'വിജയ് ബാബുവിനെതിരെ പ്രസ്താവനയിറക്കിയോ, ദിലീപിനെതിരെ എന്ത് നടപടി'; ചോദ്യവുമായി സംവിധായകന്‍
കൊച്ചി: രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് നടന്മാരായ ശ്രീനാഥ് ഭാസിയെയും ഷെയിന്‍ നിഗത്തെയും സിനിമ സംഘടനകള്‍ വിലക്കിയത്. രണ്ട് പേരും സിനിമകളുമായി സഹകരിക്കുന്നില്ലെന്നാണ് സംഘടനകള്‍ പറയുന്നത്. താര സംഘടനയായ അമ്മ ഉള്‍പ്പെട്ട യോഗത്തിലാണ് തീരുമാനമുണ്ടായത്. താരങ്ങൾ ഏഡിറ്റിംഗ് ഉൾപ്പടെയുള്ള കാര്യങ്ങളിൽ ഇടപെടുന്നെന്നാണ് സംഘടന ഭാരവാഹികൾ ആരോപിക്കുന്നത്.
എന്നാല്‍ ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് മീഡിയവണ്‍ നടത്തിയ ചാനല്‍ ചര്‍ച്ചയില്‍ സംവിധായകന്‍ പ്രതാപ് ജോസഫിന്റെ പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ലൈംഗിക പീഡന ആരോപണക്കേസ് നേരിടുന്ന വിജയ് ബാബു എന്ന പ്രൊഡ്യൂസര്‍ക്കെതിരെ ഇവര്‍ പ്രസ്താവന ഇറക്കിയിട്ടുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു.

നടന്‍ ദിലീപ്, അദ്ദേഹം ഒരു പ്രൊഡ്യൂസര്‍ കൂടിയായിരുന്നു. അദ്ദേഹത്തിനെതിരെ ഇവര്‍ എന്തെങ്കിലും നടപടി സ്വീകരിച്ചോ. എന്നാല്‍ എനിക്ക് എഡിറ്റ് ചെയ്ത വേര്‍ഷന്‍ കാണണം, ഒരു നടന് ആവശ്യപ്പെടാവുന്ന കാര്യം തന്നെയാണ്. അങ്ങനെയുള്ള ചില പരാതികള്‍ ഉന്നയിച്ചുകൊണ്ട് വിലക്കിലേക്ക് വരുന്നതിനെ കുറിച്ചാണ് പറയുന്നതെന്ന് പ്രതാപ് ജോസഫ് പറഞ്ഞു.
നടന്‍ പൃഥിരാജ് ഈ വിലക്ക് നേരിട്ട ആളാണ്. തിലകന്‍, ജഗതിശ്രീകുമാര്‍, വിനയന്‍ ഇങ്ങനെ പത്ത് പതിനഞ്ച് വര്‍ഷത്തെ ചരിത്രമെടുത്ത് കഴിഞ്ഞാല്‍ ഈ വിലക്കും കൊണ്ട് ഇവര്‍ വരാത്ത സമയമില്ല. എന്തിനു, കൊവിഡിനെ തുടര്‍ന്ന് തീയേറ്റര്‍ അടച്ചിട്ട സമയത്ത് ഒ ടി ടി ക്ക് സിനിമ വില്‍ക്കുന്നു എന്ന് പറഞ്ഞ് വിലക്കുകയാണെന്ന് ഇവര്‍ പറഞ്ഞിട്ടുണ്ട്.
മഹേഷ് നാരായണനും ഫഹദ് ഫാസില്‍ എന്നിവര്‍ ചെയ്ത സിനിമയ്ക്ക് പോലും, ഒ ടി ടിക്ക് നേരിട്ട് വില്‍ക്കാന്‍ പാടില്ലെന്ന് പറഞ്ഞ് വന്നിട്ടുണ്ട്. സിനിമ എന്ന് പറയുന്നത് ഒരു കച്ചവടമെന്നത് പോലെ ഒരു കല കൂടിയാണ്. അതിനകത്ത് കുറച്ച് കാറ്റും വെളിച്ചവും കടക്കേണ്ടതുണ്ട്. ഞാന്‍ ഇപ്പോഴും പറയുന്നു, ഇത് ശ്രീനാഥ് ഭാസിയെയും ഷെയിന്‍ നിഗത്തെയോ ന്യായീകരിക്കാന്‍ പറയുന്നതല്ല.
ഈ കാറ്റും വെളിച്ചവും സിനിമയ്ക്ക് അകത്തേക്ക് കടന്നുവരുമ്പോള്‍ ചില ആളുകള്‍ അസ്വസ്ഥരാകുന്നു. അസ്വസ്ഥരാകുന്നതിന് ഇതിനെ കുറേ കൂടി വിശാലമായ രീതിയില്‍ കാണുകയും, സിനിമയെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ ഇതുമാത്രമല്ല. ഇവരുടെ കുറച്ച് രൂപയേ മാത്രം ബാധിക്കുന്ന വിഷയമല്ല. അടൂര്‍ ഗോപാലകൃഷ്ണന്‍ കമ്മിറ്റി, ഏതാണ്ട് പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ലക്ഷങ്ങള്‍ ചെലവഴിച്ച് ഒരു കമ്മിറ്റി ഉണ്ടാക്കിയിരുന്നു.
ആ കമ്മിറ്റി ഒരു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. അതിനകത്ത് ഒരു സിനിമ റെഗുലേറ്ററി അതോറ്റിയെ കുറിച്ച് പറയുന്നുണ്ട്. സംഘടനയിലെ അംഗങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു റെഗുലേറ്ററി അതോറിറ്റിയുണ്ടാക്കുകയും, ഈ അതോറിറ്റിക്ക് ഇത്തരം കാര്യങ്ങളില്‍ തീരുമാനമുണ്ടാക്കുകയും അത് കുറേ കൂടി നിഷ്പക്ഷമാവുകയും കുറേ കൂടി പൊതു സ്വീകാര്യത കൈവരുകയും ചെയ്യുമെന്ന് അദ്ദേഹം പറയുന്നു.
ശ്രീനാഥ് ഭാസിക്കോ, ഷെയിന്‍ നിഗത്തിനോ അമ്മയില്‍ അംഗത്വമുണ്ടായിരുന്നില്ല. ഷെയിന്‍ നിഗവുമായി ബന്ധപ്പെട്ട കഴിഞ്ഞ പ്രശ്‌നത്തെ തുടര്‍ന്നാണ് അദ്ദേഹം അമ്മയില്‍ അംഗത്വം എടുക്കുന്നത്. സംഘടനകളുടെ പുറത്തേക്ക് സിനിമ വളരുകയാണ്. സംഘടനകളെ മാനിക്കാത്ത രീതിയില്‍ സിനിമ വളരുകയാണ്. അതൊരു കലയെന്ന രീതിയില്‍ പുതിയ തലമുറ മുന്നോട്ടു കൊണ്ടു പോകുകയാണെന്നും പ്രതാപ് ജോസഫ് പറഞ്ഞു.












Click it and Unblock the Notifications