മഞ്ജു വാര്യര്‍ക്കെതിരെ ആഞ്ഞടിച്ച് ശ്രീകുമാർ മേനോൻ... മഞ്ജു തിരുത്തണം, പ്രതിസന്ധിഘട്ടത്തില്‍ കൈവിട്ടു

പാലക്കാട്: മഞ്ജു വാര്യര്‍ക്കെതിരെ ആഞ്ഞടിച്ച് ഒടിയന്‍ സിനിമ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. സിനിമയ്ക്ക് വേണ്ടി മഞ്ജു വാര്യര്‍ ഒരു പോസ്റ്റ് പോലും ഇട്ടില്ലെന്നാണ് ശ്രീകുമാര്‍ മേനോന്റെ പരാതി. എന്തായാലും ശ്രീകുമാര്‍ മേനോന്‍ ഇത്തരം ഒരു വിമര്‍ശനം ഉന്നയിച്ച് അധികം കഴിയും മുമ്പേ സിനിയ്ക്ക് വേണ്ടി മഞ്ജു വാര്യര്‍ ഫേസ്ബുക്കില്‍ രംഗത്തെത്തുകയും ചെയ്തു.

മഞ്ജു വാര്യരോടുള്ള ചിലരുടെ ശത്രുതയാണ് തനിക്കെതിരെയുള്ള വ്യക്തിപരമായ ആക്രമണത്തിന് പിന്നില്‍ എന്ന് ശ്രീകുമാര്‍ മേനോന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ മഞ്ജു വാര്യര്‍ തന്നെ പ്രതികരിക്കണം എന്നും ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ഇപ്പോള്‍ മഞ്ജു വാര്യര്‍ക്കെതിരെ അതി രൂക്ഷമായ വിമര്‍ശനങ്ങളാണ് ശ്രീകുമാര്‍ മേനോന്‍ ഉന്നയിക്കുന്നത്. പ്രതിസന്ധി ഘട്ടത്തില്‍ മഞ്ജു വാര്യര്‍ കൈയ്യൊഴിഞ്ഞു എന്നും ശ്രീകുമാര്‍ മേനോന്‍ ആരോപിക്കുന്നു. ന്യൂസ് 18 നോടാണ് ശ്രീകുമാര്‍ മേനോന്റെ പ്രതികരണം.

മഞ്ജുവിന് തിരുത്താന്‍ വേണ്ടി

മഞ്ജുവിന് തിരുത്താന്‍ വേണ്ടി


മഞ്ജുവിനോട് പല കാര്യങ്ങളിലും അഭിപ്രായ വ്യത്യാസങ്ങളുണ്ട്. അത് ഇപ്പോള്‍ തുറന്ന് പറയുന്നതും മുമ്പ് തുറന്ന് പറഞ്ഞതും എല്ലാം മഞ്ജുവിന് തിരുത്താന്‍ വേണ്ടിയാണെന്നാണ് ശ്രീകുമാര്‍ മേനോന്‍ പറയുന്നത്.

അനുഗൃഹീത പ്രതിഭാസം

അനുഗൃഹീത പ്രതിഭാസം

ഇങ്ങനെയൊക്കെ ആണെങ്കിലും മഞ്ജു വാര്യരുടെ കഴിവിനെ പുകഴ്ത്താതിരിക്കാന്‍ ശ്രീകുമാര്‍ മേനോന് ആകുന്നില്ല. മലയാളത്തിലെ വളരെ അനുഗൃഹീതയായ, വലിയ ഭാവിയുളള നടിയാണ്. ഇന്ത്യന്‍ സിനിമയില്‍ തന്നെ വളരെ അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന ഒരു അഭിനയ പ്രതിഭാസം ആണ് മഞ്ജു വാര്യര്‍ എന്നും ശ്രീകുമാര്‍ മേനോന്‍ പറയുന്നു.

വില തിരിച്ചറിയേണ്ടത് മഞ്ജു തന്നെ

വില തിരിച്ചറിയേണ്ടത് മഞ്ജു തന്നെ

താന്‍ ആരാണെന്നും എന്താണ് തന്റെ വില എന്നതും ആദ്യം തിരിച്ചറിയേണ്ടത് മഞ്ജു വാര്യര്‍ ആണെന്ന് ശ്രീകുമാര്‍ മേനോന്‍ പറയുന്നു. അപ്പോള്‍ മാത്രമേ, മറ്റുള്ളവരില്‍ നിന്ന് അവര്‍ക്കുള്ളത് തിരിച്ചുകിട്ടൂ എന്നും ശ്രീകുമാര്‍ മേനോന്‍ പറയുന്നുണ്ട്.

