Get Updates
Get notified of breaking news, exclusive insights, and must-see stories!

ആര്‍ത്തവം അശുദ്ധിയല്ല!! ശബരിമലയില്‍ പോകും! വധഭീഷണിയില്ല.. നിലപാട് വ്യക്തമാക്കി എബിവിപി നേതാവ്

ശബരിമലയിലെ യുവതി പ്രവേശന വിഷയത്തില്‍ തന്‍റെ നിലപാട് തുറന്ന് പറഞ്ഞ് പിന്നാലെ തിരുവനന്തപുരം ആറ്റിങ്ങിലിലെ എബിവിപി നേതാവായ ശ്രീപാര്‍വ്വതി വിവാദത്തില്‍ പെട്ടിരുന്നു. വിധിയുടെ പശ്ചാത്തലത്തില്‍ കുടുംബസമേതം മലയിലേക്ക് പോകുമെന്ന ശ്രീപാര്‍വ്വതി പറഞ്ഞതാണ് വിവാദങ്ങള്‍ക്ക് വഴി വെച്ചത്. ഇതിന് പിന്നാലെ ശ്രീപാര്‍വ്വതിക്ക് നേരെ ആര്‍എസ്എസില്‍ നിന്ന് വധഭീഷണി ഉണ്ടായിരുന്നു എന്നടക്കം ചില മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കി.

എന്നാല്‍ വിവാദം സംബന്ധിച്ച വിഷയത്തില്‍ തന്‍റെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ശ്രീ പാര്‍വ്വതി. ആര്‍ത്തവം അശുദ്ധിയല്ലെന്നും തനിക്ക് യാതൊരു വധഭീഷണിയും ഇല്ലെന്നും ശ്രീപാര്‍വ്വതി തന്‍റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

 പറയാറുണ്ട്

പറയാറുണ്ട്

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കൈരളി ഓൺലൈൻ മീഡിയയ്ക്ക് ഞാൻ നൽകിയ ഇന്റർവ്യൂ നെ കുറിച്ച് എനിക്കു പറയാൻ ഉള്ളത്....
എന്റെ അഭിപ്രായങ്ങൾ പലപ്പോഴും facebook ലും അതുപോലെ തന്നെ എനിക്ക് ലഭിക്കുന്ന വേദികളിലും പറയാറുണ്ട്....

 ഇംപാക്റ്റ് ചിന്തിച്ചില്ല

ഇംപാക്റ്റ് ചിന്തിച്ചില്ല

അങ്ങനെ കൈരളി ഓൺലൈൻ വിളിച്ചു എന്നോട് ശബരിമല വിഷയത്തിൽ അഭിപ്രായം ചോദിച്ചപ്പോൾ മാത്രമാണ് ഞാൻ എന്റെ അഭിപ്രായം പറയുകയുണ്ടായത്
ഒരു പ്രൊഫഷണൽ രാഷ്ട്രീയക്കാരി അല്ലാത്തത് കൊണ്ട് ചോദിക്കുന്ന ചോദ്യങ്ങളിൽ എത്രത്തോളം ദ്വയാർദ്ധം ഉണ്ടെന്നോ അല്ലെങ്കിൽ ആ ചോദ്യം എങ്ങനെ വളച്ചൊടിക്കുമെന്നോ, ആ ചോദ്യത്തിന് തുറന്നു ഉത്തരം പറഞ്ഞാൽ അതുകൊണ്ട് എന്ത് impact ഉണ്ടാകുമെന്നോ ഞാൻ ചിന്തിച്ചില്ല. .

 എബിവിപി പ്രവര്‍ത്തക

എബിവിപി പ്രവര്‍ത്തക

ഞാൻ ഒരു എബിവിപി പ്രവർത്തകയാണ്. സംഘ പരിവാറിന്റെ പല സംഘടനകളായും അതിലെ പ്രവർത്തകരുമായും ആത്മബന്ധം ഉള്ള വ്യക്തി ആണ്. ഞാൻ എന്റെ അഭിപ്രായം ഫേസ്ബുക് ഇൽ മാത്രമല്ല RSS ന്റെ വാരികയായ കേസരിയിൽ പറഞ്ഞിട്ടും അവർ പബ്ലിഷ് ചെയ്തിട്ടുമുണ്ട്, സംഘടനകൾ ഒരു അഭിപ്രായ സമന്വയത്തിൽ എത്തുന്നതിന് മുൻപ്.

