Get Updates
Get notified of breaking news, exclusive insights, and must-see stories!

കെഎം അഹ്മദ് സ്മാരക മാധ്യമ പുരസ്‌കാരം ശ്രീകല എംഎസിന്

കാസര്‍കോട്: പ്രമുഖ മാധ്യമ പ്രവര്‍ത്തകനും ദീര്‍ഘകാലം കാസര്‍കോട് പ്രസ്‌ക്ലബ്ബ് പ്രസിഡണ്ടുമായിരുന്ന കെ.എം അഹ്മദിന്റെ പേരില്‍ കാസര്‍കോട് പ്രസ്‌ക്ലബ്ബ് നല്‍കിവരുന്ന മാധ്യമ പുരസ്‌കാരത്തിന് മാതൃഭൂമി ന്യൂസ് ചാനലിലെ ന്യൂസ് എഡിറ്റര്‍ ശ്രീകല എം.എസ് അര്‍ഹയായി. മാതൃഭൂമി ന്യൂസില്‍ അവതരിപ്പിച്ചുവരുന്ന 'അകം പുറം' എന്ന വാര്‍ത്താധിഷ്ഠിത പരിപാടിയാണ് ശ്രീകല എം.എസിനെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്.

സാമൂഹിക പ്രശ്‌നങ്ങള്‍ വ്യക്തമായി വിശകലനം ചെയ്യുന്ന 'അകം പുറം' പരിപാടിയിലൂടെ, പലപ്പോഴും സമൂഹം വിളിച്ചുപറയാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ തുറന്നുപറയാന്‍ ശ്രീകലക്ക് കഴിഞ്ഞിട്ടുണ്ടെന്ന് അവാര്‍ഡ് നിര്‍ണ്ണയ കമ്മിറ്റി അംഗങ്ങളായ പ്രശസ്ത നോവലിസ്റ്റ് ഡോ. അംബികാസുതന്‍ മാങ്ങാട്, ചരിത്രകാരന്‍ ഡോ. സി. ബാലന്‍, പ്രസ്‌ക്ലബ്ബ് മുന്‍ പ്രസിഡണ്ട് സണ്ണി ജോസഫ് എന്നിവര്‍ വിലയിരുത്തി.

sreekala

പതിനായിരം രൂപയും ശില്‍പവും പ്രശംസാപത്രവും അടങ്ങുന്ന പുരസ്‌കാരം 2017 ഡിസംബര്‍ 16ന് 2.30ന് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിക്കുന്ന കെ.എം അഹ്മദ് അനുസ്മരണ ചടങ്ങില്‍ മന്ത്രി ഇ. ചന്ദ്രശേഖരന്‍ സമ്മാനിക്കും. കെ.എം അഹ്മദിന്റെ പേരിലുള്ള പുരസ്‌കാരം അദ്ദേഹത്തിന്റെ കുടുംബത്തിന്റെ സഹായത്തോടെയാണ് നല്‍കുന്നത്. കെ.എം. അഹ്മദിന്റെ പേരിലുള്ള ഏഴാമത് പുരസ്‌കാരത്തിനാണ് ശ്രീകലയെ തിരഞ്ഞെടുത്തതെന്ന് അവാര്‍ഡ് നിര്‍ണയ കമ്മിറ്റി അംഗം സണ്ണി ജോസഫ,് കാസര്‍കോട് പ്രസ് ക്ലബ് പ്രസിഡണ്ട് ടി.എ. ഷാഫി, സെക്രട്ടറി വിനോദ് പായം, അഹ്മദിന്റെ മകന്‍ മുജീബ് അഹ്മദ് എന്നിവര്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു.

സംസ്ഥാന സര്‍ക്കാറിന്റെ ടെലിവിഷന്‍ അവാര്‍ഡ്, ചലച്ചിത്ര അക്കാദമി അവാര്‍ഡ്, അംബേദ്ക്കര്‍ സ്മാരക അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+