കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നീതിക്കായി കാവലിരിക്കുന്ന ശ്രീജിത്തിന് പിന്നിൽ ഒരു കഥയുണ്ട്, ഈ യുവാവിന്റെ ജീവിതം ഇങ്ങനെയായിരുന്നു..

2005-07 കാലഘട്ടത്തിൽ കേരളത്തിലെ സൗന്ദര്യ മത്സരങ്ങളിലെ സ്ഥിര സാന്നിധ്യമായിരുന്നു.

  • By Ankitha
Google Oneindia Malayalam News

Recommended Video

cmsvideo
നീതി ലഭിക്കാൻ വേണ്ടി പോരാടുന്ന ശ്രീജിത്തിനെ കുറിച്ച് അറിയേണ്ടത് | Oneindia Malayalam

തിരുവനന്തപുരം: സഹോദരന്റെ മരണത്തിൽ നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിനു പടിക്കൽ നിരാഹാരമിരിക്കുന്ന നെയ്യാറ്റിൻകര സ്വദേശി ശ്രീജിത്ത് ഒരുകാലത്ത് തിരുവനന്തപുരത്തിന്റെ അഭിമാനമായിരുന്നു.2005-07 കാലഘട്ടത്തിൽ കേരളത്തിലെ സൗന്ദര്യ മത്സരങ്ങളിലെ സ്ഥിര സാന്നിധ്യമായിരുന്നു.

sreejith

ശ്രീജിത്ത് വിഷയത്തിൽ ചുവടുമാറ്റി സോഷ്യൽ മീഡിയ കൂട്ടായ്മ; അടുത്തത് റിലേ സമരം...ശ്രീജിത്ത് വിഷയത്തിൽ ചുവടുമാറ്റി സോഷ്യൽ മീഡിയ കൂട്ടായ്മ; അടുത്തത് റിലേ സമരം...

തിരുവനന്തപുരം ജില്ല ബോഡി ബിൽഡിംഗ് അസോസിയേഷനും സംസ്ഥാന ജില്ലാ ബോഡി ബിൽഡിംഗ് അസോസിയേഷനും സംഘടിപ്പിച്ചിരുന്ന മത്സരങ്ങളിലെ വിജയിയായിരുന്നു ശ്രീജിത്ത്. നിരവധി സ്റ്റേജുകളിൽ നിന്ന് സമ്മാനങ്ങൾ വാരിക്കൂട്ടിയ ശ്രീജിത്തിന്റെ ഇന്നത്തെ അവസ്ഥ ദയനീയമാണ്. ആരോഗ്യ സ്ഥിതി ക്ഷയിച്ചു തുടങ്ങിയിട്ടുണ്ട്. തനിക്കൊരിക്കലും പഴയ ആരോഗ്യസ്ഥിതിയിലേയ്ക്ക് മടങ്ങി പോകാൻ കഴിയില്ലെന്നുള്ള ആശങ്കയും ശ്രീജിത്തിനുണ്ട്. എങ്കിലും തന്റെ സഹോദരന് നീതി ലഭിക്കാൻ വേണ്ടി മരണം വരെ സമരമിരിക്കുമെന്ന ഉറച്ച നിലപാടിലാണ് ശ്രീജിത്ത്.

ശ്രീജിത്തിന് പിന്തുണയുമായി പാർവതി! ഒരാൾക്കും നീതി നിഷേധിക്കപ്പെടരുത്, പോരാട്ടത്തില്‍ ശ്രീജിത്തിനോടൊപ്പംശ്രീജിത്തിന് പിന്തുണയുമായി പാർവതി! ഒരാൾക്കും നീതി നിഷേധിക്കപ്പെടരുത്, പോരാട്ടത്തില്‍ ശ്രീജിത്തിനോടൊപ്പം

 നിരവധി സമ്മാനങ്ങൾ ലഭിച്ചു

നിരവധി സമ്മാനങ്ങൾ ലഭിച്ചു

സംസ്ഥാനത്തിലും ജില്ലയിലും നടന്ന വിവിധ മത്സരങ്ങളിലെ സ്ഥിര സാന്നിധ്യമായിരുന്നു ശ്രീജിത്ത്. 2005 - 07 കാലത്ത് 65 കിലോ വിഭാഗത്തില്‍ തിരുവനന്തപുരത്തിന്റെ അഭിമാനമായിരുന്നു ശ്രീജിത്ത്. എന്നാൽ ഇന്ന് ശ്രീജിത്തിന്റെ ആരോഗ്യസ്ഥിതി വളരെ മോശമായി മാറുകയാണ്. ഓർമ്മ കുറവും പോലുള്ള നിരവധി അസുഖങ്ങളുടെ പിടിയിലാണ് ഇപ്പോൾ 30 കാരനായ ചെറുപ്പക്കാരൻ.

എല്ലാത്തിനു കൂടെ ശ്രീജീവും

എല്ലാത്തിനു കൂടെ ശ്രീജീവും

ശ്രീജിത്തിന് അനിയൻ എന്നധിലുപരി ഒരു സുഹൃത്ത് കൂടെയായിരുന്നു ശ്രീജീവ് . ശ്രീജിത്തിനോടൊപ്പം മത്സരങ്ങളിൽ സഹായിയായി ശ്രീജീവും പോകുമായിരുന്നു. കൂടാതെ ഇരു വരും തമ്മിൽ ചെറുപ്പം മുതലെ നല്ല അടുപ്പത്തിലായിരുന്നെന്നു അമ്മയും പറയുന്നുണ്ട്. കുട്ടിക്കാലം മുതലെ ഒന്നിച്ചായിരുന്നും ശ്രീജിത്തു ശ്രീജിവും കഴിഞ്ഞത്. വീട്ടിലെ ബുദ്ധിമുട്ട് കാരണം അനാഥാലയത്തിൽ നിന്നാണ് ഇരുവരും പഠിച്ചത്. പറക്കമുറ്റംവരെ ശ്രീജിത്തോടൊപ്പമായിരുന്നു ശ്രീജീവും.

സമരം ഏറ്റെടുത്തു സോഷ്യൽ മീഡിയ

സമരം ഏറ്റെടുത്തു സോഷ്യൽ മീഡിയ

ശ്രീജിത്തിന് നീതി ലഭിക്കാനായി സമൂഹമാധ്യമങ്ങളിൽ പ്രചാരണം ശക്തമാകുകയാണ്. ദിനംപ്രതി ശ്രീജിത്തിന് പിന്തുണയുമായി എത്തുന്ന ജനങ്ങളുടെ എണ്ണം വർധിച്ചു വരുകയാണ്. രാഷ്ട്രീയത്തിന് അധീതമായി ശ്രീജിത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നിരവധി പേർ എത്തുന്നത് ശ്രദ്ധേയമാണ്. കൂടാതെ ശ്രീജിത്തിനു പിന്തുണയുമായി ഇന്നലെ ആയിരങ്ങളാണ് സെക്രട്ടറിയേറ്റ് പരിസരത്ത് ഒഴുകിയെത്തിയത്. കഴിഞ്ഞ രണ്ടു വർഷക്കാലമായി മഴയും വെയിലും കൊണ്ട് ഒറ്റയാൾ പോരാട്ടം നടത്തിയ ശ്രീജിത്തിന് പിന്തുണയുമായി ഇപ്പോൾ ആയിരക്കണക്കിന് പേരാണ് എത്തിയിരിക്കുന്നത്.

 ജീവൻ പോകുവരെ സമരം

ജീവൻ പോകുവരെ സമരം

അനിയന്റെ കൊലപാതകത്തിന് കാരണക്കാരയവരെ നിയമത്തിനു മുന്നിൽ എത്തിക്കുന്നതുവരെ സമരം തുടരുമെന്ന് ശ്രീജിത്ത് അറിയിച്ചിട്ടുണ്ട്. പെൺകുട്ടിയെ പ്രണയിച്ചതിന്റെ പേരിലാണ് തന്റെ അനിയനെ പോലീസ് മർദിച്ചു കൊലപ്പെടുത്തിയതെന്നും സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്നും ശ്രീജിത്ത് പറയുന്നുണ്ട്. എന്നാൽ തന്റെ സമരം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും ശ്രീജിത്ത് ആരോപിക്കുന്നുണ്ട്.

English summary
sreejith was an ex body builder in thiruvanathapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X