എല്ലാം നഷ്ടപ്പെടുന്നതിന് മുമ്പ് തിരുത്തണം

എല്ലാം നഷ്ടപ്പെടുന്നതിന് മുമ്പ് തിരുത്തണം

തന്റെ സോഷ്യല്‍ സ്റ്റാറ്റസ് എല്ലാം നഷ്ടപ്പെടുന്നതിന് മുമ്പ് മഞ്ജു വാര്യര്‍ തിരുത്താന്‍ തയ്യാറാകണം എന്നും ശ്രീകുമാര്‍ മേനോന്‍ ആവശ്യപ്പെടുന്നുണ്ട്. മഞ്ജുവിനെ മറ്റ് ചില കാര്യങ്ങളിലും ശ്രീകുമാര്‍ മേനോന്‍ വിമര്‍ശിക്കുന്നുണ്ട്.

നൂറ് ശതമാനം കൈവിട്ടു

നൂറ് ശതമാനം കൈവിട്ടു

പ്രതിസന്ധി ഘട്ടത്തില്‍ മഞ്ജു വാര്യര്‍ നൂറ് ശതമാനം കൈവിട്ടു എന്നാണ് ശ്രീകുമാര്‍ മേനോന്‍ ഉന്നയിക്കുന്ന മറ്റൊരു ആരോപണം. താന്‍ മാത്രമല്ല, കേരളം മുഴുവന്‍ ഇക്കാര്യം പറയുന്നുണ്ടെന്നും ശ്രീകുമാര്‍ മേനോന്‍ പറയുന്നുണ്ട്. ഒരാള്‍ക്ക് ആവശ്യമുള്ള സമയത്തല്ലേ സുഹൃത്തും സൗഹൃദവും എല്ലാം ഉണ്ടാകേണ്ടത് എന്നും അദ്ദേഹം പറഞ്ഞു.

മഞ്ജു കാട്ടിക്കൂട്ടുകയായിരുന്നോ...

മഞ്ജു കാട്ടിക്കൂട്ടുകയായിരുന്നോ...

വനിത മതിലില്‍ നിന്ന് പിന്‍മാറിക്കൊണ്ട് മഞ്ജു വാര്യര്‍ പറഞ്ഞ കാര്യങ്ങളേയും ശ്രീകുമാര്‍ മേനോന്‍ വിമര്‍ശിക്കുന്നുണ്ട്. വനിത മതിലിന്റെ രാഷ്ട്രീയത്തെ കുറിച്ച് തനിക്ക് അറിവില്ലായിരുന്നു എന്നൊക്കെ പറഞ്ഞാല്‍ ജനം ചിരിക്കില്ലേ എന്നാണ് ശ്രീകുമാര്‍ മേനോന്റെ ചോദ്യം. സാമൂഹ്യ വിഷയങ്ങളില്‍ സജീവമായി ഇടപെടുകയും അടുത്ത് നിന്ന് പഠിക്കുകയും ചെയ്യുന്ന ഒരാളായിട്ടല്ലേ മഞ്ജുവിനെ കേരള സമൂഹം കാണുന്നത്? അങ്ങനെയുള്ള ഒരാള്‍ ഇങ്ങനെ പറയുന്നതിന്റെ അര്‍ത്ഥം എന്താണ്? ഇത്രയും കാലം ഇവര്‍ കാട്ടിക്കൂട്ടുകയായിരുന്നോ എന്നും ശ്രീകുമാര്‍ മേനോന്‍ ചോദിക്കുന്നുണ്ട്.

ഡബ്ല്യുസിസിയെ കുറിച്ചും

ഡബ്ല്യുസിസിയെ കുറിച്ചും

തന്നെ മാത്രമല്ല, പ്രതിസന്ധി ഘട്ടത്തില്‍ പലരേയും മഞ്ജു വാര്യര്‍ കൈവിട്ടിട്ടുണ്ട് എന്നാണ് ആക്ഷേപം. ഡബ്ല്യുസിസിയുടെ കാര്യവും അദ്ദേഹം പരാമര്‍ശിക്കുന്നുണ്ട്. ഈ നിലപാടുകള്‍ മഞ്ജു വാര്യര്‍ തിരുത്തണം എന്നും ശ്രീകുമാര്‍ മേനോന്‍ ആവശ്യപ്പെടുന്നുണ്ട്.

മഞ്ജുവിന്റെ പ്രതികരണം

എന്തായാലും ശ്രീകുമാര്‍ മേനോന്റെ രൂക്ഷ പ്രതികരണത്തിനൊടുവില്‍ മഞ്ജു വാര്യര്‍ ഒടിയന് വേണ്ടി രംഗത്ത് വന്നിട്ടുണ്ട്. ഫേസ്ബുക്കില്‍ പോസ്റ്റും ഇട്ടിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
q