Get Updates
Get notified of breaking news, exclusive insights, and must-see stories!

ശ്രീനാഥ് ഭാസി സുഹൃത്ത്... പക്ഷെ; ഇത് സിനിമയ്ക്ക് താങ്ങാനാവാത്തത്, ഞാന്‍ ഒരിക്കലും ചെയ്യില്ല: ധ്യാന്‍

നിലവിലെ വിവാദങ്ങള്‍ സിനിമ മേഖലയെ മൊത്തത്തില്‍ മോശമായി ബാധിക്കുമെന്ന് ധ്യാന്‍ ശ്രീനിവാസന്‍. സിനിമ മേഖലയില്‍ സമയത്തിന് വലിയ പ്രധാന്യമാണ് ഉള്ളത്. ഒരു ദിവസം ചാർട്ട് ചെയ്ത സിനിമ കൃത്യമായി കഴിഞ്ഞില്ലെങ്കില്‍ അത് ആ നിർമ്മാതാവിന് ഉണ്ടാക്കുന്നത് വലിയ നഷ്ടമായിരിക്കും. ഒരു സാധാരണ പടത്തിന് ഒരു ദിവസത്തെ ഷൂട്ടിന് മൂന്ന് മുതല്‍ നാല് ലക്ഷം രൂപവരെ ചിലവുണ്ടാവും. മറ്റ് ആർട്ടിസ്റ്റുകളെയൊക്കെ വെയിറ്റ് ചെയ്യിക്കുക എന്ന് പറയുന്നത് ശരിയില്ലാത്ത ഒരു ഏർപ്പാടാണെന്നും ധ്യാന്‍ ശ്രീനിവാസന്‍ പറയുന്നു.

സമയക്രമം പാലിക്കുക എന്നുള്ളത് എല്ലാവരും ചെയ്യേണ്ട കാര്യമാണ്. തുടക്ക കാലത്ത് എനിക്കും ഈ ഉഴപ്പ് ഉണ്ടായിരുന്നു. പിന്നീട് അത് മാറി. തിരയുടെ ചിത്രീകരണ സമയത്തൊക്കെ വെളിപ്പിന് 6.30 ന് ഷൂട്ട് ഉണ്ടാവും. മോർണിങ് ലൈറ്റില്‍ എടുക്കുന്ന വിഷ്വലിനൊക്കെ പ്രത്യേക ഭംഗിയാണ്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ അതേക്കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയില്ലെന്നും അദ്ദേഹം പറയുന്നു. മൂവി വേള്‍ഡ് മീഡിയ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

dhyansreenivasan

സീനിയേഴ്സിനെയൊക്കെ വെയിറ്റ് ചെയ്യിപ്പിക്കുക എന്നുള്ളത് ഞാന്‍ ചെയ്യില്ല. വരാന്‍ കഴിയില്ലെങ്കില്‍ അത് കൃത്യമായി അറിയിക്കണം. നമ്മള്‍ വ്യക്തിപരമായി എന്ത് ചെയ്യുന്നു എന്നുള്ളത് മറ്റുള്ളവർ നോക്കണ്ട. പക്ഷെ ഒരു സെറ്റില്‍ കരാർ ചെയ്തു കഴിഞ്ഞാല്‍ അവിടെ കാര്യങ്ങള്‍ കൃത്യമായിരിക്കണം. എല്ലാവരും പ്രശ്നക്കാരാണെന്ന് തോന്നുന്നില്ല. വളരെ കുറച്ച് ആളുകള്‍ക്ക് മാത്രമേ ഇത്തരം പ്രശ്നമുള്ളുവെന്നും അദ്ദേഹം പറയുന്നു.

ശ്രീനാഥ് ഭാസിയുടെ കേസില്‍ അവന്റെയൊക്കെ ഒരു ലൈഫ് സ്റ്റൈല്‍ ഒക്കെ അങ്ങനെയാണ്. എന്തുകൊണ്ട് രാവിലെ എഴുന്നേല്‍ക്കാന്‍ പറ്റില്ല എന്നാണ് ചോദ്യമെങ്കില്‍ ഉത്തരം രാത്രി വൈകി ഉറങ്ങുന്നത് കൊണ്ടാണ് എന്നാണ്. എനിക്ക് അറിയുന്ന വ്യക്തിയാണ് ശ്രീനാഥ് ഭാസി. ഞങ്ങള്‍ ഒരുമിച്ച് ഗൂഡാലോചന എന്ന ചിത്രത്തില്‍ വർക്ക് ചെയ്തിട്ടുണ്ട്. നൈറ്റ് പേഴ്സണാണ് അദ്ദേഹം. അന്ന് അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ബുദ്ധിമുട്ടൊന്നും ഉണ്ടായിട്ടില്ല.

പിന്നീടാണ് സമയം പാലിക്കുന്നില്ലെന്ന പരാതിയൊക്കെ ഉള്ളതായി അറിയുന്നത്. എല്ലാ സിനിമയിലും ഈ പ്രശ്നം ഇല്ല. ചില സിനിമകളില്‍ മാത്രമാണ് പ്രശ്നം. അവർക്ക് ആ ഫ്രീഡം കിട്ടുന്ന സിനിമകളിലായിരിക്കും ഇങ്ങനെ പെരുമാറുന്നത്. എന്തൊക്കെ പറഞ്ഞാലും സീനിയേഴ്സിനെയൊക്കെ വെയിറ്റ് ചെയ്യിപ്പിക്കരുത്. പിന്നെ അദ്ദേഹത്തിന്റെ സ്വഭാവം അറിയുന്നവർ അദ്ദേഹത്തെ വെച്ച് സിനിമ ചെയ്യട്ടെ.

 sreenathbhasi-

അല്ലെങ്കില്‍ ഭാസിയുടെ സമയത്തിന് അനുസരിച്ച് സിനിമ ചാർട്ട് ചെയ്യേണ്ടി വരും. അതൊക്കെ മലയാള സിനിമയെ സംബന്ധിച്ച് നടക്കുന്ന കാര്യമല്ല. ഇതുപോലുള്ള പെരുമാറ്റമൊന്നും മലയാള സിനിമയ്ക്ക് ഒരിക്കലും താങ്ങാന്‍ പറ്റാത്തതാണ്. അദ്ദേഹം അടുത്ത സുഹൃത്താണ്, എന്നാലും മോശം കാര്യം ചെയ്യുമ്പോള്‍ അതിനോട് കൂട്ട് നില്‍ക്കാന്‍ സാധിക്കില്ല. എനിക്ക് അദ്ദേഹത്തെ ഭയങ്കര ഇഷ്ടമാണെന്നും ധ്യാന്‍ ശ്രീനിവാസന്‍ പറയുന്നു.

കഴിഞ്ഞ പ്രാവശ്യം ഇതുപോലത്തെ ഒരു വിഷയം വന്നപ്പോള്‍ അവനുമായി സംസാരിച്ചിരുന്നു. എന്നാല്‍ എല്ലാവരേയും മാറ്റാന്‍ സാധിക്കില്ലാലോ. ഭാസിയൊന്നും ന്യൂ ജനറേഷന്‍ അല്ല. സിനിമയില്‍ വന്നിട്ട് 11 വർഷത്തിലേറെയായി. ഇത്തരം കാര്യങ്ങള്‍ സിനിമ മേഖലയ്ക്ക് മൊത്തത്തില്‍ ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

പുതിയ തലമുറക്ക് മാതൃകയാവേണ്ടത് ഇവരാണ്. നിലവില്‍ തന്നെ സിനിമകള്‍ തിയേറ്ററില്‍ ഓടാത്ത ഒരു വിഷയം ഉണ്ട്. ഇത്തരം പ്രശ്നങ്ങള്‍ കൂടിയാവുമ്പോള്‍ എല്ലാവർക്കും പേരുദോഷം വരുന്ന രീതിയിലാണ് കാര്യങ്ങള്‍. വലിയ രീതിയില്‍ ഇത് ചർച്ചയൊക്കെ ആവുന്നു. അതോടൊപ്പം തന്നെ സംഘടനകളില്‍ അംഗമാവുന്നതൊക്കെ വളരെ നല്ല കാര്യമാണെന്നും ധ്യാന്‍ അഭിപ്രായപ്പെടുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+