കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീനിവാസന് അങ്ങനെ തന്നെ വേണമെന്ന്; ഇപ്പോള്‍ അങ്ങനെ പറയരുതെന്ന്... പക്ഷാഘാതം അല്ലെങ്കിലും ആണെങ്കിലും

Google Oneindia Malayalam News

Recommended Video

cmsvideo
ശ്രീനിവാസന് അങ്ങനെ തന്നെ വേണമെന്ന് സോഷ്യൽ മീഡിയ | Oneindia Malayalam

കൊച്ചി: നടന്‍ ശ്രീനിവാസന്‍ പക്ഷാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ആണെന്ന വാര്‍ത്ത ഏവരേയും ഞെട്ടിച്ചിരുന്നു. ശ്രീനിവാസന് ഹൃദയാഘാതം ആണെന്ന് പോലും വാര്‍ത്തകള്‍ പ്രചരിച്ചു. എന്തായാലും ശ്രീനിവാസന്റെ ആരോഗ്യ നിലയില്‍ കാര്യമായി ഭയക്കേണ്ട ഒന്നും തന്നെ ഇല്ലെന്നാണ് ഒടുവില്‍ പുറത്ത് വരുന്ന വാര്‍ത്ത.

ശ്രീനിവാസന് പക്ഷാഘാതമോ ഹൃദയാഘാതമോ മസ്തിഷ്കാഘാതമോ എന്താണ് സംഭവിച്ചത്.. വന്‍ ആശയക്കുഴപ്പം.. ശ്രീനിവാസന് പക്ഷാഘാതമോ ഹൃദയാഘാതമോ മസ്തിഷ്കാഘാതമോ എന്താണ് സംഭവിച്ചത്.. വന്‍ ആശയക്കുഴപ്പം..

ഇത് സംബന്ധിച്ച് മകന്‍ വിനീത് ശ്രീനിവാസന്‍ പ്രതികരിക്കുകയും ചെയ്തു. എന്നാല്‍ സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ ചര്‍ച്ച അതൊന്നും അല്ല. ശ്രീനിവാസന്‍ മോഡേണ്‍ മെഡിസിന്‍ ചികിത്സ അംഗീകരിക്കുന്നുണോ ഇല്ലയോ എന്നതാണ്.

ക്യാന്‍സര്‍ സെന്റര്‍ തുടങ്ങുന്നതിനെതിരെ ആഞ്ഞടിച്ച ആളാണ് ശ്രീനിവാസന്‍. മരുന്നുകള്‍ എല്ലാം കടലില്‍ എറിയണം എന്ന് വരെ പറഞ്ഞ ആളാണ് അദ്ദേഹം. ഇക്കാര്യം ആണ് ഇപ്പോള്‍ വിമര്‍ശിക്കപ്പെടുന്നത്.

ക്യാന്‍സര്‍ സെന്ററിനെതിരെ

ക്യാന്‍സര്‍ സെന്ററിനെതിരെ

കൊച്ചിയില്‍ റീജിയണല്‍ ക്യാന്‍സര്‍ സെന്റര്‍ വരുന്നതിനെതിരെ ഏറ്റവും രൂക്ഷമായി പ്രതികരിച്ച ആളാണ് ശ്രീനിവാസന്‍. ക്യാന്‍സര്‍ സെന്റര്‍ കൊണ്ട് ഒരു രോഗി പോലും രക്ഷപ്പെടില്ല എന്നായിരുന്നു അന്ന് ശ്രീനിവാസന്‍ പറഞ്ഞത്.

ക്യാന്‍സറിന് മരുന്നില്ല

ക്യാന്‍സറിന് മരുന്നില്ല

ക്യാന്‍സര്‍ ചികിത്സയ്ക്ക് അലോപ്പതിയില്‍ മരുന്നില്ലെന്നും ശ്രീനിവാസന്‍ പറഞ്ഞിരുന്നു. ഇക്കാര്യം മറച്ചുവച്ച് ആശുപത്രികള്‍ ജനങ്ങളില്‍ നിന്ന് പണം തട്ടുകയാണ് എന്നായിരുന്നു ശ്രീനിവാസന്റെ വിമര്‍ശനം. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതികരണവും വന്നിരുന്നു.

