മുകള്ത്തട്ടുകാരെ അറിയാത്തതിനാല്‍ ഇടത്തട്ടുകാരെ സിനിമയിലാക്കി: ശ്രീനിവാസന്
കോഴിക്കോട്: മുകള്‍ത്തട്ടിലുള്ളവരുടെ ജീവിതം സങ്കല്പ്പിക്കാന് കഴിയാത്തതിനാലാണ് സാധാരണക്കാരുടെയും ഇടത്തട്ടുകാരുടെയും ജീവിതം സിനിമയ്ക്കു വിഷയമാക്കിയതെന്ന് നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്. താനൊരു ബുദ്ധിജീവിയേ അല്ലെന്നും താന്‍ കണ്ട ജീവിതങ്ങള്‍ മാത്രമാണ് സിനിമയ്ക്കു വിഷയമായിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. രാമാശ്രമം ഉണ്ണീരിക്കുട്ടി അവാര്‍ഡ് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു ശ്രീനിവാസന്.
സിനിമയില്‍ എത്തുന്നതിന് മുന്‍പ് സിനിമ മോഹിപ്പിച്ചിട്ടില്ല. നാടകനടന്‍ ആവുകയെന്ന ലക്ഷ്യവുമായി നാഷനല്‍ സ്കൂള്‍ ഒഫ് ഡ്രാമയില്‍ പ്രവേശനത്തിനു ശ്രമിച്ചു കിട്ടാതായപ്പോഴാണ് മദ്രാസില്‍ സിനിമ അഭിനയം പഠിപ്പിക്കുന്ന സ്ഥാപനം ഉണ്ടെന്നറിഞ്ഞതും അവിടെ ചേര്‍ന്നതും. അഭിമുഖ സമയത്ത് തന്റെ രൂപം നോക്കി അത് സിനിമയ്ക്കു പറ്റില്ലെന്നു കരുതി സംവിധായകന് രാമു കാര്യാട്ട് നിരുത്സാഹപ്പെടുത്തിയിരുന്നു. എന്നാല്‍ നാടകത്തിന് ഉപകരിക്കട്ടെ എന്നു കരുതിയാണ് അഭിനയം പഠിച്ചത്. പിന്നീട് രാമു കാര്യാട്ടിന്റെ പേരിലുള്ള സംവിധായക പുരസ്കാരം ലഭിച്ചപ്പോള്‍ ചിരിയാണ് വന്നത്. പി.എ ബക്കറിന്റെ സംഘഗാനം എന്ന സിനിമയില്‍ താനായിരുന്നു നായകന്. അഭിനയത്തിന് സൗന്ദര്യം ഒരു ഘടകമല്ല. എല്ലാവര്ക്കും അവസരങ്ങളുണ്ട്.

ഏറ്റവുമധികം സന്തോഷവും സമാധാനവും നല്‍കുന്നത് എന്താണോ അതാണ് ചെയ്യേണ്ടതെന്ന് കോളെജില്‍ പഠിക്കുമ്പോള്‍ പ്രിയപ്പെട്ട അധ്യാപകന് പറഞ്ഞുതന്നിരുന്നു. അതുതന്നെയായിരിക്കണം ഉപജീവനം എന്നും ഉപദേശിച്ചു. അന്ന് ആലോചിച്ചപ്പോള്‍ ഏറ്റവും അധികം സന്തോഷം ലഭിക്കുന്നത് നാടകപ്രവര്‍ത്തനം ആയിരുന്നു എന്നതിനാലാണ് നാടകനടനാവാന് ഇറങ്ങിത്തിരിച്ചതെന്നും ശ്രീനിവാസന് പറഞ്ഞു.
നോവലിസ്റ്റ് എം. മുകുന്ദന് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കലക്റ്റര്‍ ഷാമിന് സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. വി.ആര് സുധീഷ്, ഡോ. എസ്.എസ് ശ്രീകുമാര്‍, കെ.പി സുധീര, എം.എ ഉണ്ണികൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.
-
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
2013 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം... ഒറ്റയടിക്ക് 13% ഇടിഞ്ഞെന്ന് ഗോള്‍ഡ് കൗണ്‍സില്‍ -
കേരളത്തിൽ രണ്ടിടത്ത് താമര വിരിഞ്ഞുവെന്ന് ബിജെപി; 10 ഇടത്ത് അട്ടിമറി സാധ്യത? നൂറിൽ ഉറച്ച് യുഡിഎഫും -
കേരളത്തില്‍ യുഡിഎഫ് തരംഗം; 102 സീറ്റ് വരെ കിട്ടിയേക്കും, ബിജെപിക്ക് എസ്ഐആര്‍ പാര, റാഷിദ് പറയുന്നു -
'സഭ എന്ത് വൃത്തികേടാണ് കാണിക്കുന്നത്? ബോധവും വിവരവും ഇല്ലാത്തവർ, ഞാൻ 20,000 വോട്ടിന് ജയിക്കും'; പിസി ജോർജ് -
സ്വര്‍ണവില വീണ്ടും കയറി; ഇനി ഈ ആഭരണം മാത്രമാകും ശരണം, ഇന്നത്തെ പവന് വില -
'ഇല്ലെങ്കിൽ ട്വന്റി-20 സ്ഥാനാർത്ഥി 25000 വോട്ടിന് ജയിച്ചേനെ', സാബു എം ജേക്കബിനെ പരിഹസിച്ച് സോഹൻ സീനുലാൽ -
ഗജകേസരി യോഗം ചെറിയ കാര്യമല്ല; ഈ രാശിക്കാരുടെ പ്രണയം പൂത്തുലയും, സമ്പത്തിൽ ആറാടും..! -
ഒരു യുദ്ധം കൂടി അവസാനിക്കുന്നു? താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യയും ഉക്രെയ്നും -
കാത്തിരിപ്പ് അവസാനിക്കുന്നു.. ഡിഎ വര്‍ധനവ് അടുത്ത ആഴ്ച തന്നെയുണ്ടാകും!? ശമ്പളം കൂടും -
പോളിംഗ് കൂടിയാല്‍ യുഡിഎഫ്... കുറഞ്ഞാല്‍ എല്‍ഡിഎഫ്; ഇതില്‍ എന്തെങ്കിലും സത്യമുണ്ടോ? -
'എനിക്കെന്താ ദേഷ്യപ്പെട്ടൂടെ, മനപ്പൂർവ്വം അങ്ങനെ ചെയ്താൽ ദേഷ്യം വരില്ലേ', മമ്മൂട്ടി പറഞ്ഞത്












Click it and Unblock the Notifications