മാപ്പ് മാപ്പേയ്.. ദിലീപിനെതിരെ ഹാലിളകി നടന്ന ബൈജു കൊട്ടാരക്കരയെ മാപ്പ് പറയിപ്പിച്ച് കോടതി, ട്രോളി അഭിഭാഷകൻ
നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ നിരന്തരം ചാനൽ ചർച്ചകളിലും മറ്റും പ്രതികരിക്കുന്ന വ്യക്തിയാണ് സംവിധായകൻ ബൈജു കൊട്ടാരക്കര. ദിലീപിനെ വെറുതെ വിട്ട കോടതി വിധിക്ക് പിന്നാലെയും സംവിധായകൻ വിമർശനവുമായി രംഗത്തുണ്ട്. അതിനിടെ ബൈജു കൊട്ടാരക്കരയെ പരിഹസിച്ച് രംഗത്ത് വന്നിരിക്കുകയാണ് അഭിഭാഷകനായ ശ്രീജിത്ത് പെരുമന.
ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിലാണ് ഹൈക്കോടതിക്ക് മുന്നിൽ ബൈജു കൊട്ടരക്കര മാപ്പ് പറഞ്ഞത് ചൂണ്ടിക്കാട്ടി ശ്രീജിത്ത് പെരുമനയുടെ പരിഹാസം. കുറിപ്പ് വായിക്കാം: '' ദിലീപിനെ നടി ആക്രമിക്കപ്പെട്ട കേസിൽ വെറുതെ വിട്ടതിനു ശേഷം നടക്കുന്ന ചർച്ചകളിലെ മഹത് വ്യക്തിത്വത്തെ കുറിച്ചാണ്... ഇനി കുറച്ച് പഴയ കഥകളിലേക്ക് പോകാം.
സീരിയൽ നമ്പർ -1 കൊട്ടാരക്കയുടെ ജെല്പനങ്ങളോട് കോടതി പറഞ്ഞത് കേൾക്കുക..
"പൊതുവിശ്വാസവും കറുത്ത കുപ്പായവും ഇതൊക്കെയാണ് ഞങ്ങൾ ജഡ്ജിമാർക്കുള്ളത്. ഇവിടെ ഞങ്ങളെ താങ്ങിനിർത്തുന്ന മറ്റൊന്നില്ല." "ഈ ജുഡീഷ്യൽ സ്ഥാപനത്തോടും പൊതുവിശ്വാസത്തോടും നിങ്ങൾ എന്താണ് ചെയ്യുന്നതെന്ന് നിങ്ങൾക്കറിയാമോ? ..."
"ജുഡീഷ്യറിയെക്കുറിച്ച് നിങ്ങൾക്ക് ഒന്നും പറയാനില്ല അറിയില്ലാ.." "അതിനായി ഏതൊരു ജനാധിപത്യ സ്ഥാപനവും ... ഞങ്ങൾക്ക് ഇവിടെ നിലനിൽക്കണമെങ്കിൽ ഈ ജനാധിപത്യ സ്ഥാപനങ്ങളിലുള്ള ജനങ്ങളുടെ വിശ്വാസം നിങ്ങൾ ജ്വലിപ്പിക്കണം."

"നിങ്ങൾക്ക് എന്തെങ്കിലും പശ്ചാത്താപമുണ്ടെങ്കിൽ, ഏത് ക്ഷമാപണവുമുണ്ടെങ്കിലും നിങ്ങളുടെ അടുത്ത ചാനൽ ചർച്ചയിൽ കുറ്റ സമ്മതം നടത്തി വ്യക്തമാക്കണം. ഒരു പരസ്യമായ ക്ഷമാപണമായിരിക്കണം..." "നിങ്ങൾ എന്ത് ചർച്ച ചെയ്താലും അത് പൊതുവായിരിക്കണം. ജനങ്ങൾ അറിയണം... അത് രാജ്യത്തെ ഓരോ പൗരന്റെയും ഉത്തരവാദിത്തമാണ്." "നിങ്ങളുടെ സത്യവാങ്മൂലത്തിൽ എവിടെയും നിങ്ങൾ കുറ്റം അംഗീകരിക്കുകയോ നിഷേധിക്കുകയോ ചെയ്യുന്നില്ല.
അതുകൊണ്ടുതന്നെ അതിക്ഷേപ ചർച്ചയുടെ വീഡിയോ CD ഉൾപ്പെടെ മൂന്നാഴ്ചകൾക്കുള്ളിൽ അഡീഷണൽ അഫീഡവിറ്റായി സമർപ്പിക്കണം. നിങ്ങൾ കുറ്റം സമ്മതിക്കുന്നില്ലെങ്കിൽ കേസിലെ വിചാരണയുമായി കോടതി മുന്നോട്ട് പോകും "ബൈജു കേസിൽ ഹൈക്കോടതിയുടെ വിമർശനങ്ങൾ ഇങ്ങനെയായിരുന്നു. അതേസമയം ചാനലിലൂടെ തന്നെ ചാനൽ ജഡ്ജി ബൈജു കൊട്ടാരക്കര കുറ്റസമ്മതം നടത്തി പരസ്യമായി മാപ്പ് പറയാമെന്നു ഹൈക്കോടതിയോട് ആണയിട്ട് പറഞ്ഞ ആ കാഴ്ച ഒന്ന് കാണേണ്ടതായിരുന്നു.
അയ്യോ നാട്ടുകാരെ ഓടിവരണേ ചാനൽ ജഡ്ജി ജസ്റ്റിസ് കൊട്ടാരക്കരയെ ഹൈക്കോടതി മാപ്പ് പറയിപ്പിച്ചേ. മാപ്പ് മാപ്പേ.... ദിലീപ് കേസിൽ വിചാരണ കോടതിയെയും, ജഡ്ജിയെയും പരത്തെറിവിളിച്ചുകൊണ്ടു ഹാലിളകി നടന്ന ബൈജു കൊട്ടാരക്കര ഹൈക്കോടതിയിൽ നേരിട്ട് ഹാജരായി നിരുപാധികം മാപ്പ് പറഞ്ഞു. അങ്ങനെയൊന്നും സ്വപ്നത്തിൽപോലും താൻ പറഞ്ഞിട്ടില്ലെത്രെ. ഇനി പറഞ്ഞു പോയിട്ടുണ്ടെങ്കിൽ എത്രവേണേലും മാപ്പ് ചോദിക്കാമെന്നും ചാനൽ ജഡ്ജി ഹൈക്കോടതി ജഡ്ജിമാരോട് താണാകേണ് അപേക്ഷിച്ചു.
എന്നാൽ ഓന്റെ മാപ്പ് എഴുതികൊണ്ട് വരുന്ന 25 നു വീണ്ടും കോടതിയിൽ നേരിട്ടത്താനും, എന്നിട്ട് ഒരു തീരുമാനം എടുക്കാമെന്നും ഹൈക്കോടതി ഉത്തരവിട്ടു. വല്ല്യ തിരക്കുള്ള, കേസുകൾ തീർക്കാനുള്ള ചാനൽ ജാഡ്ജാണെന്നും നേരിട്ട് വരുന്നത് ഒഴിവാക്കണം എന്നുമുള്ള കൊട്ടാരക്കരയുടെ അപേക്ഷ കോടതി തള്ളി. ശ്ശെടാ.. ഇങ്ങനെയൊക്കെ പേടിക്കാമോ ഒന്നുമില്ലെങ്കിലും മറ്റേ കുമാരന്റേം, കിണരേഷിന്റെയുമൊക്കെ ഗുണ്ടയല്ലേ''.












Click it and Unblock the Notifications