Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപ് നിർഭാഗ്യവാൻ; വീണ്ടും സൂപ്പർ താരമാകും, ഇതൊക്കെ സിനിമയിൽ നടക്കുന്നതെന്ന് ശ്രീകുമാരൻ തമ്പി!

മുംബൈ: ദിലീപിനെ വീണ്ടും സൂപ്പർ താരമായ സമൂഹം വാഴിക്കുമെന്ന് പ്രശസ്ത സംവിധായകൻ ശ്രീകുമാരൻ തമ്പി. ഇത്തരം പ്രവണതകൾ സിനിമയിൽ എപ്പോഴും ഉള്ളതാണ്. ദിലീപ് നിർഭാഗ്യവാനായതുകൊണ്ടാണ് നടിയെ ആക്രമിച്ച കേസിൽ ദിലീപ് പിടിക്കപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. മുംബൈയില്‍ ഓണാഘോഷ പരിപാടിയില്‍ പങ്കെടുത്ത ശേഷം കൈരളി ടി വി യോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇപ്പോഴുള്ള കാര്യങ്ങളെല്ലാം ജനങ്ങളും മാധ്യമങ്ങളും മറക്കും ദിലീപിനെ വീണ്ടും സൂപ്പർ തരമായി വാവിക്കുമെന്നും ജയിലില്‍ കഴിയുന്ന ദിലീപിന് പിന്തുണയുമായി പ്രൊഡ്യൂസര്‍ അസോസിയേഷന്‍ അടക്കം പലരും മുന്നോട്ടു വന്നു തുടങ്ങിയെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു.

ദിലീപിനെ കാണാൻ താരങ്ങൾ

ദിലീപിനെ കാണാൻ താരങ്ങൾ

അച്ഛന്റെ ശ്രാദ്ധച്ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ദിലീപിന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി അനുമതി നല്‍കിയതിന് പിന്നാലെ നിരവധി താരങ്ങളാണ് ആലുവ ജയിലില്‍ എത്തിയത്. ഗണേഷ് കുമാര്‍, നിര്‍മ്മാതാവ് ഹംസ, തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം, നടന്‍ സുധീര്‍ എന്നിവര്‍ ചൊവ്വാഴ്ച ജയിലില്‍ എത്തിയിരുന്നു.

മോഹൻലാലിന്റെ വിശ്വസ്തൻ

മോഹൻലാലിന്റെ വിശ്വസ്തൻ

അതേസമയം ഗണേഷ്‌കുമാര്‍ എംഎല്‍എ മടങ്ങിയതിന് പിന്നാലെ മോഹന്‍ലാലിന്റെ സന്തതസഹചാരിയും നിര്‍മാതാവുമായ ആന്റണി പെരുമ്പാവൂരും ദിലീപിനെ ജയിലിൽ സന്ദർശിച്ചിരുന്നു.

ഭാര്യയും മകളും

ഭാര്യയും മകളും

ദിലീപ് ജയിലിലായതിന് ശേഷം ആദ്യമായ ഭാര്യയും നടിയുമായ കാവ്യമാധവനും മകൾ മീനാക്ഷിയും ജയിൽ ദിലീപിനെ കണ്ടിരുന്നു.

രണ്ട് മണിക്കൂർ പരോൾ

രണ്ട് മണിക്കൂർ പരോൾ

ബുധനാഴ്ച രാവിലെ എട്ടു മുതല്‍ 10 വരെ വീട്ടിലും ആലുവ മണപ്പുറത്തും നടക്കുന്ന ബലിതര്‍പ്പണ ചടങ്ങുകളില്‍ പങ്കെടുക്കാനാണ് ദിലീപിന് കോടതി അനുമതി നല്‍കിയത്.

മാധ്യമങ്ങളോട് സംസാരിക്കില്ല

മാധ്യമങ്ങളോട് സംസാരിക്കില്ല

മാധ്യമങ്ങളോട് സംസാരിക്കില്ലെന്നും സമയത്തിന് ജയിലില്‍ മടങ്ങി എത്താമെന്ന ഉറപ്പിലുമാണ് ദിലീപിന് താത്കാലിക പരോള്‍ കോടതി അനുവദിച്ചത്.

വീണ്ടും ജാമ്യ ഹർജി

വീണ്ടും ജാമ്യ ഹർജി

അതേസമയം ഓണാവധിക്ക് ശേഷം ഹൈക്കോടതി തുറക്കുമ്പോള്‍ ഒരു ജാമ്യഹര്‍ജി സമര്‍പ്പിക്കാനാണ് ദിലീപിന്റെ തീരുമാനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+