കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീജിത്ത് രവിയെ തിരിച്ചറിഞ്ഞു? അറസ്റ്റ് ചെയ്തു, കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമത്തിന് കേസ്

Google Oneindia Malayalam News

ഒറ്റപ്പാലം: പെണ്‍കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ കേസില്‍ നടന്‍ ശ്രീജിത്ത് രവിയെ പോലീസ് അറസ്റ്റ് ചെയ്തു. സെപ്തംബര്‍ 2 ന് രാവിലെ ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

Read Also: ശ്രീജിത്ത് രവി പറഞ്ഞത് മുഴുവന്‍ നുണയോ? നഗ്നതാ പ്രദര്‍ശനത്തിന് 'പോക്സോ' ചുമത്താന്‍ പോലീസ്Read Also: ശ്രീജിത്ത് രവി പറഞ്ഞത് മുഴുവന്‍ നുണയോ? നഗ്നതാ പ്രദര്‍ശനത്തിന് 'പോക്സോ' ചുമത്താന്‍ പോലീസ്

കേസില്‍ ശ്രീജിത്ത് രവി പറഞ്ഞ ന്യയങ്ങളെല്ലാം പൊളിഞ്ഞ സാഹചര്യത്തിലാണ് അറസ്റ്റ് എന്നാണ് റിപ്പോര്‍ട്ടുകള്‍. സാക്ഷികളില്‍ മൂന്ന് പേര്‍ ശ്രീജിത്തിനെ തിരിച്ചറിഞ്ഞതായും പറയുന്നു.

Read Also: പെണ്‍കുട്ടികളുടെ മുന്നില്‍ നഗ്നതാപ്രദര്‍ശനം: അത് താനല്ലെന്ന് ശ്രീജിത്ത് രവി; വണ്‍ഇന്ത്യഎക്സ്ക്ലൂസീവ്Read Also: പെണ്‍കുട്ടികളുടെ മുന്നില്‍ നഗ്നതാപ്രദര്‍ശനം: അത് താനല്ലെന്ന് ശ്രീജിത്ത് രവി; വണ്‍ഇന്ത്യഎക്സ്ക്ലൂസീവ്

ഇനി കേസില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രീജിത്തിന് അത്ര എളുപ്പമാകില്ല. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ നടയുന്നതിനുള്ള 'പോക്‌സോ' നിയമപ്രകാരം ആണ് ശ്രീജിത്ത് രവിയെ അറസ്റ്റ് ചെയ്തിട്ടുള്ളത്.

കുടുങ്ങിയോ

കുടുങ്ങിയോ

കാറില്‍ ഇരുന്ന് പെണ്‍കുട്ടികള്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയെന്ന പരാതിയില്‍ നടന്‍ ശ്രീജിത്ത് രവിയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ഒറ്റപ്പാലം പോലീസ് ആണ് ശ്രീജിത്ത് രവിയെ അറസ്റ്റ് ചെയ്തത്.

ലൈംഗികാതിക്രമം

ലൈംഗികാതിക്രമം

കുട്ടികള്‍ക്കെതിരെയുളള ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനുള്ള പോക്‌സോ നിയമ പ്രകാരം ആണ് ശ്രീജിത്ത് രവിയെ അറസ്റ്റ് ചെയ്തിട്ടുള്ളത്. കുറ്റം തെളിയിക്കപ്പെട്ടാല്‍ ജയില്‍ ശിക്ഷ ഉറപ്പാണ്.

തിരിച്ചറിഞ്ഞു?

തിരിച്ചറിഞ്ഞു?

കാറില്‍ എത്തി നഗ്നതാ പ്രദര്‍ശം നടത്തിയത് ശ്രീജിത്ത് രവി തന്നെയാണെന്ന് പരാതിക്കാരായ കുട്ടികള്‍ തിരിച്ചറിഞ്ഞിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ശ്രീജിത്തിന്റെ ഫോട്ടോ കണ്ടാണ് തിരിച്ചറിഞ്ഞതെന്ന് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

തിരിച്ചറിയില്‍ പരേഡ്

തിരിച്ചറിയില്‍ പരേഡ്

കുട്ടികള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ തിരിച്ചറിയല്‍ പരേഡ് നടത്തണം എന്നാണ് ചൈല്‍ഡ് ലൈന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. കോടതിയില്‍ ഹാജരാക്കിയതിന് ശേഷം വിശദമായ തിരിച്ചറിയില്‍ പരേഡ് നടത്തിയേക്കും.

കള്ളമോ?

കള്ളമോ?

ഇങ്ങനെ ഒരു സംഭവമേ ഉണ്ടായിട്ടില്ല എന്നായിരുന്നു ശ്രീജിത്ത് രവി പറഞ്ഞിരുന്നത്. എന്നാല്‍ ഒടുവില്‍ ശ്രീജിത്ത് പറയുന്ന പല കാര്യങ്ങളും പരസ്പര വിരുദ്ധങ്ങളാണ് എന്ന് തെളിയുകയാണ്.

സെല്‍ഫി

സെല്‍ഫി

ഒരു പെണ്‍കുട്ടിയ്‌ക്കൊപ്പം സെല്‍ഫി എടുത്തതിന് ശേഷം ആ ഫോട്ടോ അയച്ചുകൊടുക്കുകയായിരുന്നു. അത് കണ്ട് മറ്റ് കുട്ടികള്‍ തെറ്റിദ്ധരിച്ചതാകാം എന്നാണത്രെ ശ്രീജിത്ത് രവി ഒടുവില്‍ പോലീസിനോട് പറഞ്ഞത്.

കോടതി

കോടതി

ശ്രീജിത്ത് രവിയെ ഉടന്‍ തന്നെ കോടതിയില്‍ ഹാജരാക്കും. ജാമ്യം അനുവദിക്കുമോ റിമാന്റ് ചെയ്യുമോ എന്ന് കാത്തിരുന്ന് കാണാം.

English summary
Sreejith Ravi's arrest recorded on complaint about misbehaving towards school girls.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X