കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംടിക്ക് ശ്രീകുമാര്‍ മേനോന്റെ വക്കീല്‍ നോട്ടീസ്, രണ്ടാമൂഴത്തില്‍ 20 കോടി നഷ്ടപരിഹാരം വേണം!!

Google Oneindia Malayalam News

കൊച്ചി: രണ്ടാമൂഴം വിവാദം അവസാനിപ്പിക്കാതെ ശ്രീകുമാര്‍ മേനോന്‍. എംടി വാസുദേവന്‍ നായര്‍ക്ക് അദ്ദേഹം 20 കോടി രൂപ ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ചു. രണ്ടാമൂഴം സിനിമയില്‍ നിന്ന് പിന്‍മാറിയതിനാണ് നോട്ടീസ് അയച്ചത്. രണ്ടാമൂഴത്തിനായി ഒരുപാട് സമയം നഷ്ടപ്പെട്ടെന്നും, അതിനുള്ള നഷ്ടപരിഹാരമായി 20 കോടി രൂപ നല്‍കണമെന്നുമാണ് ആവശ്യം. താന്‍ ചിത്രത്തിന് വേണ്ടി മുടക്കി ചെലവുകളും നഷ്ടവും നികത്തണമെന്നാവശ്യപ്പെട്ടാണ് വക്കീല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.

1

സുപ്രീം കോടതി അഭിഭാഷകനായ ടിആര്‍ വെങ്കിട സുബ്രഹ്മണ്യമാണ് ശ്രീകുമാറിന് വേണ്ടി നോട്ടീസയച്ചത്. 1.25 കോടി രൂപ എംടിക്ക് നേരിട്ടും 75 ലക്ഷം രൂപ എഗ്രിമെന്റില്‍ എംടി നിര്‍ദേശിച്ച അംഗീകൃത പ്രതിനിധിയാ പെപ്പിന്‍ തോമസിനും ഇതുവരെയായി നല്‍കിയിട്ടുണ്ടെന്നും, രണ്ട് കോടി രൂപയാണ് തിരക്കഥയ്ക്ക് മൊത്തം പ്രതിഫലമായി നിശ്ചയിച്ചതെന്നും പറയുന്നുണ്ട്. കൂടാതെ രണ്ടാമൂഴം പ്രൊജക്ട് റിപ്പോര്‍ട്ടുകള്‍ക്കും മറ്റുമായി ശ്രീകുമാര്‍ പന്ത്രണ്ടര കോടി രൂപയും ചെലവാക്കിയിട്ടുണ്ട്. ചെലവാക്കിയ മുഴുവന്‍ തുകയും പലിശയും ഉള്‍പ്പെടെ 20 കോടി രൂപ നഷ്ടപരിഹാരമായി വേണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

കരാര്‍ ആദ്യം ലംഘിച്ചത് എംടിയാണ്. കരാറില്‍ പറഞ്ഞ സമയത്തിനും മാസങ്ങള്‍ വൈകിയാണ് മലയാളം തിരക്കഥ ലഭിച്ചത്. പിന്നീട് കുറേ മാസങ്ങള്‍ കഴിഞ്ഞാണ് ഇംഗ്ലീഷ് തിരക്കഥ ലഭിച്ചത്. നിര്‍മാതാവും സംവിധായകനുമായ ശ്രീകുമാറിനൊപ്പം എംടി പലവട്ടം ചര്‍ച്ച നടത്തി തിരക്കഥയുടെ അന്തിമ രൂപം നല്‍കിയപ്പോഴേക്കും 18 മാസങ്ങള്‍ കഴിഞ്ഞിരുന്നു. തിരക്കഥയ്ക്ക് അന്തിമരൂപമായതിന് ശേഷം മാത്രമാണ് പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചത്. ഈ കാലയളവ് കണക്കാക്കാതെയാണ് എംടി സമയം തെറ്റിച്ചു എന്ന വാദം മുന്‍നിര്‍ത്തി കോടതിയില്‍ കേസ് ഫയല്‍ ചെയ്തതെന്നും ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു.

എംടിയെ വിശ്വസിച്ച് പണമിറക്കിയ രണ്ടാമൂഴം എന്ന തിരക്കഥയെ സിനിമയാക്കാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. ശ്രീകുമാര്‍ മേനോന്‍ യാതൊരു മുന്നൊരുക്കങ്ങളും നടത്തിയില്ലെന്നും, പണം മുടക്കാനുള്ള നിക്ഷേപകരെ കണ്ടെത്തിയില്ലെന്നതും നോട്ടീസ് അദ്ദേഹം തള്ളുന്നുണ്ട്. ബിആര്‍ ഷെട്ടി ഈ സിനിമ നിര്‍മിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചതാണ്. എംടി അതിലുള്ള സന്തോഷം പങ്കുവെക്കുകയും ചെയ്തിട്ടുണ്ടെന്ന് ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു. കേസ് ഉള്ളത് കൊണ്ടാണ് രണ്ട് നിര്‍മാതാക്കള്‍ ഈ പ്രൊജക്ട് ഉപേക്ഷിച്ചതെന്നും അദ്ദേഹം പറഞ്ഞു.

 ഇത് ഭയപ്പെടുത്താനുള്ള ശ്രമം, സിനിമയെ സമ്മര്‍ദത്തിലാക്കുന്നു, ദീപികയെ പിന്തുണച്ച് വരുണ്‍ ധവാന്‍!! ഇത് ഭയപ്പെടുത്താനുള്ള ശ്രമം, സിനിമയെ സമ്മര്‍ദത്തിലാക്കുന്നു, ദീപികയെ പിന്തുണച്ച് വരുണ്‍ ധവാന്‍!!

English summary
sreekumar menon sent lawyer notice to mt vasudevan nair
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X