താരങ്ങളുടെ കാല് പിടിക്കാൻ വയ്യ, പൃഥ്വിരാജും നിവിനും തനിക്ക് ഡേറ്റ് തരില്ല; തുറന്നുപറഞ്ഞ് ശ്രീകുമാരൻ തമ്പി
കൊച്ചി: മലയാള സിനിമയിലെ പുതിയ താരങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി രംഗത്ത്. പുതിയ താരങ്ങള്‍ സംവിധായകരേക്കാള്‍ മുകളില്‍ നില്ക്കാന് താലപര്യപ്പെടുന്നവരാണെന്ന് ശ്രീകുമാരന്‍ തമ്പി പറഞ്ഞു. ഗൃഹലക്ഷ്മിക്ക് നല്കിയ അഭിമുഖത്തിലാണ് ശ്രീകുമാരന്‍ തമ്പി ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ പുതിയ സിനിമ വേഷങ്ങളെ കുറിച്ചും ശ്രീകുമാരന്‍ തമ്പി അഭിമുഖത്തില്‍ വ്യക്തമാക്കുന്നുണ്ട്.

കാലുപിടിക്കാന്‍ വയ്യ
സിനിമ പിടിക്കാനായി താരങ്ങളുടെ കാല് പിടിക്കാന്‍ വയ്യ. അപമാനം സഹിച്ച് സദ്യ ഉണ്ണുന്നതിനേക്കാള്‍ അഭിമാനത്തോടെ കഞ്ഞികുടിക്കുന്നതാണ്. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും വഴിയില്‍ തന്നെയാണ് ഇപ്പോള്‍ പുതിയ താരങ്ങളും. ഇവരൊക്കെ സംവിധായകരേക്കാള്‍ മുകളില്‍ നില്ക്കാന് താല്‍പര്യപ്പെടുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.

തനിക്ക് ഡേറ്റ് തരില്ല
ഇപ്പോള്‍ സിനിമയില്‍ ക്യാമറ ആംഗിളുകള്‍ തീരുമാനിക്കുന്നത് പലപ്പോഴും താരങ്ങളാണ് അതുകൊണ്ട് ഇപ്പോഴത്തെ സൂപ്പര്‍ താരങ്ങളായ നിവിന്‍ പോളിയും പൃഥ്വിരാജും തനിക്ക് ഡേറ്റ് തരില്ലെന്നും ശ്രീകുമാരന്‍ തമ്പി അഭിമുഖത്തില്‍ പറഞ്ഞു.

അടുത്ത സിനിമ
ഇനി താനൊരു സിനിമ ചെയ്യുന്നുണ്ടെങ്കില്‍ അത് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിന് വേണ്ടിയായിരിക്കും. അതാകും തന്റെ അവസാന ചിത്രം. ഞാന്‍ ഒരു സിനിമ എടുക്കുകയാണെങ്കില്‍ ഇപ്പോഴത്തെ താരങ്ങളൊന്നും ഡേറ്റ് തരില്ലെന്ന് ഉറപ്പാണ് അതിന് വേണ്ടി ഇനി മെനക്കെടുന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

താരം വേണ്ടെ
പുതിയ ഒരു ആളെ വച്ച് സിനിമ ചെയ്യണം. താരമൂല്യം തീയേറ്റര്‍ സിനിമയ്ക്ക് മാത്രമല്ല, ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിനും ആവശ്യമാണ്. ഒടിടിയില്‍ സിനിമ വില്ക്കണമെങ്കില് മികച്ച താരം വേണ്ടെ. ഫഹദ് ഉണ്ടായതുകൊണ്ടല്ലേ സീയു സൂണ്‍ എന്ന സിനിമ വിറ്റുപോയത്- ശ്രീകുമാരന്‍ തമ്പി പറഞ്ഞു.

വ്യത്യസ്തമായ സിനിമ
ഇനി ചെയ്യാന്‍ ഉദ്ദേശിക്കുന്ന സിനിമ ഇതുവരെ ചെയ്തതില്‍ വച്ച് വ്യത്യസ്തമായിരിക്കും എപ്പോള്‍ ചെയ്യുമെന്ന് പറയാന്‍ സാധിക്കില്ല. ഞാന്‍ ഇനി എത്ര വര്‍ഷം എത്ര മാസം ജീവിച്ചിരിക്കുമെന്ന് പറയാനാവില്ല. പക്ഷേ അങ്ങനെ ഒരു സിനിമ പ്ലാന്‍ ചെയ്യുന്നുണ്ട്. അത് നടക്കുമെന്നും ശ്രീകുമാരന്‍ തമ്പി വ്യക്തമാക്കി.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications