നഗ്നതാ പ്രദര്‍ശനം: നടന്‍ ശ്രീജിത്ത് രവിയ്ക്ക് ജാമ്യം; കര്‍ശന ഉപാധികള്‍
പാലക്കാട്: സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ കേസില്‍ യുവനടന്‍ ശ്രീജിത്ത് രവിയ്ക്ക് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമണം തടയുന്നതിനുള്ള പോക്‌സോ നിയമ പ്രകാരം ആയിരുന്നു ശ്രീജിത്തിനെതിരെ ഒറ്റപ്പാലം പോലീസ് കേസ് എടുത്തത്.
പാലക്കാട് ജില്ലാ കോടതിയാണ് ശ്രീജിത്ത് രവിയ്ക്ക് ജാമ്യം അനുവദിച്ചത്. ഇരുവിഭാഗത്തിന്റേയും വാദം കേട്ടതിന് ശേഷം കര്‍ശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപയുടെ രണ്ട് ആള്‍ ജാമ്യം വേണം. പാസ്‌പോര്‍ട്ട് സമര്‍പ്പിക്കണം. പിന്നെ എല്ലാ ആഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിലെത്തി ഒപ്പിടണം.

ഓഗസ്റ്റ് 27 നാണ് പരാതിക്ക് അടിസ്ഥാനമായ സംഭവം നടന്നത്. പത്തിരിപ്പാലയിലെ സ്വകാര്. സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ മുന്നിലാണ് ശ്രീജിത്ത് നഗ്നത പ്രദര്‍ശിപ്പിക്കുകയും ഫോട്ടോ എടുക്കാന്‍ ശ്രമിക്കുകയും ചെയ്തത് എന്നാണ് പരാതിയില്‍ പറയുന്നത്. എന്നാല്‍ ഇക്കാര്യങ്ങളെല്ലാം അദ്ദേഹം നേരത്തെ നിഷേധിച്ചിരുന്നു.
എന്നാല്‍ കഴിഞ്ഞ ദിവസം ഷൂട്ടിങ് സെറ്റില്‍ നിന്ന് ശ്രീജിത്ത് രവിയെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ശ്രീജിത്ത് കുറ്റസമ്മതം നടത്തിയിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. പെണ്‍കുട്ടികള്‍ ശ്രീജിത്തിനെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications