ശ്രീജിത്ത് വിഷയത്തിൽ ചുവടുമാറ്റി സോഷ്യൽ മീഡിയ കൂട്ടായ്മ; അടുത്തത് റിലേ സമരം...
കൂടാതെ കേസിൽ സിബിഐ അന്വേഷണം വേണം എന്ന ആവശ്യവുമായി കോടതിയെ സമീപിക്കാനും ഇവർ തീരുമാനിച്ചിട്ടുണ്ട്.
Recommended Video

തിരുവനന്തപുരം: അനിയന്റെ മരണത്തിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് പടിക്കൽ ഒറ്റയാൾ പോരാട്ടം നടത്തിയ ശ്രീജിത്തിനോപ്പം റിലേ നിരാഹാരത്തിനൊരുങ്ങി സോഷ്യൽ മീഡിയ കൂട്ടായ്മ. കൂടാതെ കേസിൽ സിബിഐ അന്വേഷണം വേണം എന്ന ആവശ്യവുമായി കോടതിയെ സമീപിക്കാനും ഇവർ തീരുമാനിച്ചിട്ടുണ്ട്. ശ്രീജിത്തിന് പിന്തുണയുമായി ഞായറാഴ്ച സെക്രട്ടറിയേറ്റ് പടിക്കൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗത്തുള്ളവർ എത്തിയിരുന്നു. രാത്രിയെന്നോ പകലെന്നോയില്ലാതെ ഞായറാഴ്ച സംസ്ഥാനത്തിന്റെ വിവിധ ഭാഗത്തുള്ളവർ സെക്രട്ടറിയേറ്റിൽ എത്തുകയും പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തിരുന്നു.

സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഇന്നു മുതൽ നിരാഹാര സമരം ആരംഭിക്കുമെന്ന് സോഷ്യൽ മീഡയ കൂട്ടായ്മ അറിയിച്ചു. കൂടാതെ ഇനിയും ശ്രീജിത്തിന് പിന്തുണയുമായി നിരവധിപ്പോർ രംഗത്തെത്തുമെന്നാണ് പ്രതീക്ഷ. അതേസമയം കഴിഞ്ഞ രണ്ടു ദിവസമായി ശ്രീജിത്തിനെ പിന്തുണച്ച് നിരവധി ചലചിത്ര താരങ്ങളും സാമൂഹിക പ്രവർത്തകരും രംഗത്തെത്തിയിരുന്നു.

സമരം ഏറ്റെടുത്തു സോഷ്യൽ മീഡിയ കൂട്ടായ്മ
ശ്രീജിത്ത് ഒറ്റയാൾ പോരാട്ടം തുടങ്ങി 765 ദിവസം പിന്നിടുമ്പോഴാണ് സമൂഹമാധ്യമങ്ങളിൽ പ്രചാരണം ശക്തമാകുന്നത്. ദിനംപ്രതി ശ്രീജിത്തിന് പിന്തുണയുമായി എത്തുന്ന ജനങ്ങളുടെ എണ്ണം വർധിച്ചു വരുകയാണ്. രാഷ്ട്രീയത്തിന് അധീതമായി ശ്രീജിത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നിരവധി പേർ എത്തുന്നത് ശ്രദ്ധേയമാണ്. കൂടാതെ ശ്രീജിത്തിനു പിന്തുണയുമായി ഇന്നലെ ആയിരങ്ങളാണ് സെക്രട്ടറിയേറ്റ് പരിസരത്ത് ഒഴുകിയെത്തിയത്. കഴിഞ്ഞ രണ്ടു വർഷക്കാലമായി മഴയും വെയിലും കൊണ്ട് ഒറ്റയാൾ പോരാട്ടം നടത്തിയ ശ്രീജിത്തിന് പിന്തുണയുമായി ഇപ്പോൾ ആയിരക്കണക്കിന് പേരാണ് എത്തിയിരിക്കുന്നത്.

ശ്രീജിത്തിനെ പിന്തുണച്ച് ബ്ലാസ്റ്റേഴ്സ്
ശ്രീജിത്തിന് പിന്തുണയുമായി ബ്ലാസ്റ്റേഴ്സും രംഗത്തെത്തിയിട്ടുണ്ട്. മുംബൈയിൽ കേരള ബ്ലാസ്റ്റേഴ്സ് നേടിയ വിജയം തിരുവനന്തപുരത്ത് സത്യഗ്രഹമിരിക്കുന്ന ശ്രീജിത്തിന് സമർപ്പിക്കുകയാണെന്നു ബ്ലാസ്റ്റേഴ്സ് താരം സികെ വിനീത് പറഞ്ഞു, ‘ബ്ലാസ്റ്റേഴ്‌സ് പൊരുതിനേടിയ വിജയം, ജീവിതംകൊണ്ട് പൊരുതുന്ന ശ്രീജിത്തിന് സമർപ്പിക്കുന്നു. തോറ്റുകൊടുക്കാൻ ഇനി സാധിക്കില്ലെന്ന് തെളിയിക്കുന്നതാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഇപ്പോഴുള്ള പ്രകടനമെന്നും വിനീത് പറഞ്ഞു.

വിശദീകരണവുമായി പോലീസ് അസേസിയേഷൻ
ശ്രീജിവിന്റെ മരണത്തിൽ വിശദീകരണവുമായി പോലീസ് അസോസിയേൽൻ രംഗത്തെത്തിയിട്ടുണ്ട്. കെപിഒ ജനറൽ സെക്രട്ടറി സിആർ ബിജുവാണ് ശ്രീജിവിന്റെ മരണത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്. സത്യസന്ധമായ അന്വേൽഷണത്തിലൂടെ സത്യാവസ്ഥ പുറത്തുകൊണ്ടു വരുമെന്ന് പോലീസ് അസേസിയേഷൻ വ്യക്തമാക്കുന്നുണ്ട്.

മോഷണ കുറ്റം
മോഷണക്കേസിലാണ് ശ്രീജിവിനെ പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. തുടർന്ന് സ്റ്റേഷനിലെത്തിച്ച പോലീസ് മര്‍ദ്ദിച്ചു. മര്‍ദ്ദനത്തെ തുടര്‍ന്ന് അവശനായ ശ്രീജിവിനെ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. തുടർന്ന് അയാൾ മരണപ്പെടുകയായിരുന്നു. എന്നാൽ ഇയാൾ മോഷ കുറ്റം ആദ്യം സമ്മതിച്ചിരുന്നെന്നും മോഷ്ടിച്ച മൊബൈൽ വിൽക്കാൻ ശ്രമിച്ചിതിന്റെ തെളിവും ലഭിച്ചിരുന്നെന്നു പോലീസ് പറയുന്നുണ്ട്.

കസ്റ്റഡി മരണം തന്നെ
അതേസമയം ശ്രിജീവിന്റേത് കസ്റ്റഡി മരണം തന്നെയാണെന്ന് ആവർത്തിച്ച് പോലീസ് കംപ്ലയന്റ്‌സ് അതോറിറ്റി മുന്‍ ചെയര്‍മാൻ ജസ്റ്റിസ് നാരായണ കുറുപ്പ്. കൂടാതെ കസ്റ്റഡി മരണം മറച്ചുവെയ്ക്കാവൻ പോലീസ് കള്ള തെളിവുണ്ടാക്കുകയും ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പോലീസ് കസ്റ്റഡിയിലുണ്ടായിരുന്ന പ്രതിക്ക് എങ്ങനെ വിഷം കിട്ടിയെന്നതായിരുന്നു ഞങ്ങള്‍ ആദ്യം പരിശോധിച്ചത്. ഇതാണ് പോലീസിനു മേൽ ലുള്ള സംശയം ജനിപ്പിക്കുന്നത്. അതേസമയം ഇതിന് പിന്നില്‍ ചില ഇടപെടലുകളുണ്ടായിട്ടുണ്ടെന്നാണ് താന്‍ സംശയിക്കുന്നതെന്നും ജസ്റ്റിസ് നാരായണക്കുറുപ്പ് വ്യക്തമാക്കിരുന്നു.












Click it and Unblock the Notifications