Get Updates
Get notified of breaking news, exclusive insights, and must-see stories!

മഞ്ജു വാര്യരും ശ്രീകുമാർ മേനോനും തമ്മിലുള്ള ബന്ധം എന്താണ്...?? ദിലീപ് പൊലീസിനോട് പറഞ്ഞത്....??

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഏറ്റവും ഒടുവിലായി ചോദ്യം ചെയ്യപ്പെട്ട പ്രമുഖരില്‍ ഒരാളാണ് സംവിധായകനായ ശ്രീകുമാര്‍ മേനോന്‍. മോഹന്‍ലാല്‍ ചിത്രമായ ഒടിയന്‍, വരാനിരിക്കുന്ന ബിഗ്ബജറ്റ് ചിത്രം രണ്ടാമൂഴം എന്നിവയുടെ സംവിധായകന്‍ എന്ന നിലയ്ക്കാണ് ശ്രീകുമാര്‍ മേനോനെ മലയാളി അറിയുന്നത്. എന്നാല്‍ അതിനും മുന്‍പേ പരസ്യസംവിധായകന്‍ എന്ന നിലയ്ക്ക് ശ്രദ്ധേയനാണ് ശ്രീകുമാര്‍ മേനോന്‍. മഞ്ജു വാര്യരുടെ അടുത്ത സുഹൃത്തായ ശ്രീകുമാറിനെതിരെ ദിലീപ് നല്‍കിയ മൊഴിയാണ് അദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ കാരണം. ശ്രീകുമാര്‍ പോലീസിന് നല്‍കിയ മൊഴിയുടെ വിശദാംശങ്ങള്‍ മംഗളം പുറത്ത് വിട്ടിരിക്കുന്നു.

ഗൂഢാലോചന നടന്നു

ഗൂഢാലോചന നടന്നു

നടിയെ ആക്രമിച്ച കേസില്‍ തന്നെ കുടുക്കാന്‍ ഗൂഢാലോചന നടന്നിട്ടുണ്ട് എന്ന് ആദ്യം മുതല്‍ക്കേ ദിലീപ് ആരോപിച്ചിരുന്നു. ഈ ഗൂഢാലോചന മുംബൈ കേന്ദ്രീകരിച്ചാണ് അരങ്ങേറിയത് എന്ന ദിലീപിന്റെ ആരോപണം ശ്രീകുമാര്‍ മേനോനെ ലക്ഷ്യമിട്ടായിരുന്നുവെന്ന് മംഗളം പറയുന്നു.

ചോദ്യം ചെയ്തു

ചോദ്യം ചെയ്തു

രണ്ട് മണിക്കൂറോളമാണ് ആലുവ പോലീസ് ക്ലബ്ബില്‍ വിളിച്ചുവരുത്തി ശ്രീകുമാര്‍ മേനോനെ പോലീസ് ചോദ്യം ചെയ്തത്. തന്റെ കുടുംബജീവിതം തകരാന്‍ ശ്രീകുമാര്‍ ആണ് കാരണമെന്ന് ദിലീപ് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നുവേ്രത ചോദ്യം ചെയ്യല്‍.

മഞ്ജുമായുള്ള ബന്ധം

മഞ്ജുമായുള്ള ബന്ധം

ദിലീപിന്റെ ആദ്യഭാര്യയും നടിയുമായ മഞ്ജു വാര്യരുമായി എന്താണ് ബന്ധം എന്നതടക്കമുള്ള കാര്യങ്ങളാണ് പോലീസ് ചോദിച്ചറിഞ്ഞത്. മഞ്ജു വാര്യരുമായി തനിക്ക് പ്രൊഫഷണല്‍ ബന്ധം മാത്രമാണ് ഉള്ളത് എന്ന് ശ്രീകുമാര്‍ മൊഴി നല്‍കിയതായി മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു.

ആ തിരിച്ചുവരവ്

ആ തിരിച്ചുവരവ്

ദിലീപുമായുള്ള വേര്‍പിരിയലിന് ശേഷം മഞ്ജു വാര്യര്‍ക്ക് ക്യാമറയ്ക്ക് മുന്നിലേക്ക് തിരിച്ച് വരവിന് കളമൊരുക്കിയത് ശ്രീകുമാര്‍ മേനോന്‍ ആയിരുന്നു. ശ്രീകുമാര്‍ സംവിധാനം ചെയ്ത കല്യാണ്‍ ജ്വല്ലറിയുടെ പരസ്യത്തിലൂടെ ആയിരുന്നു ആ തിരിച്ച് വരവ്.

