കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്റണി പെരുമ്പാവൂരിനും നടിക്കുമെതിരെ അഭിഭാഷകൻ; ധാർമ്മിക പക്വതയില്ല, എസ്പിക്ക് പരാതി നൽകി!

Google Oneindia Malayalam News

നിർമ്മാതാവ് ആന്റണി പെരുമ്പാവൂരും നടിയും അടക്കമുള്ളവർക്കെതിരെ പരാതിയുമായി അഭിഭാഷകൻ ശ്രീജിത്ത് പെരുമന. കൂടത്തായി കൊലപാതക പരമ്പര സിനിമയാക്കുന്നു എന്ന പ്രഖ്യാപനത്തിനെതിരെയാണ് അഭിഭാഷകൻ രംഗത്ത് വന്നിരിക്കുന്നത്. സിനിമ പ്രഖ്യാപിച്ചവർക്കെതിരെ കോഴിക്കോട് റൂറൽ എസിപിക്ക് പരാതി നൽകിയതായി ശ്രീജിത്ത് അറിയിച്ചു. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് അദ്ദേഹം ഈ കാര്യം അറിയിച്ചത്.

 മോദി-ഷീ കൂടിക്കാഴ്ച; ആർസിഇപി കരാർ പ്രധാന ചർച്ചയാകും, ചൈനീസ് നിക്ഷേപം ക്ഷണിക്കാനും സാധ്യത! മോദി-ഷീ കൂടിക്കാഴ്ച; ആർസിഇപി കരാർ പ്രധാന ചർച്ചയാകും, ചൈനീസ് നിക്ഷേപം ക്ഷണിക്കാനും സാധ്യത!

തികച്ചും വാണീജ്യ താത്പര്യങ്ങൾ മുൻ നിർത്തി ധാർമ്മികമായ യാതൊരു പക്വതയും ഇല്ലാതെ സിനിമ പ്രഖ്യാപിച്ചിട്ടുള്ളത് അപകടകരമായ സാഹചര്യമാണെന്നാണ് അദ്ദേഹം പറയുന്നത്. എസ്പിക്ക് നൽകിയ പരാതിയും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ ചേർത്തിട്ടുണ്ട്. അന്വേഷണ ഘട്ടത്തിൽ മാത്രമുള്ള കേസുമായി ബന്ധപ്പെട്ട സിനിമ നിർമ്മിക്കുന്നത് പൗരാവകാശത്തിലേക്കുള്ള കടന്നു കയറ്റവും മൗലീകാവകാശ ലംഘനവും കോടതി അലക്ഷ്യവുമാണെന്നാണ് ശ്രീജിത്ത് പെരുമന വ്യക്തമാക്കുന്നത്.

റൂറൽ എസ്പിക്ക് പരാതി നൽകി

റൂറൽ എസ്പിക്ക് പരാതി നൽകി

ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും കൂടത്തായി സിനിമയുമായി മുന്നോട്ടുപോകുമെന്ന് പ്രഖ്യാപിച്ചവർക്കെതിരെ റൂറൽ എസ്പിക്ക് പരാതി നൽകി. എന്തുകൊണ്ട് ഈ പരാതി എന്ന് വായിക്കാം എന്ന് പറഞ്ഞ് കൊണ്ടാണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. കൂടത്തായി കൊലപാതക പരമ്പരയുടെ ആഘാതത്തിൽ നിന്നും ഇനിയും മോചിതരാകാത്ത ഒരു ജനസമൂഹത്തിന് മുൻപിലേക്ക് സംഭവം വാണിജ്യ സിനിമയാക്കാൻ പോകുകയാണെന്ന പ്രഖ്യാപനവുമായി ചില സിനിമ പ്രവർത്തകർ മുന്നോട്ട് വന്നത് അങ്ങേയറ്റം ദൗർഭാഗ്യകരയും പ്രതിഷേധാർഹവുമാണെന്നു ആവർത്തിച്ച് പറയട്ടെയെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിക്കുന്നു.

എല്ലാം കേട്ടു കേൾവിയില്ലാത്ത കഥകൾ

എല്ലാം കേട്ടു കേൾവിയില്ലാത്ത കഥകൾ


കേട്ടുകേൾവിയില്ലാത്ത കഥകളാണ് ഓരോ നിമിഷവും പുറത്തുവരുന്നത്, ഓർ കുടുംബങ്ങളാണ് പുതിയ വെളിപ്പെടുത്തലുകളും സംശയവുമായി മുന്നോട്ടു വരുന്നത് . ഇവയൊന്നും ഏതെങ്കിലും ഒരാളിൽ ഒതുങ്ങന്നതോ ചുരുക്കാവുന്നതോ ആയ ചെറിയൊരു വിഷയമല്ല. പിഞ്ചു കുട്ടികളടക്കം, പ്രായമായവർ വരെയുള്ളവർ ഓരോ കുടുംബങ്ങളിലും ഓരോ നിമിഷവും ദുഃഖഭാരത്താലും, സംഗഭാവങ്ങളുടെ ആഘാതത്താലും നീറി നീറി കഴിയുകയാണ്. ഒരു ജനസമൂഹംതന്നെ ഈ വാർത്തകളുടെ ആഘാതത്തിലാണിപ്പോൾ ഉള്ളതെന്ന് അദ്ദേഹം പറയുന്നു.

ധാർമ്മികമായ പക്വതയില്ല

ധാർമ്മികമായ പക്വതയില്ല

അങ്ങനെയിരിക്കെയാണ് തികച്ചും വാണിജ്യതാത്പര്യങ്ങൾ മുൻ നിർത്തി നിയമപരമായ യാതൊരു അറിവോ ചിന്തയോ ഇല്ലാതെ എന്നത് മാറ്റിവെക്കാം ധാർമ്മികമായ യാതൊരു പക്വതയും ഇല്ലാതെ സിനിമ പ്രഖ്യാപനവുമായി വന്നിട്ടുള്ളത് അപകടകരമായൊരു സാഹചര്യമാണ്. കഴിഞ്ഞ ദിവസം രാവിലെ കേരളം കണികണ്ടുണർന്നത് കൊച്ചിയിൽ കത്തിക്കരിച്ച യുവതീയുവാക്കളുടെ മൃതശരീരം കണ്ടുകൊണ്ടാണ്, ഉച്ചയായപ്പോഴേക്കും പുഴയിലേക്കെറിയപ്പെട്ട മറ്റൊരു യുവതിയുടെ മൃദശരീരം ലഭിക്കുന്നു.. സംസ്ഥാന പോലീസ് മേധാവി പറഞ്ഞതുപോലെ സമ്മുടെ സമൂഹത്തിൽ നാളിതുവരെയുണ്ടാകാത്ത വലിയൊരു മാറ്റം സംഭവിച്ചിരിക്കുന്നു. പുതിയ തലമുറയ്ക്ക് മാത്രമല്ല , കുടുംബ ബന്ധങ്ങളിൽ കാതലായ സാമൂഹിക മാറ്റം സംഭവിച്ചിരിക്കുന്നുവെന്നും അദ്ദേഹം ഫോസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

പോലീസ് മുന്നറിയിപ്പ്

പോലീസ് മുന്നറിയിപ്പ്


പോലീസ് അന്വേഷണത്തിലും, കോടതിയുടെ പരിഗണയിൽ നിലവിലുള്ള കേസാണ് അതുകൊണ്ടുതന്നെ ഇത്തരം കാര്യങ്ങളിൽ നിന്നും പിന്മാറണമെന്ന് അഭ്യർത്ഥിച്ചതിനു തൊട്ടു പിന്നാലെ ഇന്നും ഇതാ അതെ ആളുകൾ തന്നെ സിനിമ പോസ്റ്ററുകൾ പ്രചരിപ്പിച്ചുകൊണ്ട് സിനിമയുടെ കഥകൾ വരെ പറഞ്ഞുകൊണ്ട് രംഗത്ത് വരുന്നു.കൂടത്തായി , താമരശ്ശേരി മേഖലകളിൽ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരാണെന്നു പറഞ്ഞുകൊണ്ട് ചിലർ പലരെയും ഇന്റർവ്യൂ ചെയ്യുന്നു എന്ന വാർത്ത മനസിലാക്കിയ പോലീസ് തന്നെ പത്രമാധ്യങ്ങൾക്കുൾപ്പെടെ രേഖാമൂലം അത്തരം പ്രവർത്തികളിൽ നിന്നും വിട്ട് നിൽക്കണമെന്നാവശ്യപ്പെട്ട് മുന്നറിയിപ് നൽകിയിരുന്നു.

വ്യക്തി വിരോധമില്ല

വ്യക്തി വിരോധമില്ല

നിയമപരമായോ, സാമൂഹികമായോ ഈ വിഷയത്തെ മനസിലാക്കത്ത ചിലർ സംഭവം പലരീതിയിലും ആഘോഷിക്കുന്ന ഒരു സാഹചര്യവും ഉണ്ടാകുന്നുണ്ട്. ഈ സാഹചര്യത്തിൽ ഫെയിസ്ബുക്കിൽ നിലപാട് വ്യക്തമാക്കുന്നതിലും ഉപരിയായി ക്രിയാത്മകമായ ഇടപെടലുകൾ ആവശ്യമാണെന്ന് മനസിലാക്കിയതിനാൽ കൂടത്തായി സംഭവം സിനിമയാക്കുന്നു എന്ന നിലയിൽ നടക്കുന്ന പോസ്റ്റർ പ്രചാരണം ഉൾപ്പടെ നിർത്താനാവശ്യമായ നടപടികൾ കൈകൊള്ളണമെന്നാവശ്യപ്പെട്ട് കേസ് അന്വേഷിക്കുന്ന കോഴിക്കോട് റൂറൽ പോലീസ് മേധാവിക് രേഖാമൂലം പരാതി നൽകുകയാണ്. ഏതെങ്കിലും സിനിമ പ്രവർത്തകരോട് വ്യക്തിപരമായ വിദ്വേഷമോ, മറ്റെന്തിലും താത്പര്യമോ ഇല്ല എന്നുമാത്രമല്ല ഈ വിഷയത്തിൽ ഉൾപ്പെട്ട ആളുകളുടെ സിനിമകൾ ഏറ്റവും ആവേശത്തോടെ കാണുകയും ഇഷ്ടപ്പെടുകയും ചെയ്തിരുന്ന ഒരാൾ കൂടിയാണ് ഞാൻ എന്നും ശ്രീജിത്ത് പെരുമന ഫേസബുക്ക് പോസ്റ്റിൽ‌ വ്യക്തമാകുന്നു.

പരാതി കേസെടുക്കാനല്ല...

പരാതി കേസെടുക്കാനല്ല...

ആരുടെയെങ്കിലും പേരിൽ കേസെടുക്കാനോ, പ്രതിയാക്കാനോ അല്ല ഈ പരാതി. മറിച്ച് ഈ വിഷയത്തിൽ വിചാരണകോടതിയിൽ കുറ്റപത്രം നൽകി വിചാരണ ആരംഭിക്കുന്നതുവരെയെങ്കിലും ഈ വിഷയത്തിൽ സ്വതന്ത്രമായ അന്വേഷണം നടത്താനും പ്രതികളെ ശിക്ഷിക്കാൻ തക്കവിധത്തിലുള്ള തെളിവുകൾ ശേഖരിക്കാനും പോലീസിന് സാധിക്കണം. അതുവരെ സിനിമാക്കാരുടെ ആവിഷ്‌ക്കാര സ്വാതന്ത്ര്യം ആർട്ടിക്കിൾ 19 (2 )പ്രകാരം ന്യായമായി നിഷേധിച്ചുകൊണ്ട് ഉത്തരവിടണമെന്നാവശ്യപ്പെടുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം പറയുന്നു.