 വളച്ചൊടിച്ചു

വളച്ചൊടിച്ചു

ഒരു വ്യക്തി എന്ന നിലയിൽ എനിക്കു എന്റെ അഭിപ്രായം പറയാൻ ഉള്ള അവകാശം ഉണ്ട്. എന്റെ അഭിപ്രായത്തെ അനുകൂലിക്കുവാനും, എതിർക്കുവാനുമുളള അവകാശവും ഏവർക്കുമുണ്ട്.എന്നാൽ ഞാൻ പറഞ്ഞ കാര്യങ്ങൾ കൈരളിയും ചില ഓൺലൈൻ മാധ്യമങ്ങളും വളച്ചൊടിച്ചതിൽ വിഷമം ഉണ്ട്.

 കുത്തിപൊക്കി

കുത്തിപൊക്കി

ശബരിമല വിഷയത്തിൽ ABVP യും അനുബന്ധ സംഘടനകളും അഭിപ്രായം പറയുന്നതിന് മുൻപ് പല രീതിയിലുള്ള അഭിപ്രായപ്രകടനങ്ങൾ പലഭാഗത്തു നിന്നും ഉണ്ടായിരുന്നു. ഞാനും എന്റെ അഭിപ്രായം പറഞ്ഞിരുന്നു.
എന്നാൽ സംഘടന അഭിപ്രായം പറഞ്ഞതിന് ശേഷവും ചില ഓൺലൈൻ മഞ്ഞ പത്രങ്ങൾ എന്റെ പഴയ പോസ്റ്റുകൾ കുത്തിപ്പൊക്കി രാഷ്ട്രീയ ലാഭവും, എനിക്ക് ദ്രോഹവും ചെയ്യുകയുണ്ടായി.

 വധഭീഷണിയില്ല

വധഭീഷണിയില്ല

#എനിക്ക് RSS ന്റെ ഏതെങ്കിലും നേതാക്കളിൽ നിന്നോ RSS /ക്ഷേത്രീയ സംഘടനകളിൽ നിന്നോ വധഭീഷണി ഉണ്ടായിട്ടില്ല. ഈ മാധ്യമത്തിൽ വാർത്ത വന്ന സമയത്തു തന്നെ ഞാൻ നിലവിലുള്ള concern പോലീസ് സ്റ്റേഷൻ ഇൽ എനിക്ക് ഭീഷണിയില്ല എന്നത് കുടുംബസമേതം അറിയിക്കുകയും ചയ്തു.

ആഗ്രഹിക്കുന്നില്ല

ആഗ്രഹിക്കുന്നില്ല

ശബരിമലയിൽ വിശ്വാസികൾ ആയുള്ള ആൾക്കാർ പ്രശ്നം ഉണ്ടാക്കികൊണ്ട് സ്ത്രീകളെ തടയില്ല എന്ന് തന്നെയാണ് ഇപ്പോഴും വിശ്വസിക്കുന്നത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ കലാപം സൃഷ്ടിച്ചു കൊണ്ട് ശബരിമലയിലേക്ക് പോകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. കോടതി വിധിയെ മാനിക്കുന്നു. ഒപ്പം സാധാരണ ജനങ്ങളുടെ മനോവികാരത്തെയും...

 വിശ്വസിക്കുന്നില്ല

വിശ്വസിക്കുന്നില്ല

ശബരിമല വിഷയവുമായി ബന്ധപ്പെട്ടു ആർത്തവം അവിടെ ഒരു പ്രശ്നമായി വരുന്നില്ല എങ്കിലും, ആർത്തവം തെറ്റാണന്നോ അത് അശുദ്ധമാണെന്നോ ഇന്ന് ഏതെങ്കിലും ഒരു മതമോ വിശ്വസിയോ പറയും എന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഇതുവരെ ഒരു ക്ഷേത്രത്തിൽ നിന്നും ഒരു സ്ത്രീയെയും ആർത്തവത്തിന്റെ പേരിൽ ഇറക്കിവിട്ടതായി ഒരു വാർത്ത പോലും ഇല്ല. ആർത്തവം അശുദ്ധo അല്ല. അങ്ങനെ പറയാൻ ഉള്ള അവകാശവും ആർക്കും ഇല്ല.