ഒരാളുടെ അനുഭവത്തില്‍ നിന്ന്

ഒരാളുടെ അനുഭവത്തില്‍ നിന്ന്

ആര്‍സിസിയില്‍ ചികിത്സ തേടിയ ഒരാളുടെ അനുഭവത്തില്‍ നിന്നാണ് താന്‍ ഇത് പറയുന്നത് എന്നായിരുന്നു ശ്രീനിവാസന്റെ വിശദീകരണം. ഇക്കാര്യം താന്‍ സിനിമയാക്കും എന്നും ശ്രീനവാസന്‍ പറഞ്ഞിരുന്നു.

ജൈവകൃഷി

ജൈവകൃഷി

ജൈവ കൃഷിയുടെ പ്രചാരകനും ഉപയോക്താവും കൂടി ആയിരുന്നു ശ്രീനിവാസന്‍. രോഗങ്ങള്‍ക്ക് കാരണം കീടനാശിനികള്‍ ഉപോഗിച്ച് വിളവെടുക്കുന്ന പച്ചക്കറികള്‍ ആണെന്നും ശ്രീനിവാസന്‍ പറഞ്ഞിരുന്നു. ഈ വിഷയത്തില്‍ ശ്രീനിവാസനെ പിന്തുണക്കാനും ഒരുപാടുപേര്‍ ഉണ്ടായിരുന്നു.

മോഡേണ്‍ മെഡിസിന്‍

മോഡേണ്‍ മെഡിസിന്‍

മോഡേണ്‍ മെഡിസിനെ പല തവണ തള്ളിപ്പറഞ്ഞിട്ടുള്ള ആളാണ് ശ്രീനിവാസന്‍. അങ്ങനെയുള്ള ശ്രീനിവാസന് വയ്യാതായപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ കുറിച്ചാണ് ഇപ്പോള്‍ പലരും പരിഹാസ രൂപേണ ആക്ഷേപം ഉന്നയിക്കുന്നത്. ശ്രീനിവാസന് മോഡേണ്‍ മെഡിസിനില്‍ വിശ്വാസം ഉണ്ടോ എന്നാണ് ചോദ്യം.

കിട്ടേണ്ടതുതന്നെ...

കിട്ടേണ്ടതുതന്നെ...

ശ്രീനിവാസന് ഇപ്പോള്‍ സംഭവിച്ചത് അത്യാവശ്യമായിരുന്നു എന്ന് പോലും ക്രൂരമായി വിമര്‍ശിക്കുന്നവര്‍ ഉണ്ട്. ആധുനിക വൈദ്യശാസ്ത്രത്തെ കുറിച്ച് ബോധ്യപ്പെടാന്‍ ഈ അനുഭവം അദ്ദേഹത്തെ സഹായിക്കും എന്നാണ് ഇത്തരക്കാര്‍ പറയുന്നത്.

അങ്ങനെ പറയാമോ?

അങ്ങനെ പറയാമോ?

ഒരാള്‍ പറഞ്ഞതില്‍ എന്തെങ്കിലും പിശകുകള്‍ ഉണ്ടെങ്കില്‍, അത് ഇത്തരം ഒരു സാഹചര്യത്തില്‍ ആണോ വിമര്‍ശന വിധേയമാക്കേണ്ടത് എന്ന ചോദ്യം ഉയര്‍ത്തുന്നവരും ഉണ്ട്. ഈ സമയത്തെങ്കിലും ഇങ്ങനെ ഉള്ള വിമര്‍ശനങ്ങള്‍ ഒഴിവാക്കണം എന്നാണ് ഇവര്‍ പറയുന്നത്.

അവയവ ദാനത്തിനെതിരേയും

അവയവ ദാനത്തിനെതിരേയും

അവയവ ദാനത്തിനെതിരേയും ശ്രീനിവാസന്‍ രഗത്ത് വന്നിരുന്നു. ഇതും ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. അവയവ ദാനം വഴി ജീവന്‍ നിലനിര്‍ത്തുന്ന മാത്യു അച്ചാടന്‍ തന്നെ ശ്രീനിവാസനെതിരെ പരസ്യമായി രംഗത്ത് വന്നിരുന്നു.

English summary
Sreenivasan hospitalised: Social Media discussions are like this...
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X