കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

"മാസമുറ സമയത്തു പാർലമെന്റിൽ നിങ്ങൾ പോകാറില്ലേ? സ്മൃതി ഇറാനിയെ തേച്ചൊട്ടിച്ച് പോസ്റ്റ്! വൈറല്‍

  • By Aami Madhu
Google Oneindia Malayalam News

Recommended Video

cmsvideo
സ്മൃതി ഇറാനിയെ തേച്ചൊട്ടിച്ച് പോസ്റ്റ്! | Oneindia Malayalam

ആര്‍ത്തവ സമയത്തെ ചോരപുരണ്ട പാഡുമായി നിങ്ങള്‍ സുഹൃത്തിന്‍റെ വീട്ടില്‍ പോകുമോയെന്നായിരുന്നു കഴിഞ്ഞ ദിവസം മന്ത്രി സ്മൃതി ഇറാനി ചോദിച്ചത്. ശബരിമലയിലെ സ്ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.

എന്നാല്‍ മറ്റുള്ള രാജ്യങ്ങൾ ചൊവ്വയിലേക്ക് സ്ത്രീകളെ പറഞ്ഞയക്കുമ്പോൾ നിങ്ങൾ ഇപ്പോഴും ആര്‍ത്തവത്തെ കുറിച്ച് സംസാരിക്കുന്നതിനെ കുറിച്ചോര്‍ത്ത് ലജ്ജ തോന്നുകയാണെന്ന് കുറിക്കുകയാണ് അധ്യാപിക ശ്രീകല പ്രകാശന്‍. മന്ത്രിയുടെ പ്രസ്തവാനയ്ക്ക് ചുട്ട മറുപടിയാണ് ശ്രീകല തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ നല്‍കിയത്.

 അഡ്രെസ്സ് ചെയ്തിട്ടുണ്ടോ

അഡ്രെസ്സ് ചെയ്തിട്ടുണ്ടോ

ആർത്തവ രക്തം നിറഞ്ഞ നാപ്കിനുമായി സുഹൃത്തിന്റെ വീട്ടിലേക്കു പോകുമോ ...........സ്‌മൃതി ഇറാനി.
മാഡം, നിങ്ങളുടെ മാസ മുറ സമയത്തു പാർലമെന്റിൽ നിങ്ങൾ പോകാറില്ലേ? നിങ്ങള്ക്ക് വാസ്തവത്തിൽ അവിടെ എന്താണ് പണി ? ഇന്ത്യൻ സ്ത്രീ ദിവസം തോറും അനുഭവിക്കുന്ന എന്തെങ്കിലും പ്രശ്നത്തെ നിങ്ങൾ ഇതേവരെ അഡ്രെസ്സ് ചെയ്തിട്ടുണ്ടോ ?

 അറിയാമോ

അറിയാമോ

നിങ്ങൾക്കു അറിയാമോ എത്ര സ്ത്രീകൾ ആണ് ദിനം പ്രതി ട്രാഫിക്കിങ്ങിൽ പെടുന്നതെന്നു ? മയക്കു മരുന്ന് കടത്താനും സെക്സിനും അവയവങ്ങൾ മോഷ്ടിക്കാനും ആയി ഇന്ത്യൻ സ്ത്രീകൾ പുറത്തേക്കു അയക്കപ്പെടുന്നുണ്ട്. അവർക്കും ആർത്തവം ഉണ്ട് നാപ്കിനും ഉണ്ട്.

 അന്വേഷിച്ചിട്ടുണ്ടോ ?

അന്വേഷിച്ചിട്ടുണ്ടോ ?

