ശ്രീനിവാസന് മുസ്ലീം ലീഗില്‍ ചേരും; പക്ഷേ ഉപാധികളുണ്ട്
കോഴിക്കോട്: നടന് ശ്രീനിവാസന്റെ രാഷ്ട്രീയ പ്രവേശനം കഴിഞ്ഞ രണ്ടുദിവസമായി നവമാധ്യമങ്ങളില്‍ സജീവമായിരുന്നു. ഒരു പ്രമുഖ മാധ്യമം പുറത്തുവിട്ട വാര്‍ത്ത ശ്രീനിവാസന് തന്നെ നിഷേധിച്ചെങ്കിലും ഇതിന്റെ അലയൊലി ഇതുവരെ കെട്ടടങ്ങിയിട്ടില്ല. ശ്രീനിവാസന്റെ രാഷ്ട്രീയ പ്രവേശനം പത്രവാര്‍ത്തയിലൂടെ അറിഞ്ഞ മന്ത്രി എം കെ മുനീര്‍ അദ്ദേഹത്തെ രാഷ്ട്രീയത്തിലേക്ക് സ്വാഗതം ചെയ്തിരുന്നു.
മുനീര്‍ ക്ഷണത്തിന് തന്റെ സ്വതസിദ്ധമായ ഭാഷയിലൂടെയാണ് ശ്രീനിവാസന് മറുപടി പറഞ്ഞത്. മുസ്ലീം ലീഗില്‍ ചേരാന്‍ താന്‍ തയ്യാറാണ്. എന്നാല്‍ തന്നെ മുഖ്യമന്ത്രിയാക്കണമെന്നാണ് ശ്രീനിവാസിന്റെ പക്ഷം. തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുകയും മുഖ്യമന്ത്രിയാക്കാമെന്ന് ഉറപ്പു നല്‍കുകയും ചെയ്താല്‍ താന്‍ മുസ്ലീം ലീഗില്‍ ചേരാമെന്ന് ശ്രീനിവാസന് പറഞ്ഞു.

താന്‍ സ്വതന്ത്രനായി മത്സരിക്കുന്നെന്നാണ് വാര്‍ത്ത പ്രചരിക്കുന്നത്. സ്വതന്ത്ര സ്ഥാനാര്ഥിയാകുകയെന്നാല് സ്വാതന്ത്ര്യം കളയുക എന്നാതാണെന്നും ശ്രീനിവാസന് വ്യക്തമാക്കി. സിപിഎം പിന്തുണയോടെ ശ്രീനിവാസന് രാഷ്ട്രീയത്തിലേക്കിറങ്ങുന്നുണ്ടെന്നായിരുന്നു കഴിഞ്ഞദിവസത്തെ പത്രവാര്‍ത്ത. എന്നാല്‍ വാര്‍ത്ത ശ്രീനിവാസന് നിഷേധിച്ചിരുന്നു.
തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്ന് താന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നതാണ്. ഇപ്പോഴും അതിന് മാറ്റമില്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും താന്‍ വിശ്വസിക്കുന്നില്ലെന്നും തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും ശ്രീനിവാസന് പറഞ്ഞു. തൃപ്പൂണിത്തുറയില്‍ മന്ത്രി കെ ബാബുവിനെതിരെ ശ്രീനിവാസന് മത്സരിക്കുമെന്ന വാര്‍ത്ത അദ്ദേഹത്തിന്റെ പ്രതികരണത്തോടെ അവസാനിക്കുകയും ചെയ്തു.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications