായി അടൂർ പ്രകാശ്'എന്റെ അച്ഛന്റെ പേര് സഖാവ് അടൂര്‍ കുഞ്ഞുരാമന്‍ എന്നാണ്', എസ്എഫ്ഐക്കാർക്ക് മറുപടിയുമായി അടൂർ പ്രകാശ്

'ചരിത്രത്തിലാദ്യം.. ഞങ്ങളുടെ മോദിജി എന്ന് സംഘികൂട്ടം പാടും,വിവരക്കേടിന്റെ കൂട്ടമാണല്ലോ അത്''ചരിത്രത്തിലാദ്യം.. ഞങ്ങളുടെ മോദിജി എന്ന് സംഘികൂട്ടം പാടും,വിവരക്കേടിന്റെ കൂട്ടമാണല്ലോ അത്'

സായ് ശ്വേതയുടെ പരാതി; നിഷേധിച്ച് അഡ്വ.ശ്രീജിത്ത് പെരുമന; അനുഭവം ഫേസ്ബുക്കില്‍ കുറിച്ചെന്ന് വിശദീകരണംസായ് ശ്വേതയുടെ പരാതി; നിഷേധിച്ച് അഡ്വ.ശ്രീജിത്ത് പെരുമന; അനുഭവം ഫേസ്ബുക്കില്‍ കുറിച്ചെന്ന് വിശദീകരണം

English summary
Sreejith Perumana reveals conversation with Sai Swetha; says not insulted swetha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X