എത്ര സ്ത്രീകൾ സ്ത്രീധനം കൊടുക്കാൻ ഇല്ലാത്തതിനാൽ മരണപ്പെടുന്നുണ്ട് എന്ന് നിങ്ങള്ക്ക് അറിയാമോ? എത്ര സ്ത്രീകൾ വര്ഷം തോറും ഡിപ്രഷനും മറ്റും ബാധിച്ചു ആത്മഹത്യ ചെയ്യപ്പെടുന്നുണ്ട് എന്ന് അറിയാമോ ?
എത്ര പെൺകുഞ്ഞുങ്ങൾ ആണ് ഭ്രൂണ അവസ്ഥയിൽ കൊല്ലപ്പെടുന്നതെന്നു നിങ്ങൾ അന്വേഷിച്ചിട്ടുണ്ടോ ?

പെൺ കുഞ്ഞുങ്ങൾ

പെൺ കുഞ്ഞുങ്ങൾ

ഗ്രാമങ്ങളിൽ ഇപ്പോഴും മിത്തുകളുടെയും വിശ്വാസങ്ങളുടെയും പേരിൽ ജനിക്കുമ്പോൾ തന്നെ മുഖത്തേക്ക് തലയിണ അമർന്നു തൊണ്ടയിൽ നെന്മണി കുരുങ്ങിയും പെൺ കുഞ്ഞുങ്ങൾ ദാരുണം ആയി കൊല്ലപ്പെടുന്നുണ്ട്. ലോക രാജ്യങ്ങളിൽ തന്നെ സ്ത്രീകൾക്ക് പോഷക ആഹാര കുറവുള്ള രാജ്യങ്ങളിൽ ഇന്ത്യ മുൻപന്തിയിൽ ആണ് നിൽക്കുന്നത്.

 എല്ലായിടത്തും പോകും

എല്ലായിടത്തും പോകും

നിങ്ങൾ ഇപ്പോഴും രക്തം പുരണ്ട ആർത്തവ തുണിയും പൊക്കി പിടിച്ചു വിശ്വാസത്തിനു വേണ്ടി സംസാരിക്കുന്നതു കാണുമ്പോൾ നാണക്കേട് തോന്നുന്നു .
നിങ്ങൾക്കു നാപ്കിൻ മാത്രേ അറിയുള്ളൂ. ഇന്ത്യയിൽ ഇപ്പോഴും സ്ത്രീകൾ ചകിരിയും അറപ്പൊടിയും വൃത്തിയില്ലാത്ത തുണിയും ഉപയോഗിക്കുന്നുണ്ട്. നിങ്ങൾ ചോദിച്ചില്ലേ സുഹൃത്തിന്റെ വീട്ടിൽ പോകുമോ എന്ന് ? സുഹൃത്തിന്റെ വീട്ടിൽ മാത്രം അല്ല എല്ലായിടത്തും പോകും.

 ആർത്തവം തടസ്സമല്ല

ആർത്തവം തടസ്സമല്ല

ഞാൻ ഒരു അദ്ധ്യാപിക ആയിരുന്നു . എന്റെ കുട്ടികൾ അവരുടെ ടീച്ചർ രക്തം നിറഞ്ഞ നാപ്കിനുമായി ആണോ വരുന്നതെന്ന് നോക്കാറില്ലായിരുന്നു. ആർത്തവ സമയത്തു വിശ്രമം പോലും ഇല്ലാതെ ഞങ്ങൾ ജോലി ചെയ്യുന്നുണ്ട് ഓഫിസുകളിൽ , തുണിക്കടകളിൽ, സ്‌കൂളുകളിൽ , തൊഴിൽ എടുക്കുന്നുണ്ട്. ആർത്തവം ഞങ്ങൾക്ക് തടസ്സമേയല്ല.

