ശ്രീനിവാസന്‍ ഇത് എന്ത് ഭാവിച്ചാണ്? രക്തസാക്ഷികളെ സൃഷ്ടിയ്ക്കുന്ന രാഷ്ട്രീയം ജനങ്ങള്‍ക്ക് മടുത്തെന്ന്
തൃശൂര്‍: രാഷ്ട്രീയത്തേയും രാഷ്ട്രീയക്കാരേയും കണക്കറ്റ് പരിഹസിക്കാറുള്ള ആളാണ് സിനി നടനും സംവിധായകനും തിരക്കഥാകൃത്തും ഒക്കെയായ ശ്രീനിവാസന്‍. കൊച്ചിയില്‍ ക്യാന്‍സര്‍ ആശുപത്രി സ്ഥാപിയ്ക്കുന്നതിനെ നഖശിഖാന്തം വിമര്‍ശിച്ച ശ്രീനിവാസന്‍ ഇതിനിടെ വലിയ തോതില്‍ വിമര്‍ശിയ്ക്കപ്പെടുകയും ചെയ്തിരുന്നു.
ഇപ്പോള്‍ രാഷ്ട്രീയത്തിനെതിരെ രംഗത്തെത്തിയാണ് ശ്രീനിവാസന്‍ വീണ്ടും വാര്‍ത്ത സൃഷ്ടിയ്ക്കുന്നത്. രക്തസാക്ഷികളെ സൃഷ്ടിയ്ക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തനം മലയാളികള്‍ക്ക് മടുത്തുവെന്നാണ് ശ്രീനിവാസന്‍ തൃശൂരില്‍ പറഞ്ഞത്.
തൃശൂരില്‍ ഒരു പുസ്തക പ്രകാശനത്തിനിടെയായിരുന്നു ശ്രീനിവാസന്റെ വിമര്‍ശനം. പണത്തിനും അധികാരത്തിനും വേണ്ടി നേതാക്കള്‍ ആവിഷ്‌കരിയ്ക്കുന്ന തന്ത്രമാണ് രക്തസാക്ഷിത്വം എന്നാണ് ശ്രീനിവാസന്‍ പറഞ്ഞത്. രക്ത സാക്ഷികളെ സൃഷ്ടിക്കല്‍ മാത്രമാണോ രാഷ്ട്രീയം ചെയ്യുന്നത് എന്ന പ്രസക്തമായ ചോദ്യത്തിന് ശ്രീനിവാസന്‍ മറുപടി പറഞ്ഞേ മതിയാകൂ...

മടുത്തുവത്രെ
രക്തസാക്ഷികളെ സൃഷ്ടിയ്ക്കുന്ന രാഷ്ട്രീയം മലയാളികള്‍ക്ക് മടുത്തുവെന്നാണ് ശ്രീനിവാസം പറയുന്നത്.

രക്തസാക്ഷിത്വം
പണവും അധികാരവും നേടാന്‍ നേതാക്കള്‍ ഒരുക്കുന്ന തന്ത്രമാണ് രക്തസാക്ഷിത്വം എന്നാണ് ശ്രീനിവാസന്റെ കണ്ടെത്തല്‍.

അണികളെ വഞ്ചിയ്ക്കുന്നു
നേതാക്കള്‍ എല്ലാം നേടുമ്പോള്‍ അണികള്‍ക്ക് കിട്ടുന്നത് ജയിലും കണ്ണീരും ആണെന്നും ശ്രീനിവാസന്‍ പറയുന്നുണ്ട്. അണികള്‍ക്കും രക്തസാക്ഷികളുടെ കുടുംബങ്ങള്‍ക്കും ആണ് എല്ലാം നഷ്ടമാകുന്നത്. നേതാക്കള്‍ക്ക് ഒരു നഷ്ടവും സംഭവിയ്ക്കുന്നില്ലെന്നും ശ്രീനിവാസന്‍ ആരോപിയ്ക്കുന്നുണ്ട്.

കണ്ണൂരിലെ ബോംബുകള്‍
കണ്ണൂരില്‍ ബോംബ് നിര്‍മാണം കുടില്‍ വ്യവസായം ആണെന്നാണ് ശ്രീനിവാസന്റെ പരിഹാസം. മൂന്ന് പാര്‍ട്ടിക്കാരാണ് ഈ ബോംബ് നിര്‍മാതാക്കള്‍ എന്നും ശ്രീനിവാസന്‍ പറയുന്നുണ്ട്.

നേതാക്കള്‍ സൗഹൃദത്തില്‍
പരസ്പരം വെറുപ്പിന്റെ പ്രത്യയ ശാസ്ത്രമാണ് അണികളെ പഠിപ്പിയ്ക്കുന്നതെങ്കിലും നേതാക്കന്‍മാരെല്ലാം നല്ല സൗഹൃദത്തിലാണെന്നാണ് ശ്രീനിവാസന്റെ കണ്ടെത്തല്‍.

സംഘര്‍ഷങ്ങള്‍?
കേരളത്തിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ മിക്കവും പ്രാദേശികമായി മാത്രം ഉണ്ടാകുന്നതാണ്. അതില്‍ മിക്കപ്പോഴും നേതൃത്വത്തിന് വലിയ പങ്കുണ്ടാകാറില്ലെന്നതാണ് ചരിത്രം. ഇത്തരം കാര്യങ്ങള്‍ ശ്രീനിവാസന്‍ നിരീക്ഷിക്കേണ്ടത് അത്യാവശ്യമാണ്.

മടുത്തെന്ന് പറയാന്‍
രക്തസാക്ഷികളെ സൃഷ്ടിയ്ക്കുക മാത്രമല്ല കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ ചെയ്യുന്നത്. രാഷ്ട്രീയ കൊലപാതകങ്ങള്‍ അപലപിയ്ക്കപ്പെടേണ്ടത് തന്നെയാണ്. പക്ഷേ അത് മാത്രമാണ് കേരളത്തിലെ രാഷ്ട്രീയം എന്ന് പറയുന്നതില്‍ നീതികേടുണ്ട്.

ക്യാന്‍സര്‍ ആശുപത്രി ഓര്‍മയില്ലെ
എറണാകുളത്ത് ക്യാന്‍സര്‍ ആശുപത്രി തുടങ്ങുന്നതിനെ ശക്തമായി എതിര്‍ത്ത ആളാണ് ശ്രീനിവാസന്‍. അതിന് അദ്ദേഹം പറഞ്ഞ വാദങ്ങള്‍ എത്ര ദുര്‍ബലമായിരുന്നു എന്നും ഓര്‍ക്കേണ്ടതുണ്ട്.

രാഷ്ട്രീയം ഇല്ലെങ്കില്‍
കേരളത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ശക്തമായ ഇടപെടലുകള്‍ ഇല്ലാതിരുന്നെങ്കില്‍ പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളേയും പോലെ ആയേനെ നമ്മുടെ നാട് എന്നെങ്കിലും ശ്രീനിവാസന്‍ ഓര്‍ക്കേണ്ടതുണ്ട്.

ദന്ത ഗോപുരത്തില്‍
ദന്ത ഗോപുരത്തിലിരുന്ന് വിമര്‍ശനങ്ങള്‍ ഉന്നയിക്കാനുള്ള അവകാശം ശ്രീനിവാസനുണ്ട്. എന്നാല്‍ അത് കേരള സമൂഹത്തെ നോക്കി കൊഞ്ഞനംകുത്തിക്കൊണ്ടാവരുതെന്ന് മാത്രം.












Click it and Unblock the Notifications