പ്രചാരണങ്ങൾ അടിസ്ഥാനരഹിതം

പ്രചാരണങ്ങൾ അടിസ്ഥാനരഹിതം

മഞ്ജുവുമായി ചേര്‍ത്തുള്ള പ്രചാരണങ്ങളെല്ലാം അടിസ്ഥാനരഹിതമാണ് എന്നും ശ്രീകുമാര്‍ മേനോന്‍ മൊഴി നല്‍കി. ദിലീപിനെതിരെ നീങ്ങേണ്ട സാഹചര്യം തനിക്കില്ല. വിവാഹ മോചന സമയത്ത് മഞ്ജുവിന് താനടക്കമുള്ളവര്‍ മാനസിക പിന്തുണ നല്‍കിയിരുന്നു എന്നും മൊഴിയിലുണ്ടെന്ന് മംഗളം വാര്‍ത്തയില്‍ പറയുന്നു.

ദിലീപിന് സംശയം

ദിലീപിന് സംശയം

മഞ്ജുവിനെ പിന്തുണച്ചതിനാലാണ് ദിലീപ് അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും ശ്രീകുമാര്‍ മേനോന്‍ മൊഴി നല്‍കി. ദിലീപ് പോലീസിനോട് പറഞ്ഞ കാര്യങ്ങളെല്ലാം ദിലീപിന്റെ സംശയങ്ങള്‍ മാത്രമാണെന്നും ശ്രീകുമാര്‍ മൊഴി നല്‍കിയതായി മംഗളം പറയുന്നു.

ആരോപണങ്ങൾ പലത്

ആരോപണങ്ങൾ പലത്

മഞ്ജുവിനെ സിനിമയിലേക്ക് തിരികെ കൊണ്ടുവരുന്നതില്‍ പ്രധാന പങ്ക് വഹിച്ച ശ്രീകുമാര്‍ മേനോനെതിരെ ദീലീപ് നീക്കങ്ങള്‍ നടത്തിയതായി നേരത്തെ തന്നെ ആരോപണം ഉണ്ടായിരുന്നു. ദിലീപിന്റെ ഹിറ്റ്‌ലിസ്റ്റില്‍ ഒന്നാമന്‍ ആയിരുന്നു ശ്രീകുമാര്‍ എന്ന് വെളിപ്പെടുത്തിയത് ലിബര്‍ട്ടി ബഷീര്‍ ആയിരുന്നു.

ക്വട്ടേഷൻ എന്ന്

ക്വട്ടേഷൻ എന്ന്

ദിലീപ് നടിക്ക് നല്‍കിയതിനേക്കാള്‍ വലിയ ക്വട്ടേഷന്‍ ആസൂത്രണം ചെയ്തിരുന്നുവെന്നും ലിബര്‍ട്ടി ബഷീര്‍ ആരോപിച്ചിരുന്നു. ശ്രീകുമാറിനെ കൂടാതെ മഞ്ജുവിന്റെ മറ്റ് സുഹൃത്തുക്കളായ ഗീതു മോഹന്‍ദാസ്, സംയുക്താ വര്‍മ്മ എന്നിവര്‍ക്ക് ക്വട്ടേഷന്‍ നല്‍കാന്‍ ദിലീപ് ഉദ്ദേശിച്ചിരുന്നു എന്നും ലിബര്‍ട്ടി ബഷീര്‍ ആരോപിക്കുകയുണ്ടായി.

അറിയപ്പെടുന്ന സംവിധായകന്‍

അറിയപ്പെടുന്ന സംവിധായകന്‍

പരസ്യചിത്ര മേഖലയില്‍ രാജ്യത്തെ തന്നെ ഏറ്റവും അറിയപ്പെടുന്ന സംവിധായകരില്‍ ഒരാളാണ് ശ്രീകുമാര്‍ മേനോന്‍. മലയാളി കൂടിയായ ശ്രീകുമാര്‍ മേനോന്‍ ഇപ്പോള്‍ സിനിമ രംഗത്തേക്കും കടന്നിരിക്കുകയാണ്.ശ്രീകുമാര്‍ സംവിധാനം ചെയ്യാന്‍ പോകുന്ന രണ്ട് സിനിമകളിലും മഞ്ജു വാര്യര്‍ അഭിനയിക്കുന്നുണ്ട്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+