കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദ്യം പരാതി, ഇപ്പോള്‍ കോംപ്രമൈസ്...നടപടി എടുത്തവര്‍ ഇളിഭ്യരായി; വിമര്‍ശിച്ച് സജി നന്ത്യാട്ട്

Google Oneindia Malayalam News

കൊച്ചി: നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ പരാതി ഉന്നയിച്ച മാധ്യമപ്രവര്‍ത്തക പരാതി പിന്‍വലിക്കുന്നതില്‍ പ്രതികരണവുമായി നിര്‍മാതാവ് സജി നന്ത്യാട്ട്. റിപ്പോര്‍ട്ടര്‍ ടി വിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പരാതിയിന്‍ മേല്‍ നടപടി എടുത്തവരെ ഇളിഭ്യരാക്കുന്ന നടപടിയാണ് ഇത് എന്ന് സജി നന്ത്യാട്ട് പറഞ്ഞു. ഇനിയും ഇത്തരത്തിലുള്ള പരാതികള്‍ വരുമ്പോള്‍ എന്ത് വിശ്വസിച്ചാണ് നടപടി സ്വീകരിക്കുക എന്നും അദ്ദേഹം ചോദിക്കുന്നു.

പരാതി ലഭിച്ചിട്ട് നടപടി എടുത്തില്ലെങ്കില്‍ പൊതുസമൂഹത്തില്‍ നമ്മളെ കുറ്റപ്പെടുത്തില്ലേ എന്നും സജി നന്ത്യാട്ട് ചോദിക്കുന്നു. മാധ്യമങ്ങളുടെ വിമര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ ചില തെറ്റ് തിരുത്തല്‍ നടപടികള്‍ അസോസിയേഷന്‍ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു. അതിന്റെ തെളിവായിരുന്നു ശ്രീനാഥ് ഭാസിക്കെതിരായ നടപടി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സജി നന്ത്യാട്ടിന്റെ വാക്കുകള്‍ ഇങ്ങനെയാണ്...

1

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ പരാതി പിന്‍വലിച്ചു എന്നുള്ളത് തരേണ്ടതാണ്. ഇതിപ്പോള്‍ പരാതി തരിക, നമ്മള്‍ ആക്ഷന്‍ എടുക്കുക, പിന്നെ പരാതി പിന്‍വലിക്കുക എന്നൊക്കെ പറയുമ്പോള്‍ നമ്മള്‍ അതിനകത്ത് കുറച്ച് മണ്ടന്‍മാരാകുകയാണ്. ആദ്യം തന്നെ ശ്രീനാഥ് ഭാസി മാപ്പ് പറയാന്‍ തയ്യാറാണ് എന്ന് പറഞ്ഞു. അന്ന് ക്ഷമിക്കില്ല എന്നൊക്കെ പറഞ്ഞു എന്നാണ് നമ്മള്‍ അറിയുന്നത്.

ഈ കേസിന് കാരണമായ എന്തോ ഉണ്ടെന്ന് ഇപ്പോള്‍ തോന്നുന്നു... പക്ഷെ ദിലീപ്..?; കൊല്ലം തുളസിഈ കേസിന് കാരണമായ എന്തോ ഉണ്ടെന്ന് ഇപ്പോള്‍ തോന്നുന്നു... പക്ഷെ ദിലീപ്..?; കൊല്ലം തുളസി

2

ഇപ്പോള്‍ ഇതിന് വേണ്ടി മെനക്കെട്ടവരും എന്തോ വലിയ പ്രശ്‌നമായി ഉയര്‍ത്തി കൊണ്ടു വന്നവരും ഒക്കെ ഇളിഭ്യരാകുന്ന അവസ്ഥയാണ്. എല്ലാ ചാനലുകളും ആ വനിതയോടൊപ്പമാണ് നിന്നത്. അവരിപ്പോള്‍ അത് കോംപ്രമൈസ് ചെയ്തിരിക്കുന്നത്, ക്ഷമ പറഞ്ഞിരിക്കുന്നു. ഇതിന് വേണ്ടി എടുത്ത നടപടികളൊക്കെ ഇനി എന്ത് ചെയ്യും എന്നുള്ളതാണ്.

പ്രതിപക്ഷ നേതൃസ്ഥാനം രാജിവെച്ച് ഖാര്‍ഗെ, പകരം ഇനി ആര്? പരിഗണനയില്‍ ഇവര്‍...പ്രതിപക്ഷ നേതൃസ്ഥാനം രാജിവെച്ച് ഖാര്‍ഗെ, പകരം ഇനി ആര്? പരിഗണനയില്‍ ഇവര്‍...

3

ഇങ്ങനെയുള്ള പരാതികള്‍ വരുമ്പോള്‍ എന്ത് വിശ്വസിച്ചാണ് നമ്മള്‍ നടപടികള്‍ എടുക്കുക. നടപടി എടുക്കുന്നവര്‍ മണ്ടന്‍മാരാകുകയാണ്. നമ്മുടെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഒരു തീരുമാനമെടുത്തിട്ടുണ്ട്. ശ്രീനാഥ് ഭാസിയെ മാറ്റി നിര്‍ത്തുക എന്നുള്ളതാണ്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ പ്രസിഡന്റും സെക്രട്ടറിയും കൂടിയിട്ട് ആക്ഷനെടുത്തു.

കല്ലെറിഞ്ഞത് ആരാണെന്ന് അറിയില്ല; കോടതിയിലെത്തി മൊഴി നല്‍കി ഉമ്മന്‍ചാണ്ടികല്ലെറിഞ്ഞത് ആരാണെന്ന് അറിയില്ല; കോടതിയിലെത്തി മൊഴി നല്‍കി ഉമ്മന്‍ചാണ്ടി

4

ആക്ഷനെടുത്തത് എന്താണ് ശ്രീനാഥ് ഭാസി ഇനി കുറച്ച് നാളത്തേക്ക് ഇപ്പോള്‍ കമ്മിറ്റ് ചെയ്ത പടങ്ങള്‍ നടക്കട്ടെ അതിന് ശേഷം ശ്രീനാഥ് ഭാസിയുടെ പുതിയ പടങ്ങളൊന്നും തല്‍ക്കാലത്തേക്ക് നമ്മള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് അതവിടെ നില്‍ക്കട്ടെ എന്നൊരു തീരുമാനമെടുക്കുകയും അത് എല്ലാ മാധ്യമങ്ങളിലൂടെയും ജനം അറിയുകയും ചെയ്തതാണ്.

5

നടപടി എടുത്തില്ലെങ്കില്‍ പൊതുസമൂഹത്തില്‍ നമ്മളെ കുറ്റപ്പെടുത്തും. ഒരു പെണ്‍കുട്ടി അസോസിയേഷനില്‍ പരാതി കൊടുത്തിട്ട് ഒരു നടപടിയും എടുക്കാതെ കുറെ ആള്‍ക്കാര്‍ അവിടെ ഇരിക്കാണ്. എന്തിന് കൊള്ളാം ഇവരെയൊക്കെ. ഇവരെല്ലാം സ്ത്രീകള്‍ക്ക് എതിരാണ് എന്നൊക്കെ പറയും. നടപടി എടുത്ത് കഴിഞ്ഞാല്‍ ഇതാകും അവസ്ഥ.

6

ശ്രീനാഥ് ഭാസിക്കെതിരെ പരാതി നമ്മളല്ല ഉന്നയിച്ചത്. ഒരു വനിത ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകയാണ് പരാതി ഉന്നയിച്ചത്. ശ്രീനാഥ് ഭാസി ആദ്യം തന്നെ ക്ഷമ പറയാം എന്ന് പറഞ്ഞതാണ്. അതിന്റെ ആവശ്യമില്ല എന്ന് പറഞ്ഞിട്ട് പിന്നീട് കോംപ്രമൈസ് ചെയ്യുമ്പോള്‍ ഇതിന് വേണ്ടി മെനക്കെട്ടവരുണ്ട്, ഇതിന് വേണ്ടി ശബ്ദിച്ചവരുണ്ട്. ഇതിന് വേണ്ടി പ്രതികരിച്ചവര്‍ ഉണ്ട്. അവരെല്ലാം ഇളിഭ്യരായി എന്നുള്ളതാണ്.

English summary
sreenath bhasi case: producer Saji Nanthyattu against the women journalists compromise move
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X