കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീകൃഷ്ണജയന്തിക്കായി തയ്യാറാക്കിയ കൊടിതോരണങ്ങള്‍ നശിപ്പിച്ചു; ബിജെപി സിപിഎം സംഘര്‍ഷം...

  • By വരുണ്‍
Google Oneindia Malayalam News

കൊല്ലം: പത്തനാപുരത്ത് ശ്രീകൃഷ്ണജയന്തിക്കായി തയ്യാറാക്കിയ കൊടിതോരണങ്ങള്‍ നശിപ്പിച്ചെന്നാരോപിച്ച് ബിജെപി സിപിഎം സംഘര്‍ഷം. കൊല്ലം പത്തനാപുരത്ത് പുന്നലയിലാണ് സംഭവം. ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ബിജെപി സ്ഥാപിച്ചിരുന്ന കൊടിതോരണങ്ങള്‍ സിപിഎം പ്രവര്‍ത്തകര്‍ നശിപ്പിച്ചെന്ന് ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആരോപിച്ചു.

ജയന്തി ആഘോഷങ്ങളുടെ ഒരുക്കങ്ങള്‍ക്കിടെ ഇതിനെച്ചൊല്ലി സിപിഎം-ബിജെപി പ്രവര്‍ത്തര്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. ഇരുവിഭാഗങ്ങളും തമ്മില്‍ ഏറ്റുമുട്ടിയതോടെ പ്രദേശത്ത് പോലീസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. ബിജെപി ആര്‍എസ്സ് പ്രവര്‍ത്തകര്‍ തയ്യാറാക്കി വച്ചിരുന്ന കൊടികളും തോരണങ്ങളുമെല്ലാം രാവിലെ തകര്‍ന്ന നിലയില്‍ കണ്ടതോടെയാണ് തര്‍ക്കം ആരംഭിച്ചത്.

cpm bjp

വാക്കേറ്റം പിന്നീട് സംഘര്‍ഷത്തിലേക്കെത്തുകയായിരുന്നു. സംഭവത്തില്‍ ഒരു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. അക്രമത്തില്‍ പ്രതിഷേധിച്ച് ബിജെപി പുന്നല മേഖലയില്‍ നാളെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുകയാമെന്നാണ് വിവരം. ശ്രീകൃഷ്ണ- ചട്ടമ്പിസ്വാമി ജയന്തികള്‍ സിപിഎമ്മും ഏറ്റെടുത്തതോടെ പലയിടങ്ങളിലും അക്രമം നടക്കാനിടയുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം.

Read Also: കണ്ണൂരില്‍ സംഘര്‍ഷ സാധ്യത; നേതാക്കളുടെ കൊലവിളി എന്നവസാനിക്കും?

ബാലഗോകുലത്തിന്റെ നേതൃത്വത്തിലാണ് ആര്‍എസ്എസും ബിജെപിയും ശ്രീകൃഷ്ണ ജയന്തി ശോഭായാത്രകള്‍ സംഘടിപ്പിച്ചിരിക്കുന്നത്. സിപിഎം മതേതര ഘോഷയാത്രയാണ് സംഘടിപ്പിച്ചിരിക്കുന്നത്. ആര്‍എസ്എസിനെതിരെ സിപിഎം പരസ്യമായി നടത്തുന്ന ഘോഷയാത്ര വലിയ പ്രകോപനം സൃഷ്ടിക്കാനിടയുണ്ടെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.

ഇരു ഘോഷയാത്രകളും ഒരേസമയം നിരത്തിലിറങ്ങുന്നത് സംഘര്‍ഷങ്ങള്‍ക്ക് കാരണമാകുമെന്ന് ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സിപിഎം ബിജെപി സംഘര്‍ഷം രൂക്ഷമായ കണ്ണൂരില്‍ ബാലഗോകുലം 300 ഓളം സ്ഥലങ്ങളില്‍ ശോഭായാത്രകള്‍ സംഘടിപ്പിക്കുന്നത്.

Read Also: കൊള്ളപ്പലിശക്കാരെ നിലയ്ക്ക് നിര്‍ത്തും; പാലക്കാട് മാവോയിസ്റ്റ് ലഘുലേഖ !

വര്‍ഗീയ വിരുദ്ധ യിനിന്റെ ഭാഗമായാണ് സിപിഎം 'നമ്മളൊന്ന്' എന്ന പേരില്‍ ഘോഷയാത്രകള്‍ സംഘടിപ്പിക്കുന്നത്. കണ്ണൂരില്‍ 206 കേന്ദ്രങ്ങളിലാണ് പാര്‍ട്ടി ഘോഷയാത്രകള്‍ നടത്തുന്നത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കണ്ണൂരിലും മറ്റ് ജില്ലകളിലും പോലീസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Sreekrishna Jayanthi CPM BJP tension at pathanapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X