കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ശ്രീനാഥ് ഭാസി നികേഷ് സാറിനോട് പറഞ്ഞത് പച്ചക്കള്ളം, തേനും പാലും ഒലിക്കുകയായിരുന്നു'; രാഹുൽ ഈശ്വർ

Google Oneindia Malayalam News

കൊച്ചി: നടൻ ശ്രീനാഥ് ഭാസി വിവാദത്തിൽ പ്രതികരിച്ച് രാഹുൽ ഈശ്വർ. മുതിർന്ന മാധ്യമ പ്രവർത്തകരോട് സംസാരിക്കുമ്പോൾ വിനയം കാണുക്കുന്ന ശ്രീനാഥ് ഭാസി യുവ അവതാരകർക്ക് മുൻപിൽ അഹങ്കാരം കാണിക്കുന്നത് ശരിയായ നടപടിയാണോയെന്ന് രാഹുൽ ചോദിച്ചു. ശ്രീനാഥ് ഭാസിയെ വിലക്കിയ നടപടിയെ വിമർശിച്ച നടൻ മമ്മൂട്ടിയുടെ പ്രസ്താവന ഏകപക്ഷീയമായി പോയെന്നും രാഹുൽ ഈശ്വർ പറഞ്ഞു. റിപ്പോർട്ടർ ചാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു രാഹുൽ. വാക്കുകളിലേക്ക്

1


'അവതാരകയോട് എത്രമാത്രം മോശമായാണ് ശ്രീനാഥ് ഭാസി പെരുമാറിയത്.നികേഷ് സാറിനോട് എത്ര പച്ചക്കാണ് ശ്രീനാഥ് കള്ളം പറഞ്ഞത്. ഞാൻ അവരോട് ഒന്നും പറഞ്ഞില്ലെന്നാണ് പറഞ്ഞത്. അതിന് ശേഷം വ്യക്തമായതാണ് എത്ര മോശമായാണ് അയാൾ അവതാരകയോട് പെരുമാറിയതെന്ന്. അതിന് ശേഷം ഒരു ആർജെയോട് എത്ര വൃത്തിക്കെട്ട മ്ലേച്ഛമായ ഭാഷയാണ് അദ്ദേഹം ഉപയോഗിച്ചത്'.

'മഞ്ജു പത്രോസ് നിറം മാറുന്ന ഓന്ത്, എങ്ങനെ ചിലർ മകനായി'; 'ഫുക്രുവിനെ ദത്തെടുത്തിട്ടില്ല', മറുപടി'മഞ്ജു പത്രോസ് നിറം മാറുന്ന ഓന്ത്, എങ്ങനെ ചിലർ മകനായി'; 'ഫുക്രുവിനെ ദത്തെടുത്തിട്ടില്ല', മറുപടി

2


'ആദ്യം അക്കാര്യം വിശ്വസിക്കാൻ പോലും സാധിച്ചില്ല. ആദ്യം വിചാരിച്ചത് പ്ലാൻഡ് വിവാദമായിരിക്കുമെന്നാണ്. അല്ലാതെ ഇത്തരത്തിലുള്ള വാക്കുകൾ ഉപയോഗിച്ചു. ശ്രീനാഥ് ഭാസി കഴിവുള്ള നടനാണ്. എല്ലാവകർക്കും ഇഷ്ടമാണ് വളർന്ന് വരണം. പക്ഷേ എല്ലാത്തിനും ഒരു അച്ചടക്കം വേണ്ടേ'.

3

'പ്രേംനസീർ മുതൽ തുടങ്ങുന്ന നടൻമാർ എല്ലാവരും അച്ചടക്കവും കമ്മിറ്റ്മെന്റുമെല്ലാം കാണിക്കുന്നവരല്ലേ. തന്നോട് സെൽഫി ചോദിക്കുന്ന അവസാന ആൾക്കൊപ്പവും നിന്ന് ഫോട്ടോ എടുക്കുന്ന ആളാണ് മോഹൻലാൽ. ഇങ്ങനെയുള്ള നടൻമാർക്കിടിയിലാണ് വളരെ അഹങ്കാരിയായ അച്ചടക്കമില്ലാത്ത ഒരാൾ വരുമ്പോൾ അയാൾക്കെതിരെ നടപടിയുണ്ടാകുന്നത് സ്വാഭാവികമല്ലേ'.

'നീല കണ്ണും ലെതർ ജാക്കറ്റുമിട്ട രാവണൻ, ഇത് തുർക്കി സ്വേച്ഛാധിപതി'; 'ആദിപുരുഷി'നെതിരെ ബിജെപി'നീല കണ്ണും ലെതർ ജാക്കറ്റുമിട്ട രാവണൻ, ഇത് തുർക്കി സ്വേച്ഛാധിപതി'; 'ആദിപുരുഷി'നെതിരെ ബിജെപി

4

'മമ്മൂട്ടി സാറിനെ പോലുള്ളവർ ഈ വിഷയത്തിൽ അഭിപ്രായം പറയുമ്പോൾ രണ്ട് വശവും പരിശോധിച്ചാണ് പ്രതികരിക്കേണ്ടത്. കാര്യം അദ്ദേഹത്തിന്റെ നിലപാട് ഒരുപാട് പേർ ശ്രദ്ധിക്കുന്നതാണ്. ഏകപക്ഷീയമായിട്ടാണ് അദ്ദേഹം വിഷയത്തിൽ അഭിപ്രായം പറഞ്ഞതെന്നാണ് തോന്നുന്നത്. നിഷ്പക്ഷ നിലപാടായിരുന്നില്ലേ അദ്ദേഹം സ്വീകരിക്കേണ്ടിയിരുന്നത്'.