കേരളത്തിൽ കേട്ടു കേൾവില്ലാത്ത സംഭവം

കേരളത്തിൽ കേട്ടു കേൾവില്ലാത്ത സംഭവം


ഒന്നിലധികം കുടുംബങ്ങളെ ഒരുപോലെ ബാധിച്ച ഇത്രവലിയൊരു ക്രിമിനൽ സംഭവം നമ്മുടെ കേരളത്തിൽ ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ ഏറ്റവും അവസാനത്തെ പ്രതിയെപ്പോലും കണ്ടെത്തി നിയമപരമായി തെളിയിച്ച് ഏറ്റവും മാതൃകാപരമായ ശിക്ഷ നൽകേണ്ടത് നമ്മുടെ സമൂഹത്തിന്റെ ആവശ്യംകൂടിയാണ് . പ്രതികളെ കോടതിയിലാക്കാൻ കൊണ്ടുവരുമ്പോൾ കൂകി വിളിക്കുന്ന ഒരു വിഭാഗം ജനത, ദുരന്തമുഖത്തു പകച്ചു നിൽക്കുന്ന കുട്ടികൾ ഉൾപ്പെടെയുള്ളവരുടെ മുന്നിലേക്ക് ശിക്ഷാവിധി കഴിഞ്ഞു എന്ന മട്ടിൽ സിനിമയുമായി വരുന്ന മറ്റൊരുവിഭാഗം ജനത., ഇതൊന്നും ഞങ്ങളെ ബാധിക്കുന്ന വിഷയമേ അല്ല എന്ന രീതിയിൽ അവരവരുടേതായ ആഡംബരത്തിൽ രമിക്കുന്ന വേറൊരു വിഭാഗം ജനത... അങ്ങനെ സമൂഹത്തിൽ പ്രതിഫലിക്കുന്ന ചിത്രങ്ങൾ വ്യത്യസ്‍തമാണെന്നും ശ്രീജിത്ത് പറയുന്നു.

എങ്ങിനെ നിയമ വിരുദ്ധമാകും?

എങ്ങിനെ നിയമ വിരുദ്ധമാകും?

എങ്ങനെയാണു ഈ ഘട്ടത്തിൽ കൂടത്തായി സംഭവത്തെക്കുറിച്ചു ഒരു സിനിമയെടുക്കുമ്പോൾ അത് നിയമ വിരുദ്ധമാകുക എന്ന് നിരവധി സുഹൃത്തുക്കൾ ചോദിച്ചിരുന്നു. പ്രസ്തുത നിയമകാര്യങ്ങൾ ഉൾപ്പെടെ റൂറൽ എസ്പിക് നൽകിയ പരാതിയിലുണ്ടെന്ന് അദ്ദേഹം പറയുന്നു. അതേസമയം പരാതിയുടെ പൂർണ്ണ രൂപയും അദ്ദേഹം ഫേസ്ബുക്കിൽ ഷെയർ ചെയ്തിട്ടുണ്ട്.

കോടതി അലക്ഷ്യം

കോടതി അലക്ഷ്യം


പ്രസ്തുത കേസ് അന്വേഷണത്തിന്റെ പ്രാരംഭഘട്ടത്തിൽ മാത്രമാണ് ഇപ്പോൾ ഉള്ളത് എന്നതിനാലും, കേസിലെ പ്രഥമ വിവര റിപ്പോർട്ട് ഉൾപ്പെടെ കോടതിയിൽ നൽകി ക്രിമിനൽ വ്യവഹാരം ആരംഭിച്ചതിനാലും കൂടത്തായി കേസ് sub judice ആയിരിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട തെളിവുകൾ ഇനിയും ശേഖരിക്കാനുള്ളതിനാലും, അന്വേഷണം ഒരുപാട് മുന്നോട്ട് കൊണ്ടുപോകാനുള്ളതിനാലും, ചോദ്യം ചെയ്യലുകൾ ഉൾപ്പെടെ നടത്തി നിയമപ്രകാരമുള്ള സമയപരിധിക്കുള്ളിൽ കുറ്റപത്രം സമർപ്പിക്കേണ്ടതിനാലും പൊതുജനങ്ങളെ ഏറ്റവും സ്വാധീനിക്കുക്കുന്ന സിനിമ എന്ന മീഡിയയിലൂടെ കേസിന്റെ വിശദാംശങ്ങൾ പ്രചരിപ്പിക്കുന്നത് നിയമവിരുദ്ധവും കോടതി അലക്ഷ്യവുമാണെന്നാണ് പരാതിയിൽ ശ്രീജിത്ത് പറയുന്നത്.

