Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇതാണോ നിന്റെയൊക്കെ ഹിന്ദുത്വം? സംഘപരിവാർ നുണപ്രചാരണത്തിനെതിരെ തുറന്നടിച്ച് ശ്രീകുമാരൻ തമ്പി

കോഴിക്കോട്: ശബരിമല സ്ത്രീ പ്രവേശനത്തിന് എതിരെയുളള പ്രതികരണം എന്ന നിലയ്ക്ക് നടി സജിതാ മഠത്തിലിന്റെയും ക്യാപ്റ്റൻ ലക്ഷ്മിയുടേയും അടക്കം ചിത്രങ്ങള്‍ ഉപയോഗിച്ച് വ്യാജ പ്രചാരണം അഴിച്ച് വിട്ടിരുന്നു സംഘപരിവാര്‍. മരിച്ച് പോയ പന്തളം രാജകൊട്ടാരത്തിലെ തമ്പുരാട്ടിയുടെ പേരില്‍ പോലും നടന്നു അത്തരം പ്രചാരണം.

ഏറ്റവും ഒടുവില്‍ പ്രശസ്ത സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പിയുടെ പേരിലാണ് വ്യാജ പ്രചാരണം. സംഘപരിവാറിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് ശ്രീകുമാരന്‍ തമ്പി രംഗത്ത് വന്നിരിക്കുകയാണ്.

വേഷം മാറിയെത്തി ദർശനം

വേഷം മാറിയെത്തി ദർശനം

ചാത്തന്നൂര്‍ സ്വദേശിനി ആയ പിഎസ് മഞ്ജു വേഷം മാറിയാണ് ശബരിമലയില്‍ ദര്‍ശനം നടത്തിയത് എന്ന് ആരോപണം ഉയര്‍ന്നിരുന്നു. തലയില്‍ ഭസ്മം പൂശി വയസ്സായ സ്ത്രീയുടെ രൂപത്തോടെ ആയിരുന്നു മഞ്ജു ശബരിമല ദര്‍ശനം നടത്തിയത്. ഇതിനെതിരെ ശ്രീകുമാരന്‍ തമ്പി ഫേസ്ബുക്കില്‍ വിമര്‍ശനം ഉന്നയിച്ച് കൊണ്ട് പോസ്റ്റിട്ടിരുന്നു.

"ഒളിസേവ" പാടില്ല

നവോത്ഥാനം അത്യന്താപേക്ഷിതമാണ്. സ്ത്രീപുരുഷസമത്വം അനുപേക്ഷണീയമാണ്. കാലം മാറുന്നതനുസരിച്ച് എല്ലാ ആചാരങ്ങളിലും മാറ്റമുണ്ടാകും; ഉണ്ടാകണം.പക്ഷേ"ഒളിസേവ" പാടില്ല; പ്രത്യേകിച്ചും ദേവാലയത്തിൽ. മേക്കപ്പ് ചെയ്ത് വൃദ്ധയായി രൂപം മാറ്റി ഒരു സ്ത്രീ ശബരിമല ക്ഷേത്രത്തിൽ കടന്നിട്ടുണ്ടെങ്കിൽ അവർക്കെതിരെ കേസെടുത്തേ മതിയാകൂ. അമ്പലം നാടകവേദിയല്ലല്ലോ. ആൾമാറാട്ടം ക്രിമിനൽ കുറ്റമാണ് എന്നായിരുന്നു പോസ്റ്റ്.

പിണറായി സര്‍ക്കാരിന് ശവക്കുഴി തോണ്ടി

പിണറായി സര്‍ക്കാരിന് ശവക്കുഴി തോണ്ടി

എന്നാല്‍ ഈ പോസ്റ്റില്‍ ശ്രീകുമാരന്‍ തമ്പി പറയാത്ത കാര്യങ്ങള്‍ കൂടി ചേര്‍ത്താണ് സംഘപരിവാര്‍ പ്രൊഫൈലുകളില്‍ നിന്നുളള പ്രചാരണം. ശബരിമല പിണറായി സര്‍ക്കാരിന് ശവക്കുഴി തോണ്ടി എന്ന് ചേര്‍ത്താണ് ശ്രീകുമാരന്‍ തമ്പിയുടെ ചിത്രമടക്കം വെച്ചുളള പ്രചാരണം. ഇതിനെതിരെ രൂക്ഷമായ ഭാഷയിലാണ് ഫേസ്ബുക്കില്‍ ശ്രീകുമാരന്‍ തമ്പി പ്രതികരിച്ചിരിക്കുന്നത്.

ഇതാണോ നിന്റെയൊക്കെ ഹിന്ദുത്വം?

ഇതാണോ നിന്റെയൊക്കെ ഹിന്ദുത്വം?

''ഞാൻ പറയാത്ത കാര്യങ്ങൾ എന്റെ ഒരു വാചകത്തോട് കൂട്ടിയൊട്ടിച്ച് നുണപ്രചാരണം നടത്തുന്നരീതി സംഘികൾ അവസാനിപ്പിക്കണം. ഇതാണോ നിന്റെയൊക്കെ ഹിന്ദുത്വം? എന്റെ ഫേസ് ബുക് പോസ്റ്റിൽ പിണറായി എന്ന പേരോ കേരളസർക്കാർ എന്ന വാക്കോ ഞാൻപറഞ്ഞിട്ടില്ല . മാന്യമായി ജീവിക്കുന്ന ഹിന്ദുക്കളെക്കൂടി നശിപ്പിച്ചു ഇവർ എന്തു നേടാൻ പോകുന്നു?

മലയാളികൾ അങ്ങനെ മാറാൻ പോകുന്നില്ല

മലയാളികൾ അങ്ങനെ മാറാൻ പോകുന്നില്ല

ഒരു കാര്യം സംഘികൾ ഓർത്തിരിക്കണം കേരളത്തിൽ ബംഗാളും ത്രിപുരയും ആവർത്തിക്കാമെന്നു നിങ്ങൾ സ്വപ്‌നം കാണണ്ട. നിങ്ങൾ എത്ര കൂകി വിളിച്ചാലും മലയാളികൾ അങ്ങനെ മാറാൻ പോകുന്നില്ല . എല്ലാവരും ഓർത്തിരിക്കേണ്ട ഒരു സത്യമുണ്ട് . സനാതനധർമ്മം തെമ്മാടിത്തവും നുണ പ്രചാരണവുമല്ല. പ്രിയ സുഹൃത്തുക്കളോട് ഞാൻ ആവർത്തിക്കട്ടെ.....മേക്കപ്പിട്ടു ക്ഷേത്രത്തിൽ കയറിയതിനെ മാത്രമേ ഞാൻ എതിർത്തിട്ടുള്ളൂ'' എന്നാണ് പോസ്റ്റ്.

ഫേസ്ബുക്ക് പോസ്റ്റ്

ശ്രീകുമാരൻ തമ്പിയുടെ ഫേസ്ബുക്ക് പോസ്റ്റ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+