'ആരേയും വിലക്കാൻ പാടില്ല, തൊഴിൽ നിഷേധം തെറ്റ്'; ശ്രീനാഥ് ഭാസി വിഷയത്തിൽ മമ്മൂട്ടി'ആരേയും വിലക്കാൻ പാടില്ല, തൊഴിൽ നിഷേധം തെറ്റ്'; ശ്രീനാഥ് ഭാസി വിഷയത്തിൽ മമ്മൂട്ടി

5


'നികേഷ് സാറിന്റെ അഭിമുഖത്തിൽ ഇരുന്നപ്പോൾ ശ്രീനാഥ് ഭാസിക്ക് തേനും പാലും ഒലിക്കുകയായിരുന്നു. സാധാരണ ജൂനിയർ ആയ ഒരു അവതാരകയുടെ മുൻപിൽ ഇരിക്കുമ്പോൾ ഇത്രയും അഹങ്കാരം കാണിക്കുന്നത് ശരിയാണോ?ശ്രീനാഥ് ഭാസി നല്ല നടനാണ്. പക്ഷേ അഹങ്കാരം കൊണ്ടും കമ്മിറ്റ്മെന്റ് ഇല്ലായ്മ കൊണ്ടും തന്റെ കരിയർ അദ്ദേഹത്തിന് നഷ്ടമാകരുത്.
ശ്രീനാഥ് ഭാസിയാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ സമീപിച്ച് കാര്യങ്ങൾ സംസാരിച്ച് ധാരണയിലെത്തേണ്ടത്. അദ്ദേഹം പക്വതയും വിനയവും കാണിക്കേണ്ടേ?'

ചിത്രം-റിപ്പോർട്ടർ ചാനൽ സ്ക്രീൻ ഷോട്ട്

6

'വിജയ് ബാബു വിഷയത്തിലെല്ലാം അദ്ദേഹത്തെ പിന്തുണയ്ക്കുന്ന നിലപാടായിരുന്നു താരസംഘടനയായ അമ്മയൊക്കെ സ്വീകരിച്ചിരുന്നത്. എഡിറ്റ് ചെയ്ത് വീഡിയോ വരെ ഇറക്കി. അമ്മ എന്നത് എന്നും ബഹുമാനമുള്ള സംഘടനയാണ്. പൃഥ്വിരാജ് ചൂണ്ടിക്കാട്ടിയത് നമ്മുടെ സിനിമാ മേഖലയിൽ ജീവിക്കാൻ വഴിയില്ലാതെ ബുദ്ധിമുട്ടുന്ന മുതിർന്ന താരങ്ങൾ നിലനിന്ന് പോകുന്നത് അമ്മ പോലൊരു സംവിധാനം ഉള്ളത് കൊണ്ടാണ്.ഡബ്ല്യുസിസി തുടങ്ങിയപ്പോൾ അതിനെ എതിർക്കാത്ത സമീപനം സ്വീകരിച്ച വ്യക്തിയാണ് മോഹൻലാൽ'.

7

'അമ്മ അല്ല എ എം എം എ എന്നേ വിളിക്കുകയൂള്ളൂ എന്നാലേ എനിക്ക് പുരോഗമന ചിറക് മുളക്കൂ എന്ന് പറയാൻ എനിക്ക് ആളുകൾ ഉണ്ട്. അമ്മ ചെയ്യുന്ന കാര്യങ്ങൾ കാണാതിരുന്ന് കൂട. സിനിമാ രംഗത്ത് പടലപിണക്കങ്ങൾ ഉണ്ട്.പക്ഷേ പരിഹരിച്ച് കൊണ്ട് പോകുന്നതിൽ മറ്റേത് സിനിമാ മേഖല വെച്ച് നോക്കുമ്പോഴും ഏറ്റവും മികച്ച രീതിയിൽ കാര്യങ്ങൾ കൊണ്ടുപോകുന്നത് അമ്മയാണ്. ഇത്രയും കാര്യങ്ങൾ ചെയ്തിട്ടും അവരെ വിമർശിക്കുന്നത് സിനമാരാധകൻ എ്ന്ന നിലയിലാണ് താൻ ചൂണ്ടിക്കാട്ടിയത്', രാഹുൽ ഈശ്വർ പറഞ്ഞു.

English summary
Sreenath bhasi was down to earth when whith nikesh kumar, but lied ; Rahul Eswar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X