ഇന്നുള്ളവരില്‍ അധികവും അരാഷ്ട്രീയവാദികള്‍, താന്‍ രാഷ്ട്രീയത്തിലേക്കില്ല: ശ്രീനിവാസന്‍
തിരുവനന്തപുരം: താന്‍ ഒരു കാലത്തും തിരഞ്ഞെടുപ്പ് മത്സരരംഗത്ത് വരില്ലെന്നും രാഷ്ട്രീയ പ്രവര്‍ത്തനത്തെക്കുറിച്ച് താന്‍ ഇതുവരെ ചിന്തിച്ചിട്ടുപോലുമില്ലെന്ന് നടന്‍ ശ്രീനിവാസന്‍. തൃപ്പൂണിത്തുറയില്‍ ഇടതുപക്ഷ സ്വതന്ത്രനായി മത്സരിക്കുമെന്ന വാര്‍ത്ത നിഷേധിച്ചുകൊണ്ടാണ് അദ്ദേഹം രംഗത്തുവന്നത്.
വോട്ട് ചോദിച്ച് താന്‍ ഒരുകാലത്തും ആരുടേയും വീട്ടിലേക്ക് വരില്ല. താന്‍ ഒരിക്കലുമൊരു അരാഷ്ട്രീയവാദിയല്ല, എന്നാല്‍ മലീനസമായ രാഷ്ട്രീയ സാഹചര്യം മാറണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് തന്നെ ചിലര്‍ കാണാന്‍ വന്നു എന്ന വാര്‍ത്ത തികച്ചും തെറ്റാണ്. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു ഫോണ്‍കോള്‍ പോലും ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്നുള്ളവരില്‍ അധികവും അരാഷ്ട്രീയ വാദികളാണ്. പല മേഖലകളിലും സര്‍വത്ര അഴിമതിയാണെന്നും ശ്രീനിവാസന്‍ കുറ്റപ്പെടുത്തുന്നു.
നിയമസഭാതിരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറയില്‍ നിന്നും ഇടതുപക്ഷ സ്വതന്ത്രനായി ശ്രീനിവാസനെ മത്സരിപ്പിക്കാന്‍ സിപിഎം ശ്രമം തുടങ്ങിയതായി വാര്‍ത്ത വന്നിരുന്നു. അതിനെതിരായാണ് ശ്രീനിവാസന്‍ ഇപ്പോള്‍ രംഗത്തുവന്നിരിക്കുന്നത്.












Click it and Unblock the Notifications