Get Updates
Get notified of breaking news, exclusive insights, and must-see stories!

രണ്ടാമൂഴത്തിന്റെ സംവിധായകനും പങ്ക്? മഞ്ജുവിന്റെ സുഹൃത്തിനെ ചോദ്യം ചെയ്യുന്നു! ശ്രീകുമാർ മേനോൻ പെടും?

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് സംവിധായകൻ ശ്രീകുമാർ മേനോനെ പോലീസ് ചോദ്യെ ചെയ്യുന്നു. ആലുവ പോലീസ് ക്ലബിൽ വച്ചാണ് ശ്രീകുമാർ മേനോനെ ചോദ്യം ചെയ്യുന്നത്. എംടി വാസുദേവന്റെ തിരക്കഥയിൽ മോഹൻലാൽ നായകനാകുന്ന മഹാഭാരതം എന്ന സിനിമയുടെ സംവിധായകനാണ് ശ്രീകുമാർ മേനോൻ. എംടി വാസുദേവൻ നായരുടെ രണ്ടാമൂഴം എന്ന നോവലിനെ ആസ്പദമാക്കിയാണ് സിനിമ നിർമ്മിക്കുന്നത്. മഞ്ജുവാര്യരെ വച്ച് കല്ല്യാൺ സിൽക്സിന്റെ പരസ്യം ശ്രീകുമാർ മേനോൻ സംവിധാനം ചെയ്തിരുന്നു. മഞ്ജു വാര്യരുടെ അടുത്ത സുഹൃത്താണ് ഇദ്ദേഹം.

പരസ്യം സംവിധായകൻ ശ്രീകുമാർ മേനോനും ദിലീപിന്റെ ശത്രുക്കളുടെ പട്ടികയിൽ ഉണ്ടായിരുന്നു എന്നാണ് സൂചന. മഞ്ജുവിനെ ലേഡി സൂപ്പർ സ്റ്റാർ ആക്കിയത് ശ്രീകുമാർ മേനോൻ ആണ് എന്ന ചിന്തയാണ് ദിലീപിനെ ഇതിനു പ്രേരിപ്പിച്ചതെന്ന് മംഗളം റിപ്പോർട്ട് ചെയ്തിരുന്നു. ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത കവ്വ്യാൺ ജുവല്ലറിയുടെ പരസ്യത്തിലൂടെയായിരുന്നു മഞ്ജു വാര്യരുടെ രണ്ടാം അരങ്ങേറ്റം. മലയാളത്തിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രത്തിലൂടെ സിനിമ പ്രവേശനം നടത്താൻ തയ്യാറെടുത്ത ശ്രീകുമാറിനെ വെല്ലുവിളിക്കാനും പ്രതിസന്ധികൾ സൃഷ്ടിക്കാനും തുടക്കത്തിൽ ദിലീപ് ശ്രമിച്ചെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ വന്നിരുന്നു.

അപ്പുണ്ണി ചോദ്യം ചെയ്യലിനെത്തി

അപ്പുണ്ണി ചോദ്യം ചെയ്യലിനെത്തി

അതേസമയം നടി ആക്രമണ കേസിൽ അറസ്റ്റിലായ നടൻ ദിലീപിന്റെ സഹായി അപ്പുണ്ണി ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരായി.

എത്തിയത് അതീവ നാടകീയമായി

എത്തിയത് അതീവ നാടകീയമായി

ആലുവ പോലീസ് ക്ലബിൽ അതീവ നാടകീയമായാണ് അപ്പുണ്ണിയെത്തിയത്. മാധ്യമങ്ങളുടെ ശ്രദ്ധ തിരിക്കാനായി അപ്പുണ്ണിയുടെ മുഖഛായയുള്ള അപ്പുണ്ണിയുടെ സഹോദരൻ സൂരജാണ് ആദ്യമെത്തിയത്. അപ്പുണ്ണിയെന്ന് തെറ്റിദ്ധരിപ്പിക്കും വിധമുള്ള പ്രതികരണങ്ങളും ഇയാളിൽ നിന്നുണ്ടായി.

മാധ്യമപ്രവർത്തകരുടെ കണ്ണ് വെട്ടിച്ചു

മാധ്യമപ്രവർത്തകരുടെ കണ്ണ് വെട്ടിച്ചു

മാധ്യമ പ്രവർത്തകർ സൂരജിനെ പിന്തുടരുന്നതിനിടെ മറ്റൊരു വാഹനത്തിൽ അപ്പുണ്ണി പോലീസ് ക്ലബിനുള്ളിലേക്ക് കയറുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അപ്പുണ്ണിയെ ചോദ്യം ചെയ്യുകയാണ്.

കൂടുതൽ വിവരങ്ങൾ കിട്ടും

കൂടുതൽ വിവരങ്ങൾ കിട്ടും

ഗൂഡാലോചനയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അപ്പുണ്ണിയിൽ നിന്ന് കിട്ടുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

പൾസർ സുനി അപ്പുണ്ണിയെ വിളിച്ചു

പൾസർ സുനി അപ്പുണ്ണിയെ വിളിച്ചു

മുഖ്യപ്രതിയായ പള്‍സര്‍ സുനി ജയിലില്‍ നിന്ന് അപ്പുണ്ണിയുടെ ഫോണിലേക്ക് വിളിച്ചതിന് തെളിവുണ്ട്.

ദിലീപുമായി സംസാരിച്ചോ?

ദിലീപുമായി സംസാരിച്ചോ?

‌ഈ സമയത്ത് ദിലീപും അപ്പുണ്ണിയും ഒരേ ടവറിന് കീഴിലുണ്ടായിരുന്നെന്നും പോലീസ് വ്യക്തമാക്കുന്നു. പള്‍സര്‍ സുനി മാനേജരെ വിളിച്ചത് ദിലീപുമായി സംസാരിക്കാനായിരുന്നോ എന്ന കാര്യത്തിലും പോലീസിന് വ്യക്തത വരുത്തണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+