കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിബിഐ ശ്രീജിത്തിന്റെ മൊഴിയെടുക്കും.. കുറ്റവാളികൾ ശിക്ഷിക്കപ്പെടും വരെ സമരമെന്ന് ശ്രീജിത്ത്

Google Oneindia Malayalam News

തിരുവനന്തപുരം: ശ്രീജിവിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ശ്രീജിത്തും അമ്മയും സിബിഐയ്ക്ക് മൊഴി നല്‍കും. സിബിഐ അന്വേഷണം തുടങ്ങിയെങ്കിലും കുറ്റവാളികള്‍ക്ക് കൃത്യമായ ശിക്ഷ ഉറപ്പാക്കും വരെ സമരം തുടരാനാണ് ശ്രീജിത്തിന്റെ തീരുമാനം. സിബിഐയുടെ തിരുവനന്തപുരം യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്. ശ്രീജിവിന് നീതി ആവശ്യപ്പെട്ട് ശ്രീജിത്ത് സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തുന്ന സമരം 780 ദിവസം പിന്നിടുകയാണ്.

നടിയുടെ ദൃശ്യങ്ങളിലെ ദുരൂഹ സ്ത്രീശബ്ദം.. കോടതിയിൽ രേഖാമൂലം പോലീസ് റിപ്പോർട്ട്നടിയുടെ ദൃശ്യങ്ങളിലെ ദുരൂഹ സ്ത്രീശബ്ദം.. കോടതിയിൽ രേഖാമൂലം പോലീസ് റിപ്പോർട്ട്

സോഷ്യല്‍ മീഡിയയും മാധ്യമങ്ങളും ശ്രീജിത്തിന്റെ സമരം ഏറ്റെടുത്തതോടെയാണ് കേസ് സിബിഐക്ക് ഏറ്റെടുക്കേണ്ടി വന്നത്. സിബിഐ അന്വേഷണം പ്രഖ്യാപിച്ചതോടെ സോഷ്യല്‍ മീഡിയ കൂട്ടായ്മ സമരം അവസാനിപ്പിച്ചിരുന്നു. എന്നാല്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാതെ പിന്നോട്ടില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ശ്രീജിത്ത്.

sreejith

ഏഷ്യാനെറ്റ് ന്യൂസ് വിനുവിനെ വെളിയിൽ തള്ളിയോ? 'മത്തി വിനു' എവിടെയെന്ന് ചോദിച്ചവർക്ക് മറുപടി ഇതാ!ഏഷ്യാനെറ്റ് ന്യൂസ് വിനുവിനെ വെളിയിൽ തള്ളിയോ? 'മത്തി വിനു' എവിടെയെന്ന് ചോദിച്ചവർക്ക് മറുപടി ഇതാ!

നെയ്യാറ്റിന്‍കര സ്വദേശിയായ ശ്രീജിവ് പോലീസ് കസ്റ്റഡിയിലിരിക്കേയാണ് ക്രൂരമര്‍ദനത്തിന് ഇരയായി കൊല്ലപ്പെട്ടത്. ശ്രീജിവ് ആത്മഹത്യ ചെയ്തതാണ് എന്നാണ് പോലീസ് നിലപാട്. അതേസമയം പോലീസ് കംപ്ലെയിന്റ് അതോറിറ്റി നാല് പോലീസുകാര്‍ കുറ്റക്കാരാണ് എന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ ഇവര്‍ക്കെതിരെ ഒരു നടപടിയും ഉണ്ടായില്ല. കേസ് അന്വേഷണം ഏറ്റെടുക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം നേരത്തെ സിബിഐ തള്ളിയിരുന്നു. എന്നാല്‍ ജനരോഷം ഉയര്‍ന്നതോടെ സര്‍ക്കാര്‍ ശക്തമായ സമ്മര്‍ദം ചെലുത്തുകയും സിബിഐ അന്വേഷണം ഏറ്റെടുക്കുകയുമായിരുന്നു.

English summary
Sreejiv's custody death: CBI starts investigation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X