പെണ്‍കുട്ടികളുടെ മുന്നില്‍ നഗ്നതാപ്രദര്‍ശനം: അത് താനല്ലെന്ന് ശ്രീജിത്ത് രവി; വണ്‍ഇന്ത്യഎക്സ്ക്ലൂസീവ്
തൃശൂര്‍: ഒറ്റപ്പാലത്ത് സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയത് ടിജി രവിയുടെ മകനും പ്രമുഖ നടനും ആയ ശ്രീജിത്ത് രവി ആണ് എന്ന രീതിയിലാണ് ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നത്. ഇത് സംബന്ധിച്ച് വിശദീകരണത്തിനായി വണ്‍ഇന്ത്യ ഒറ്റപ്പാലം പോലീസ് സബ് ഇന്‍സ്പെക്ടറെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആണ്.
വാര്‍ത്തകള്‍ ഇത്തരത്തില്‍ പ്രചരിക്കുന്ന സാഹചര്യത്തില്‍ ശ്രീജിത്ത് രവി വണ്‍ഇന്ത്യയോട് പ്രതികരിച്ചു. സംഭവവുമായി തനിക്ക് ഒരു ബന്ധവും ഇല്ല എന്നാണ് ശ്രീജിത്ത് പറയുന്നത്. ഇങ്ങനെയൊരു ആക്ഷേപം ഉയരുന്ന സമയത്ത് ഒരു സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ശ്രീജിത്ത് ആ പ്രദേശത്ത് ഉണ്ടായിരുന്നു എന്നത് സത്യമാണ്.
പോലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയില്‍ ശ്രീജിത്ത് രവിയുടെ പേര് പരാമര്‍ശിക്കുന്നില്ല. എന്നാല്‍ പരാതിയില്‍ പറയുന്ന കാറിന്റെ നമ്പര്‍ ശ്രീജിത്തിന്റെ പേരില്‍ ഉള്ളതാണ്. എന്താണ് ശ്രീജിത്ത് രവിയ്ക്ക് ഇക്കാര്യത്തില്‍ പറയാനുള്ളത്...

അത് താനല്ല
വാര്‍ത്തകളില്‍ പ്രചരിക്കുന്നതുപോലെ ഒരു കാര്യം തന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല എന്നാണ് ശ്രീജിത്ത് രവി വണ്‍ഇന്ത്യയോട് പ്രതികരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് സ്റ്റേഷനില്‍ പോയിരുന്നു എന്നും അദ്ദേഹം പറയുന്നു.

കാര്‍
പരാതിയില്‍ പറയുന്ന കാറിന്റെ നമ്പര്‍ തന്റെ പേരില്‍ തന്നെ ഉള്ളതാണ്. എന്താണ് ഇതില്‍ സംഭവിച്ചത് എന്ന് തനിക്ക് അറിയില്ലെന്നാണ് ശ്രീജിത്ത് പറയുന്നത്.

ഉണ്ടായിരുന്നു
ഒരു സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് താന്‍ പ്രദേശത്ത് ഉണ്ടായിരുന്നതായി ശ്രീജിത്ത് സമ്മതിക്കുന്നുണ്ട്. എന്നാല്‍ ഇത്തരം ഒരു സംഭവം തന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം ഉറപ്പിച്ച് പറയുന്നു.

തിരിച്ചറിയില്ലേ
അത്യാവശ്യം ആളുകള്‍ കണ്ടാല്‍ തിരിച്ചറിയുന്ന ഒരു നടനല്ലേ താന്‍. അങ്ങനെയുള്ള ഒരാള്‍ ഇങ്ങനെ ചെയ്യുമെന്ന് പ്രതീക്ഷിക്കാമോ എന്നാണ് ശ്രീജിത്ത് ചോദിക്കുന്ന ചോദ്യം. പെണ്‍കുട്ടികളുടെ പരാതി പ്രകാരം പതിനഞ്ച് മിനിട്ടോളം അയാള്‍ അവിടെ ഉണ്ടായിരുന്നു. പത്ത് സക്കന്റ് കൊണ്ട് തന്നെ ആളുകള്‍ തന്നെ തിരിച്ചറിയില്ലേ എന്നാണ് ശ്രീജിത്ത് ചോദിക്കുന്നത്.

നമ്പര്‍
എന്തായാലും താന്‍ അങ്ങനെ ചെയ്തിട്ടില്ല. ഒരുപക്ഷേ കാറിന്റെ നമ്പര്‍ എഴുതിയെടുത്തപ്പോള്‍ തെറ്റിപ്പോയതാകാം എന്നാണ് താന്‍ കരുതുന്നത് എന്നാണ് ശ്രീജിത്ത് പറയുന്നത്.

ഫോണ്‍ അതല്ല
പരാതി ഉന്നയിച്ചവരെ താന്‍ പോലീസ് സ്റ്റേഷനില്‍വച്ച് കണ്ടിരുന്നു എന്നാണ് ശ്രീജിത്ത് പറയുന്നത്. ഇരുണ്ട നിറമുള്ള ഒരാളായിരുന്നു എന്നാണ് കുട്ടികള്‍ പറഞ്ഞത്. എന്നാല്‍ ഫോട്ടോ എടുക്കാന്‍ ഉപയോഗിച്ച ഫോണ്‍ തന്റെ കൈയ്യിലുള്ളതല്ലെന്നും, കണ്ണടയുടെ ഫ്രെയിം വേറെ ആയിരുന്നു എന്നും ആണ് അവര്‍ പറഞ്ഞതെന്ന് ശ്രീജിത്ത് വ്യക്തമാക്കി.

കുട്ടികള്‍
എന്തായാലും കുട്ടികള്‍ തനിക്കെതിരെ കള്ളപ്പരാതി കൊടുത്തതാണ് എന്ന ആക്ഷേപം ശ്രീജിത്ത് ഉന്നയിക്കുന്നില്ല. എന്തോ സംഭവം നടന്നിട്ടുണ്ടാകാം. പക്ഷേ അതില്‍ താന്‍ ട്രാപ്പ് ചെയ്യപ്പെടുകയാണോ എന്നാണ് സംശയം.

സൈബര്‍ സെല്ലില്‍
ഭാര്യയുടെ ട്വിറ്റര്‍ അക്കൗണ്ട് മോശമായി ഉപയോഗിച്ചു എന്നൊരു പരാതി താന്‍ ദിവസങ്ങള്‍ക്ക് മുമ്പ് സൈബര്‍ സെല്ലിന് നല്‍കിയിരുന്നു. ഇനി അതിന്റെ പ്രതികാരം ആരെങ്കിലും തീര്‍ക്കുകയാണോ എന്ന സംശയവും ശ്രീജിത്ത് പങ്കുവച്ചു.

അന്വേഷണം നടക്കട്ടെ
എന്തായാലും പോലീസ് സംഭവം അന്വേഷിക്കുന്നുണ്ട്. അവര്‍ അന്വേഷിച്ച് സത്യം കണ്ടെത്തട്ടേ എന്നാണ് ശ്രീജിത്തിന്റെ നിലപാട്. ആരേയും കുറ്റപ്പെടുത്താനോ ആക്ഷേപിക്കാനോ ഇല്ല.

പോലീസ്
സംഭവത്തില്‍ പോലീസ് ഒളിച്ചുകളിക്കുകയാണ് എന്നാണ് ചിലകോണുകളില്‍ നിന്ന് ഉയരുന്നത്. ഒറ്റപ്പാലം എസ്ഐയെ പലതവണ നേരിട്ട് ഫോണില്‍ ബന്ധപ്പെടാന്‍ വണ്‍ഇന്ത്യ ശ്രമിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തെ ഫോണില്‍ ഇതുവരെ കിട്ടിയിട്ടില്ല.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications