കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാക്കുപിഴയെങ്കിൽ തിരുത്തേണ്ടത് ആ പെണ്‍കുട്ടിയുടെ സ്ത്രീത്വത്തോട് ക്ഷമ ചോദിച്ചുകൊണ്ടാണ്; ഹരീഷ് പേരടി

Google Oneindia Malayalam News

കൊച്ചി; താരസംഘടനയായ എഎംഎംഎയിൽ നിന്ന് രാജി പ്രഖ്യാപിച്ചിരിക്കുകയാണ് നടി പാർവ്വതി തിരുവോത്ത്. നടി ഭാവനയെക്കുറിച്ചുള്ള അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവി െൻറ പ്രതികരണത്തിൽ പ്രതിഷേധിച്ചാണ് രാജി പ്രഖ്യാപനം. രൂക്ഷവിമർശനമായിരുന്നു തന്റെ രാജിപ്രഖ്യാപനത്തിൽ ഇടവേള ബാബുവിനെതിരെ പാർവ്വതി ഉയർത്തിയത്.

അതേസമയം നടിയുടെ നടപടിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടിയും സംവിധായകനും ഗാന രചയിതാവുമായ ശ്രീകുമാരൻ തമ്പിയും. ഫേസ്ബുക്കിലൂടെയാണ് ഇരുവരുടേയും പ്രതികരണം. പോസ്റ്റ് വായിക്കാം

പെണ്ണത്വമുള്ള പെണ്‍കുട്ടിയെ

പെണ്ണത്വമുള്ള പെണ്‍കുട്ടിയെ

'‘ഞാനിന്ന് ഒരു പെണ്‍കുട്ടിയേ കണ്ടു...നല്ല പെണ്ണത്വമുള്ള ധീരയായ പെണ്‍കുട്ടിയെ...അഭിവാദ്യങ്ങള്‍ ...മരിച്ചു പോയി എന്ന വാക്ക് ജീവനുള്ള, കടുത്ത യാഥാര്‍ത്ഥ്യങ്ങളിലൂടെ കടന്ന് പോയ ഒരു പെണ്‍കുട്ടിക്ക് ഉണ്ടാക്കുന്ന വേദന മരവിച്ചുപോയ മനസ്സുള്ളവര്‍ക്ക് മാത്രമെ മനസ്സിലാക്കാന്‍ പറ്റാതെ പോവുകയുള്ളു....

അഭിപ്രായം പണയം വെക്കാതെ

അഭിപ്രായം പണയം വെക്കാതെ

തെറ്റുകള്‍ ആര്‍ക്കും പറ്റാം..ബോധപൂര്‍വ്വമല്ലാത്ത നാക്കുപിഴയാണെങ്കില്‍ അതിനെ തിരുത്തേണ്ടത് ആ പെണ്‍കുട്ടിയുടെ സ്ത്രീത്വത്തോട് ക്ഷമ ചോദിച്ചുകൊണ്ടാണ്...എന്ന് - അഭിപ്രായങ്ങള്‍ ആര്‍ക്കും പണയം വെക്കാത്ത..ഹരീഷ് പേരടി,'നടൻ ഫേസ്ബുക്കിൽ കുറിച്ചു.

തന്റേടം കാണിച്ച നടി

തന്റേടം കാണിച്ച നടി

"അമ്മ" എന്ന ദിവ്യനാമം വഹിക്കുന്ന (? ) താരസംഘടനയിൽ നിന്ന് ഈയവസരത്തിൽ രാജി വെയ്ക്കാൻ തന്റേടം കാണിച്ച മികച്ച അഭിനേത്രിയായ പാർവ്വതി തിരുവോത്തിനെ ഞാൻ അഭിനന്ദിക്കുന്നു.അഭിനയജീവിതത്തിൽ തൽപ്പര കക്ഷികളുടെ സംഘടിതമായ എതിർപ്പുമൂലം, ഒരുപക്ഷേ ,ഭൗതിക നഷ്ടങ്ങൾ ഉണ്ടായേക്കാം എന്നറിഞ്ഞിരുന്നും ഇങ്ങനെയൊരു ധൈര്യം കാണിച്ച ഈ കലാകാരിയിൽ നിന്നാണ് യഥാർത്ഥ സ്ത്രീത്വം എന്താണെന്ന് നമ്മുടെ സിനിമാരംഗത്തെ കലാകാരികൾ തിരിച്ചറിയേണ്ടത്.

കലാകാരികൾ തിരിച്ചറിയേണ്ടത്

കലാകാരികൾ തിരിച്ചറിയേണ്ടത്

അഭിനയജീവിതത്തിൽ തൽപ്പര കക്ഷികളുടെ സംഘടിതമായ എതിർപ്പുമൂലം, ഒരുപക്ഷേ ,ഭൗതിക നഷ്ടങ്ങൾ ഉണ്ടായേക്കാം എന്നറിഞ്ഞിരുന്നും ഇങ്ങനെയൊരു ധൈര്യം കാണിച്ച ഈ കലാകാരിയിൽ നിന്നാണ് യഥാർത്ഥ സ്ത്രീത്വം എന്താണെന്ന് നമ്മുടെ സിനിമാരംഗത്തെ കലാകാരികൾ തിരിച്ചറിയേണ്ടത്.

അൽപ്പന് ഐശ്വര്യം വന്നാൽ

അൽപ്പന് ഐശ്വര്യം വന്നാൽ

ഒട്ടും അർഹതയില്ലാതെ ഒരു പ്രധാന സ്ഥാനത്തെത്തിയ "എക്സ്ട്രാനടന്റെ"കളിതമാശ"യായി വേണമെങ്കിൽ പാർവതിക്ക് അയാളുടെ അഭിപ്രായത്തെ തള്ളിക്കളയാമായിരുന്നു. " "അൽപ്പന് ഐശ്വര്യം വന്നാൽ അർദ്ധരാത്രിക്കു കുട പിടിക്കും " എന്നാണല്ലോ പഴമൊഴി.

സമാനതകളില്ലാത്ത നടി

സമാനതകളില്ലാത്ത നടി

അങ്ങനെ ചെയ്യാതെ നടികളുടെ അഭിമാനം നിലനിർത്തിയതാണ് പാർവ്വതിയുടെ മേന്മ. ഇന്നത്തെ മലയാളസിനിമയിലെ സമാനതകളില്ലാത്ത നടിയാണ് പാർവ്വതി എന്ന് "ചാർളി, എന്ന് നിന്റെ മൊയ്തീൻ, ടേക് ഓഫ് , ഉയരെ , QARIB QARIB SINGLLE (Hindi) എന്നീ സിനിമകളിലെ പാർവ്വതിയുടെ അഭിനയം കണ്ട എനിക്ക് ധൈര്യമായി പറയാൻ കഴിയും.

വലിയ നടിമാരെ

വലിയ നടിമാരെ

ഷീല,ശാരദ,കെ.ആർ.വിജയ ,ലക്ഷ്മി, ശ്രീവിദ്യ ,ജയഭാരതി,സീമ, വിധുബാല ,നന്ദിത ബോസ്,പൂർണ്ണിമ ജയറാം, ഉർവ്വശി ,മേനക ,രോഹിണി തുടങ്ങിയ എല്ലാ വലിയ നടികളെയും കഥാപാത്രങ്ങളാക്കി ചിത്രങ്ങൾ സംവിധാനം ചെയ്യുകയും നിർമ്മിക്കുകയും ചെയ്ത ചലച്ചിത്രകാരനാണ് ഞാൻ.

ഞാൻ മാനിക്കുന്നു

ഞാൻ മാനിക്കുന്നു

സ്ത്രീവിമോചനം വിഷയമാക്കി "മോഹിനിയാട്ടം " എന്ന നായകനില്ലാത്ത
ആദ്യത്തെ സ്ത്രീപക്ഷ സിനിമ നിർമ്മിച്ച സംവിധായകനുമാണ്. പാർവ്വതി തിരുവോത്തിന്റെ ഈ സ്ത്രീപക്ഷ നിലപാടിനെ ഞാൻ മാനിക്കുന്നു.

വിവാദ പരാമർശം

വിവാദ പരാമർശം

ഒരു ചാനൽ അഭിമുഖത്തിലായിരുന്നു ഇടവേള ബാബുവിന്റെ വിവാദ പരാമർശം. താരസംഘടനയായ എഎംഎംഎ ഒരുക്കുന്ന മൾട്ടി സ്റ്റാർ സിനിമയിൽ ഭാവന ഉണ്ടാകില്ലെന്നുംമരിച്ചവരെ തിരിച്ചുകൊണ്ടുവരാന്‍ കഴിയില്ലല്ലോയെന്നും അതുപോലെയാണ് ഇതെന്നുമായിരുന്നു ഇടവേള ബാബു പറഞ്ഞത്.

വിഡ്ഢിയെ കാണു

വിഡ്ഢിയെ കാണു

ഇതിനെതിരെയായിരുന്നു പാർവ്വതി രംഗത്തെത്തിയത്. ഒരു വീഡ്ഡിയെ കാണൂ, ഓക്കാനമുണ്ടാക്കുന്നു, നാണം കെട്ട പരാമര്‍ശം എന്ന തലകെട്ടോടെ പാർവ്വതി നടന്റെ അഭിമുഖം വീഡിയോയിൽ പങ്കുവെച്ചിരുന്നു. പിന്നാലെയാണ് സംഘടനയിൽ നിന്ന് രാജിവെച്ചതായി പ്രഖ്യാപിച്ചത്.

'ലൈഫിൽ' സിബിഐ അന്വേഷണം; ഹൈക്കോടതി ഉത്തരവ് ഇന്ന്, സർക്കാരിന് നിർണായകം'ലൈഫിൽ' സിബിഐ അന്വേഷണം; ഹൈക്കോടതി ഉത്തരവ് ഇന്ന്, സർക്കാരിന് നിർണായകം

Recommended Video

cmsvideo
Idavela babu's reply to Parvathy Thiruvoth | Oneindia Malayalam

English summary
Sreekumaran thampi praises parvathy over her resignation from AMMA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X