 രക്തവും വീണു കിടപ്പുണ്ട്

രക്തവും വീണു കിടപ്പുണ്ട്

അശുദ്ധമായിരുന്നു എങ്കിൽ ആ സമയത്തു ഞങ്ങൾ ഉണ്ടാക്കുന്ന ഭക്ഷണം നിങ്ങൾ വേണ്ടെന്നു വയ്ക്കണം ആയിരുന്നു. ഞങ്ങൾ നെയ്യുന്ന തുണികൾ വേണ്ടെന്നു വയ്ക്കണം ആയിരുന്നു. പാടത്തും പറമ്പിലും ഒക്കെ സ്ത്രീകള ജോലി ചെയ്യുന്നുണ്ട്. ആ മണ്ണിൽ സ്ത്രീകളുടെ ഉപ്പു മാത്രം അല്ല രക്തവും വീണു കിടപ്പുണ്ട് .

 പുച്ഛത്തോടെ

പുച്ഛത്തോടെ

നിങ്ങളുടെ പരിശുദ്ധി നിറഞ്ഞ ഇടങ്ങളിലെല്ലാം തന്നെ അവൾ തൊടാത്ത ഒരു പുരുഷനെ കാട്ടി തരാൻകഴിയുമോ ?
നിങ്ങൾ ഏതു നൂറ്റാണ്ടിൽ ആണ് ജീവിക്കുന്നത് ? മറ്റുള്ള രാജ്യങ്ങൾ ചൊവ്വയിലേക്ക് സ്ത്രീകളെ പറഞ്ഞു അയക്കുമ്പോൾ നിങ്ങൾ ചോദിക്കുന്നു ആർത്തവം നിങ്ങള്ക്ക് ഒരു തടസം അല്ലേയെന്നു ?

 അശുദ്ധിയല്ല

അശുദ്ധിയല്ല

നിങ്ങളെ പോലെ ഉള്ളവർ സാമൂഹ്യപരം ആയി ഒരു ഉന്നമനവും സൃഷ്ടിക്കാൻ പോകുന്നില്ല .
നിങ്ങളെ കേൾക്കുന്ന ഞങ്ങളുടെ പെൺകുട്ടികൾ പുച്ഛത്തോടെയാവും ഭാവിയിൽ നിങ്ങളെ വിലയിരുത്തുക.
ഞങ്ങൾ പോകും സുഹൃത്തിന്റെ വീട്ടിൽ എന്നല്ല എവിടെയും.

 ജൈവികം

ജൈവികം

ആർത്തവം എന്നത് ജൈവികമായ ഒരു പ്രക്രിയ ആണെന്നും ഭൂമിയിലെ എല്ലാ ജീവാ ജലങ്ങൾക്കും അത് ബാധകം ആണെന്നും മനുഷ്യൻ എന്ന നിലയിൽ അതിനെ വില കുറച്ചു കാണേണ്ടതില്ലെന്നും നിങ്ങളൊക്കെ ഭരിക്കുന്ന രാജ്യത്തു പറഞ്ഞു കൊടുക്കാൻ ഒരു സ്‌കൂൾ ഉണ്ടാകില്ല എന്നറിയാം .

 നിങ്ങള്ക്ക് മാപ്പു തരില്ല

നിങ്ങള്ക്ക് മാപ്പു തരില്ല

ഓരോ സ്ത്രീയും അവളുടെ ശരീരത്തിനെ അറിയുകയും സയന്റിഫിക് ബോധം ഉണ്ടാവുകയും ചെയ്യണം. അല്ലെങ്കിൽ അടുത്ത തലമുറ നിങ്ങള്ക്ക് മാപ്പു തരില്ല. ഇത്രയും പ്രിമിറ്റീവ് ആയി അവരെ വളർത്തുന്നതിന്. ഇത് പോലെ ഉള്ള മന്ത്രിമാർ വാരാതിരിക്കണം എങ്കിൽ പെണ്കുഞ്ഞുങ്ങൾക്കു ബോധവും വിവരവും ഉണ്ടാക്കി എടുക്കുക. രാജ്യം അതിന്റെ പുരോഗതിയിലേക്കു എത്തുന്നതും അപ്പോൾ ആണ് .

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

English summary
sreekala prakasans facebook post against minister smrithi irani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X