ശബരിമലയിലേക്ക് ശ്രീലങ്കയില്‍ നിന്ന് മറ്റൊരി സ്ത്രീ! നിലയ്ക്കലില്‍ തടഞ്ഞ് പോലീസ്
ശബരിമലയില്‍ ദര്‍ശനത്തിനെതിത്തിയ മറ്റൊരു ശ്രീലങ്കന്‍ സ്വദേശിയായ സ്ത്രീയെ നിലയ്ക്കലില്‍ തടഞ്ഞ് പോലീസ്. ശ്രീലങ്കയിൽ നിന്നുമെത്തിയ 70 അംഗ തീർഥാടന സംഘത്തിനൊപ്പമായിരുന്നു ഇവര്‍ ശബരിമലയില്‍ എത്തിയത്. എന്നാല്‍ പ്രായം തെളിയിക്കുന്ന രേഖകൾ ഹാജരാക്കത്തതിനാല്‍ ഇവരെ നിലയ്ക്കലില്‍ പോലീസ് തടയുകയായിരുന്നു.

ഇതോടെ ഇവര്‍ ദര്‍ശനം നടത്താതെ മടങ്ങി. പ്രശ്നങ്ങളുണ്ടാക്കുവാൻ താല്പര്യമില്ലാത്തതിനാൽ സ്വമേധയാ പിന്മാറുകയാണെന്നാണ് അവര്‍ പോലീസിനോട് പറഞ്ഞു. മൂന്നു വർഷമായി ശബരിമലയിൽ തൊഴുന്ന ചിത്രങ്ങള്‍ പോലീസിനെ കാണിച്ചതിനു ശേഷമാണ് ഇവർ പിന്മാറിയത്.
ബിന്ദു കല്ല്യാണിയും കനക ദുര്‍ഗയും ശബരിമലയില്‍ ദര്‍ശനം നടത്തിയ പിന്നാലെ ശ്രീലങ്കന്‍ സ്വദേശിയായ ശശികലയാണ് മൂന്നാമത് ദര്‍ശനം നടത്തിയ സ്ത്രീ. ഇവര്‍ക്കെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും പോലീസ് സുരക്ഷയില്‍ ഇവര്‍ പിന്നീട് ദര്‍ശനം നടത്തി മടങ്ങുകയായിരുന്നു.












Click it and Unblock the Notifications