ദിലീപ് ഇങ്ങനെയൊരു മണ്ടത്തരത്തിനു മുതിരില്ല!! ഇത്രയൊക്കെയായിട്ടും ദിലീപിന് കട്ട സപ്പോർട്ട് തന്നെ!!

  • Posted By:
Subscribe to Oneindia Malayalam

ആലപ്പുഴ : നടിയെ ആക്രമിച്ച സംഭവത്തിൽ ജയിലിൽ കഴിയുന്ന നടൻ ദിലീപിന് പിന്തുണയുമായി നടനും സംവിധായകനുമായ ശ്രീനിവാസൻ രംഗത്ത്. ദിലീപ് ഇത്തരത്തിലൊരു മണ്ടത്തരത്തിനു മുതിരില്ലെന്നാണ് ശ്രീനിവാസൻ പറയുന്നത്.

എംഎൽഎ പീഡിപ്പിച്ചതിന് ജനം എന്ത് പിഴച്ചു? ഇനി നിരോധനാജ്ഞയും!! എല്ലാം പീഡനക്കേസ് എംഎൽഎയ്ക്കു വേണ്ടി ?

കറ്റാനത്ത് ഓണാട്ടുകര കോക്കനട്ട് ഓയിൽ കമ്പനി സന്ദർശിക്കുന്നതിനിടെയായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെയും ദിലീപിന് പിന്തുണയുമായി ശ്രീനിവാസൻ എത്തിയിരുന്നു. നടിയെ ഉപദ്രവിച്ച സംഭവത്തിൽ സത്യം അറിയുന്നതിനു മുമ്പ് ആരുടെമേലും കുറ്റം കെട്ടിവയ്ക്കേണ്ടെന്നാണ് ശ്രീനിവാസൻ പറഞ്ഞത്.

ദിലീപിന് വീണ്ടും പിന്തുണ

ദിലീപിന് വീണ്ടും പിന്തുണ

നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചനക്കേസിൽ അറസ്റ്റിലായ നടൻ ദിലീപിന് പിന്തുണയുമായി ശ്രീനിവാസൻ. ആദ്യമായിട്ടല്ല ശ്രീനിവാസൻ പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്.

മണ്ടത്തരത്തിന് മുതിരില്ല

മണ്ടത്തരത്തിന് മുതിരില്ല

നടിയെ ആക്രമിക്കുന്ന തരത്തിലുള്ള ഒരു മണ്ടത്തരത്തിന് ദിലീപ് മുതിരില്ലെന്നാണ് ശ്രീനിവാസൻ പറയുന്നത്. കറ്റാനത്ത് ഓണാട്ടുകര കോക്കനട്ട് ഓയിൽ കമ്പനി സന്ദർശിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിൻറെ പ്രതികരണം.

അമ്മയ്ക്കെതിരെ

അമ്മയ്ക്കെതിരെ

അതേസമയം താര സംഘടനയായ അമ്മയെ ശ്രീനിവാസൻ വീണ്ടും വിമർശിച്ചു. അംഗങ്ങൾക്ക് കാണിക്ക അർപ്പിക്കാനുള്ള സംഘടനയായി അമ്മ മാറുകയാണെന്നാണ് ശ്രീനിവാസന്റെ വിമർശനം.

നേരത്തെയും

നേരത്തെയും

നടിയെ ഉപദ്രവിച്ച സംഭവത്തിൽ സത്യം പുറത്ത് വരുന്നത് വരെ ആരുടെ മേലും കുറ്റം കെട്ടിവയ്ക്കുന്നത് ശരിയല്ലെന്നായിരുന്നു ശ്രീനിവാസൻ നേരത്തെ പറഞ്ഞത്.

പോലീസ് കണ്ടു പിടിക്കും

പോലീസ് കണ്ടു പിടിക്കും

കുറ്റവാളികളെ പോലീസ് കണ്ടുപിടിക്കുമെന്നും ശ്രീനിവാസൻ പറയുന്നു. അത് അവരുടെ ജോലിയാണതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഒന്നും മിണ്ടുന്നില്ല

ഒന്നും മിണ്ടുന്നില്ല

അറസ്റ്റിലായതിനു പിന്നാലെ ദിലീപിനെ അമ്മയിൽ നിന്ന് പുറത്താക്കിയതിലും ശ്രീനിവാസന് എതിർപ്പുണ്ട്. അമ്മയുടെ നിലാപാടിൽ മൗനം പാലിക്കുന്നുവെന്നാണ് ഇതിനെ കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രതികരണം.

ധന സഹായം മാത്രം

ധന സഹായം മാത്രം

അമ്മ കാര്യമായി പ്രവർത്തിക്കുന്നില്ലെന്നും ശ്രീനിവാസൻ വിമർശിച്ചു.അവശത നേരിടുന്ന ചില താരങ്ങൾക്ക് ധനസഹായം നൽകുന്നതൊഴിച്ചാൽ അമ്മ മറ്റൊന്നും നടത്തുന്നില്ലെന്നും ശ്രീനിവാസൻ കുറ്റപ്പെടുത്തി.

പറയാൻ പാടില്ലാത്തത്

പറയാൻ പാടില്ലാത്തത്

ഇന്നസെന്റിന്റെ വിവാദ പരാമർശങ്ങളെ ശ്രീനിവാസൻ നേരത്തെ എതിർത്തിരുന്നു. പറയാൻ പാടില്ലാത്ത കാര്യങ്ങളാണ് ഇന്നസെന്റ് പറഞ്ഞതെന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്.

Fake Twitter Account In The Name Of Sreenivasan
നടിമാർക്ക് പിന്തുണ ഇല്ല

നടിമാർക്ക് പിന്തുണ ഇല്ല

അതേസമയം സിനിമയിലെ കാസ്റ്റിങ് കൗച്ചിനെതിരെ രംഗത്തു വന്ന നടിമാരുടെ ആരോപണങ്ങളെ ശ്രീനിവാസൻ തള്ളിയിരുന്നു. ആരോപണങ്ങൾ ഉന്നയിക്കുന്നവർ അത്തരം സംഭവങ്ങൾ ഏതാണെന്ന് വ്യക്തമാക്കമണമെന്നും അത്തരം പരാതികൾ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും അദ്ദേഹം.

English summary
sreenivasan supports dileep.
Please Wait while comments are loading...