Get Updates
Get notified of breaking news, exclusive insights, and must-see stories!

ശ്രീകൃഷ്ണജയന്തി ഘോഷയാത്രയില്‍ സിപിഎമ്മിനെതിരെ മുദ്രാവാക്യം

കണ്ണൂര്‍: പണ്ടൊക്കെ ശ്രീകൃഷ്ണ ജയന്തി എന്ന് പറഞ്ഞാല്‍ ഹിന്ദു മത വിശ്വാസികളും പിന്നെ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരും മാത്രം ആഘോഷിച്ചിരുന്ന സംഭവമായിരുന്നു കേരളത്തില്‍. എന്നാല്‍ ഇപ്പോള്‍ കളിമാറിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ കണ്ണൂരില്‍ ഇത്തവണത്തെ ശ്രീകൃഷ്ണ ജയന്തി 'രാഷ്ട്രീയ' ജയന്തിയായി മാറി.

ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളെ ബിജെപിയും ആര്‍എസ്എസും ഹൈജാക്ക് ചെയ്യുന്നു എന്നാരോപിച്ച് ഇത്തവണ പാര്‍ട്ടി പ്രവര്‍ത്തകരോടും ജയന്തി ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ സിപിഎം നിര്‍ദ്ദേശം നല്‍കിയിരുന്നു. വീടുകള്‍ കയറി ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ ഹൈന്ദവാചാരങ്ങളെ രാഷ്ട്രീയവത്കരിക്കുന്നു എന്ന പ്രചാരണവും നടത്തി.

Shobhayathra

അങ്ങനെയെങ്കില്‍ ശോഭായാത്രയും ഘോഷയാത്രയും തങ്ങള്‍ രാഷ്ട്രീയ വത്കരിക്കും എന്നതുപോലെയായി ബിജെപിയുടെ പ്രതികരണം. ഘോഷയാത്രക്കിടെ പാര്‍ട്ടി മുദ്രാവാക്യങ്ങളാണ് പലപ്പോഴും ഉയര്‍ന്നത്.

സിപിഎമ്മിന്റെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെതിരേയും ഘോഷയാത്രക്കിടെ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഘോഷയാത്രകള്‍ രാഷ്ട്രീയ ജാഥകളായെന്നാണ് റിപ്പോര്‍ട്ട്.

പലയിടങ്ങളിലും ഇത്തവണ സിപിഎമ്മിന്റെ നേതൃത്വത്തിലും ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചിട്ടുണ്ട്. എന്നാല്‍ ശോഭായാത്രയില്‍ നിന്ന് പൂര്‍ണമായും ഇവര്‍ വിട്ടുനിന്നു. പലയിടങ്ങളിലും ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ ശ്രീകൃഷ്ണ ജയന്തി ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ടായിരുന്നു. ബാലസംഘവും പുരോഗമന കലാസാഹിത്യ സംഘവും പോലും ശ്രീകൃഷ്ണ ജയന്തി ആഘോഷവുമായി പലയിടത്തും രംഗത്തുണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+