കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീജിത്ത് രവി പറഞ്ഞത് മുഴുവന്‍ നുണയോ? നഗ്നതാ പ്രദര്‍ശനത്തിന് 'പോക്സോ' ചുമത്താന്‍ പോലീസ്

  • By Desk
Google Oneindia Malayalam News

ഒറ്റപ്പാലം: സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയെന്ന പരാതിയില്‍ ശ്രീജിത്ത് രവി കുടുങ്ങിയേക്കും എന്ന് റിപ്പോര്‍ട്ടുകള്‍. നടന്‍ നല്‍കിയ വിശദീകരണങ്ങള്‍ ഒന്നൊന്നായി പൊളിയുകയാണ് എന്നാണ് വിവരും.

Read Also: പെണ്‍കുട്ടികളുടെ മുന്നില്‍ നഗ്നതാപ്രദര്‍ശനം: അത് താനല്ലെന്ന് ശ്രീജിത്ത് രവി; വണ്‍ഇന്ത്യഎക്സ്ക്ലൂസീവ്Read Also: പെണ്‍കുട്ടികളുടെ മുന്നില്‍ നഗ്നതാപ്രദര്‍ശനം: അത് താനല്ലെന്ന് ശ്രീജിത്ത് രവി; വണ്‍ഇന്ത്യഎക്സ്ക്ലൂസീവ്

താന്‍ പെണ്‍കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശം നടത്തിയിട്ടില്ല എന്നായിരുന്നു ശ്രീജിത്ത് കഴിഞ്ഞ ദിവസം വണ്‍ ഇന്ത്യയോട് പ്രതികരിച്ചത്. കാറിന്റെ നമ്പര്‍ കുട്ടികള്‍ തെറ്റി നല്‍കിയതാകാം എന്നും ശ്രീജിത്ത് പറഞ്ഞിരുന്നു.

Read Also: പെണ്‍കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാപ്രദര്‍ശനമെന്ന പരാതി: നടന്‍ ശ്രീജിത്ത് രവി പോലീസ് കസ്റ്റഡിയില്‍Read Also: പെണ്‍കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാപ്രദര്‍ശനമെന്ന പരാതി: നടന്‍ ശ്രീജിത്ത് രവി പോലീസ് കസ്റ്റഡിയില്‍

എന്നാല്‍ കാര്യങ്ങള്‍ അങ്ങനെയേ അല്ലെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചനകള്‍. താന്‍ തുട്ടികളെ കണ്ടിട്ടേയില്ലെന്ന് ആദ്യം പറഞ്ഞ ശ്രീജിത്ത് വാക്കുകളെല്ലാം മാറ്റിപ്പറഞ്ഞുകൊണ്ടിരിക്കുകയാണത്രെ...

ചെയ്തിട്ടില്ല

ചെയ്തിട്ടില്ല

താന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് മുന്നില്‍ നഗ്നത പ്രദര്‍ശനം നടത്തിയിട്ടില്ലെന്നായിരുന്നു ശ്രീജിത്ത് രവി പറഞ്ഞിരുന്നത്. അങ്ങനെ ഒരു സംഭവമേ നടന്നിട്ടില്ലെന്നും പറഞ്ഞിരുന്നു.

മാറിപ്പോയത്

മാറിപ്പോയത്

കുട്ടികള്‍ക്ക് ആളെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. കാറിന്റെ നമ്പര്‍ എഴുതിയെടുത്തപ്പോള്‍ തെറ്റിപ്പോയതാകാനാണ് സാധ്യത എന്നും ശ്രീജിത്ത് വണ്‍ ഇന്ത്യയോട് പറഞ്ഞിരുന്നു.

ഇപ്പോള്‍

ഇപ്പോള്‍

എന്നാല്‍ ഇപ്പോള്‍ ശ്രീജിത്ത് രവി നല്‍കുന്ന വിശദീകരണം അതൊന്നും അല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കാറില്‍ ഇരുന്ന് ഒരു പെണ്‍കുട്ടിയ്‌ക്കൊപ്പം സെല്‍ഫിയെടുത്തു. അത് ആ കുട്ടിയ്ക്ക് അയച്ചുകൊടുക്കുന്നത് കണ്ട് മറ്റ് കുട്ടികള്‍ തെറ്റിദ്ധരിച്ചതാകും എന്നാണത്രെ ശ്രീജിത്ത് പറയുന്നത്.

നുണപറഞ്ഞത്

നുണപറഞ്ഞത്

ഈ വിഷയത്തില്‍ ശ്രീജിത്ത് രവി എന്താണ് നുണ പറയാന്‍ ശ്രമിച്ചത് എന്നതാണ് പ്രധാന ചോദ്യം. പെണ്‍കുട്ടിയ്‌ക്കൊപ്പെ സെല്‍ഫിയെടുത്തുവെന്ന കാര്യം പോലും തുറന്ന് പറയാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല.

 അറിയാതെയല്ല

അറിയാതെയല്ല

പെണ്‍കുട്ടികള്‍ തെറ്റിദ്ധരിച്ച കാര്യം ശ്രീജിത്ത് രവി അറിയാതെ പോയതല്ല. കുട്ടികള്‍ ബഹളം വച്ചപ്പോള്‍ കാര്‍ അതിവേഗത്തില്‍ ഓടിച്ചുപോവുകയായിരുന്നു. അപ്പോള്‍ എന്താണ് സത്യം.

സ്ഥലത്തുണ്ടായിരുന്നു

സ്ഥലത്തുണ്ടായിരുന്നു

സിനിമയുടെ ചിത്രീകരണത്തിനായി താന്‍ പ്രദേശത്ത് ഉണ്ടായിരുന്നു എന്ന് ശ്രീജിത്ത് രവി സമ്മതിക്കുന്നുണ്ട്. എന്നാല്‍ ഇങ്ങനെ ഒരു സംഭവമേ നടന്നിട്ടില്ലെന്ന് വാദിക്കുകയും ചെയ്യുന്നു.

തിരിച്ചറിയല്‍ പരേഡ്

തിരിച്ചറിയല്‍ പരേഡ്

കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് സിമിന സെറ്റില്‍ നിന്ന് ശ്രീജിത്ത് രവിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ന്ന് രാത്രി വൈകും വരെ ചോദ്യം ചെയ്തിരുന്നു. ഇനി തിരിച്ചറിയല്‍ പരേഡ് നടത്തും.

തിരിച്ചറിഞ്ഞാല്‍

തിരിച്ചറിഞ്ഞാല്‍

16 പെണ്‍കുട്ടികളാണ് പരാതി നല്‍കിയിട്ടുള്ളത്. സെപ്തംബര്‍ 2 ന് തിരിച്ചറിയല്‍ പരേഡ് നടക്കും. പെണ്‍കുട്ടികള്‍ ശ്രീജിത്ത് രവിയെ തിരിച്ചറിഞ്ഞാല്‍ പിന്നെ കേസില്‍ നിന്ന് രക്ഷപ്പെടാന്‍ എളുപ്പമാകില്ല.

പോക്സോ

പോക്സോ

കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനുള്ള പോസ്‌കോ നിയമ പ്രകാരം ശ്രീജിത്ത് രവിയ്‌ക്കെതിരെ കേസ് എടുത്തേയ്ക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

English summary
Sreejith Ravi told lies about the misbehaving complaint against him? What will happened next?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X