കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കസബയെക്കുറിച്ചും സ്ത്രീ സുരക്ഷയെക്കുറിച്ചും ന്യായങ്ങൾ തട്ടിവിട്ടവർ എവിടെയോ മറഞ്ഞു; റോയ് മാത്യു

ശ്രീജിത്ത് നടത്തിവരുന്ന സമരത്തിന് പിന്തുണ അർപ്പിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് റോയ് മാത്യു ഇക്കാര്യങ്ങളും വ്യക്തമാക്കിയിരിക്കുന്നത്.

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: ശ്രീജിവിനെ കൊലപ്പെടുത്തിയവരെ കണ്ടുപിടിക്കാനുള്ള ഉത്തരവാദിത്തം അദ്ദേഹത്തിന്റെ പ്രണയിനിക്കുമില്ലേയെന്ന് മുതിർന്ന മാധ്യമപ്രവർത്തകൻ റോയ് മാത്യു. തനിക്ക് വേണ്ടിയാണ് ശ്രീജിവ് കൊല്ലപ്പെട്ടതെന്ന് പൊതുസമൂഹത്തിന് മുന്നിൽ വന്ന് അവൾ പറഞ്ഞിരുന്നെങ്കിൽ എന്ന് തോന്നിപ്പോകുന്നതായും അദ്ദേഹം പറഞ്ഞു.

നീതുവിനെ വെട്ടിക്കൊലപ്പെടുത്തിയ ബിനുരാജ് തൂങ്ങിമരിച്ചു! 30കാരനും 17കാരിയും തമ്മിലുള്ള പ്രണയം...നീതുവിനെ വെട്ടിക്കൊലപ്പെടുത്തിയ ബിനുരാജ് തൂങ്ങിമരിച്ചു! 30കാരനും 17കാരിയും തമ്മിലുള്ള പ്രണയം...

ഉത്തരം മുട്ടി അമലാപോൾ! മൂന്ന് മണിക്കൂറിന് ശേഷം നടിയെ അറസ്റ്റ് ചെയ്തു...തൊട്ടുപിന്നാലെ സുരേഷ് ഗോപിയുംഉത്തരം മുട്ടി അമലാപോൾ! മൂന്ന് മണിക്കൂറിന് ശേഷം നടിയെ അറസ്റ്റ് ചെയ്തു...തൊട്ടുപിന്നാലെ സുരേഷ് ഗോപിയും

സഹോദരന്റെ കസ്റ്റഡി മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് നെയ്യാറ്റിൻകര സ്വദേശി ശ്രീജിത്ത് നടത്തിവരുന്ന സമരത്തിന് പിന്തുണ അർപ്പിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് റോയ് മാത്യു ഇക്കാര്യങ്ങളും വ്യക്തമാക്കിയിരിക്കുന്നത്. ഫെമിനിസ്റ്റുകളെയും സ്ഥിരം നാടകവേദിക്കാരെയും ശ്രീജിത്തിന്റെ സമര പരിസരത്ത് കണ്ടില്ലെന്നും അദ്ദേഹം വിമർശമുന്നയിച്ചു.

പൂർണ്ണരൂപം...

പൂർണ്ണരൂപം...

ശ്രീജിത്തിന്റെ ഒറ്റയാൾ സമരം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കെയാണ് റോയ് മാത്യു ഫേസ്ബുക്ക് പോസ്റ്റിട്ടിരിക്കുന്നത്. ശ്രീജിവിന്റെ പ്രണയിനിയിക്ക് ഉപദേശം നൽകിയുള്ള ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം തുടർന്ന് വായിക്കാം.

 ഒരു പെണ്ണിന് വേണ്ടിയാണ്.

ഒരു പെണ്ണിന് വേണ്ടിയാണ്.

അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ

ശ്രീജിവ് കസ്റ്റഡിയിൽ കൊല്ലപ്പെടുന്നത് അവൻ ഇഷ്ടപ്പെട്ട ഒരു പെണ്ണിന് വേണ്ടിയാണ്. കസ്റ്റഡിയിലെ ക്രൂരമായ ആക്രമണം ഏറ്റുവാങ്ങിയതും അവൾക്ക് വേണ്ടിയാണ്.
എന്നെ ചൊല്ലിയാണ് അവൻ കൊല്ലപ്പെട്ടതെന്ന് പൊതുസമൂഹത്തിന് മുന്നിൽ വന്ന് അവൾ പറഞ്ഞിരുന്നെങ്കിൽ എന്ന് തോന്നിപ്പോകുന്നു.

ജീവൻ നഷ്ടമായത്

ജീവൻ നഷ്ടമായത്

കുറഞ്ഞ പക്ഷം അവനെ കൊല്ലിക്കാൻ കൂട്ടുനിന്നവർ ആരൊക്കെയെന്ന് അവൾക്ക് അറിയില്ലേ? ഇത്തരമൊരു ചെറുത്ത് നിൽപ് അവളുടെ ഭാഗത്ത് നിന്നുണ്ടായിരുന്നോ എന്നാർക്കും അറിയില്ല.
ഉദാത്തമായ പ്രണയത്തിനു വേണ്ടിയായിരു ന്നില്ലേ അവന്റെ ജീവൻ നഷ്ടമായത്.

സമര പരിസരത്ത്

സമര പരിസരത്ത്

സ്ത്രീപക്ഷ വാദികളൊന്നും ഇതേക്കുറിച്ച് മിണ്ടുന്നില്ല.. അവൾക്ക് അത്തരമൊരു പിന്തുണ നൽകാൻ ഇവരാരും തയ്യാറായിട്ടില്ല. ഫെമിനിസ്റ്റുകളും അവരുടെ സ്ഥിരം നാടകവേദിക്കാരേയും ശ്രീജിത്തിന്റെ സമര പരിസരത്ത് എങ്ങും കാണുന്നില്ല. കസബയെക്കുറിച്ചും സ്ത്രീ സുരക്ഷയെക്കുറിച്ചുമൊക്കെ വാ തോരാതെ ന്യായങ്ങൾ തട്ടിവിടുന്നവരൊക്കെ എങ്കയോ മറഞ്ഞു.

പ്രണയം വൺവേ ട്രാഫിക്

പ്രണയം വൺവേ ട്രാഫിക്

അനുജനു നീതി വേണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് നടയിൽ സമരം നടത്തുന്ന ശ്രീജിത്തിനേപ്പോലെ തന്നെ തന്റെ പ്രേമ ഭാജനത്തെ കൊല്ലിച്ചിവരെ കണ്ടു പിടിക്കാനുള്ള ഒരുത്തരവാദിത്തം ഈ പ്രണയനിക്കുമില്ലേ? അതോ പോയവൻ പോകട്ടെ - സ്വന്തം കാര്യം സിന്ദാബാദ് എന്നാണോ ?
പ്രണയം വൺവേ ട്രാഫിക് അല്ലല്ലോ ?

കൗസല്യയുടെ പോരാട്ടം

കൗസല്യയുടെ പോരാട്ടം

തന്റെ ഭർത്താവ് ശങ്കറിനെ ജാതി വെറിയുടെ പേരിൽ വെട്ടിക്കൊന്ന പിതാവിനെയും കുട്ടാളികളേയും നിയമത്തിന്റെ പിടിയിലെത്തിച്ച് തൂക്കുമരം വാങ്ങിക്കൊടുത്ത പൊള്ളാ ച്ചിയിലെ എഞ്ചിനീയറിംഗ് വിദ്യാർത്ഥിനി കൗസല്യയുടെ പോരാട്ടം ഏതൊരു പ്രണയിനിക്കും ആവേശം പകരുന്നതാണ്.

നില നിൽക്കുമെന്നുറപ്പാണ്

നില നിൽക്കുമെന്നുറപ്പാണ്

അനുജന്റെ കൊലപാതകികളെ നിയമത്തിനു മുന്നിലെത്തിക്കാനുള്ള ഈ കൂടപ്പിറപ്പിന്റെ സമരം ലോകാവസാനം വരെ സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും പ്രതീകമായി നില നിൽക്കുമെന്നുറപ്പാണ്.

English summary
sreejith strike; journalist roy mathew fb post.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X