മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ശ്രീകല പ്രഭാകര്‍ അന്തരിച്ചു.. അന്ത്യം തിരുവനന്തപുരത്ത്
തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ശ്രീകല പ്രഭാകര്‍ അന്തരിച്ചു. 48 വയസ്സായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സെക്രട്ടറി കൂടിയാണ് ശ്രീകല പ്രഭാകര്‍.
കൊല്ലം സ്വദേശിനിയായ ശ്രീകല പ്രഭാകര്‍ കൈരളി പീപ്പിള്‍ ചാനലില്‍ ബ്രോഡ്കാസ്റ്റിംഗ് ജേര്‍ണലിസ്റ്റായി ജോലി ചെയ്യുകയായിരുന്നു. നേരത്തെ ദൂരദര്‍ശന്‍ അടക്കമുള്ള മാധ്യമസ്ഥാപനങ്ങളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് പൗഡിക്കോണം ബൈബിൾ കോളേജിനു സമീപമുള്ള 'ദേവി പ്രഭ' എന്ന വീട്ടുവളപ്പിൽ നടക്കും.













Click it and Unblock the Notifications