പോസ്റ്ററുകൾ വ്യാപകമായി പ്രചരിക്കുന്നു

പോസ്റ്ററുകൾ വ്യാപകമായി പ്രചരിക്കുന്നു


നിർമ്മാതാവും, ആശീർവാദ് സിനിമയുടെ ഉടമസ്ഥനുമായി ആന്റണി പെരുമ്പാവൂർ എന്നയാൾ കൂടത്തായി സംഭവം സിനിമയാക്കുകയാണ് എന്ന് മലയാള മനോരമയിലൂടെയും, വനിത വെബിലൂടെയും വ്യക്തമാക്കുകയും പ്രസ്തുത അറിയിപ്പ് മലയാള മനോരമയുടെ 09 .10 .2019 വെബ് പേജിലും, പത്രത്തിലും വർത്തയാകുകയും ചെയ്തിട്ടുണ്ട്. കൂടാതെ മലയാള ചലച്ചിത്ര നടിയായ ഡിനി ഡാനിയേൽ എന്നയാൾ അവരുടെ ഫെസ്റയിസ്ബുക്ക് പേജിലൂടെ കൂടത്തായി കേസ് സിനിമയാകുകയാണെന്നു പ്രഖ്യാപിക്കുകയും "കൂടത്തായി" എന്ന് പേരിട്ട സിനിമയുടെ ആദ്യ പോസ്റ്ററുകൾ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പ്രസ്തുത വാർത്ത 09 .10 .2019 നും, 10 .10 .2019 നും മലയാള മനോരമ ഉൾപ്പെടെ എല്ലാ മാധ്യമങ്ങളും വർത്തയാക്കുകയും പോസ്റ്ററുകൾ ഉൾപ്പെടെ പബ്ലിഷ് ചെയ്യുകയും ചെയ്തിട്ടുണ്ടെന്നും പരാതിയിൽ വ്യക്തമാക്കുന്നു.

പോസ്റ്റർ പ്രചാരണം നിരോധിക്കണം

Cinematograph Act, 1952, the Cinematograph (Certification) Rules, 1983 ലെ വകുപ്പ് 5-B(1) പ്രത്യേകിച്ചും മറ്റ് വിവിധ വകുപ്പുകൾ പ്രകാരവും കോടതിയുടെ അന്തിമ തീർപ്പുകല്പിക്കാത്ത, കോടതിയെയോ പോലീസ് അന്വേഷണത്തെയോ സ്വാധീനിക്കുന്ന രീതിയിൽ സിനിമയോ, ഡോകളുമെന്ററികളോ നിർമ്മിക്കുന്നത് നിയമവിരുദ്ധമാണെന്നും അത്തരം സിനിമകൾക്ക് അനുമതി നൽകരുതെന്നും കൃത്യമായ ചട്ടങ്ങളുണ്ട്. ആയതിനാൽ പ്രസ്തുത നിയമപ്രകാരവും പരാതിയിൽ പ്രസ്താവിച്ച കോടതി കേസുമായി ബന്ധപ്പെട്ട സിനിമ നിർമ്മാണവും , പോസ്റ്റർ പ്രചാരണവും നിരോധിക്കേണ്ടതാണെന്നും ശ്രീജിത്ത് പെരുമന നൽകിയ പരാതിയിൽ പറയുന്നു.

English summary
Sreejith Perumana's facebook post about Koodathai murder case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X