 ഞാനൊരു അയ്യപ്പഭക്തയാണ്

ഞാനൊരു അയ്യപ്പഭക്തയാണ്

ഇങ്ങനെ ഒരു വാർത്ത വന്നതിനു ശേഷം പലരും അവരുടെ ഭാഗത്തു നിന്നും എന്നെ contect ചെയ്യുകയും അന്വേഷിക്കുകയും ഉണ്ടായി. അതിനപ്പുറം ആരും ഭീഷണിപെടുത്താനോ force cheyyano vannittilla
ഞാനൊരു അയ്യപ്പഭക്തയാണ്.

 തത്വമസിയായി

തത്വമസിയായി

വിശ്വാസ പ്രമാണങ്ങളിൽ ഞൊടിയിട കൊണ്ടൊരു മാറ്റം സമൂഹത്തിന്റെ സന്തുലിതാവസ്ഥ തകർക്കും.. ഒരു സമൂഹത്തിന്റെ ചിന്താഗതി ഒന്നടങ്കം മാറേണ്ടതുണ്ട്... അങ്ങിനെ ഒരു മാറ്റത്തിന് വേണ്ടിയാണ് നാം പ്രവർത്തിക്കേണ്ടത്... അങ്ങനെ ഒരു മാറ്റം വരുമ്പോൾ.. അന്നെനിക്ക് ശ്വാസമുണ്ടെങ്കിൽ ഞാനും പോവും അയ്യനെ കാണാൻ🙂🙂🙂
നോമ്പ് നോറ്റ്, കറുപ്പുടുത്ത്, മുദ്ര ധരിച്ച്, ഇരുമുടിയേന്തി, ശരണം വിളിച്ച്, സർവ്വവും അയ്യനിൽ ലയിപ്പിച്ചു തത്വമസിയായി...
സ്വാമി ശരണം....

 പുച്ഛം മാത്രം

പുച്ഛം മാത്രം

രാഹുൽ ഈശ്വർ എന്ന മാന്യനായ സവർണ്ണ ഫാസിസ്റ്റ്നോട് പുച്ഛം മാത്രം... ലക്ഷോപലക്ഷം വിശ്വാസികളുടെ ആരാധനാലയo ആയ ശബരിമല താങ്കളുടെ കുടുംബ സ്വത്തല്ല...ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് നാടകo കളിക്കുന്ന തങ്ങളുടെ വിശ്വാസികളുടെ സ്വത്തിൽ(നടവരവ്) നിന്നുള്ള കയ്യിട്ടു വാരൽ അധികകാലം മുന്നോട്ടു പോകില്ല... തന്ത്ര വിദ്യ പഠിച്ച അവർണ്ണ ബ്രഹ്മണൻ ശബരിമല ശാന്തി ആകുന്ന അയ്യനെ പൂജിക്കുന്ന കാലം വിദൂരമല്ല... 😊😊😊

ഇങ്ങനെയാക്കിയല്ലോ

ഇങ്ങനെയാക്കിയല്ലോ

ഇതാണ് എന്റെ നിലപാട്....
(NB: ഭീഷണി ഉണ്ടോ ഉണ്ടോ ന്നു ഒരു നൂറുവട്ടം ചോദിച്ചപ്പോൾ ഫ്രണ്ട്സ് വെറുതെ തമാശയക്കു കൊന്നുകളയും എന്ന് പറഞ്ഞിട്ടുണ്ട് ന്നു പറഞ്ഞു ചിരിച്ചപ്പോൾ 🤦🏻‍♀എന്റെ ചേച്ചി നിങ്ങൾ കൂടെ ഇരുന്നു ചിരിച്ചിട്ട് അതിനെ ഇങ്ങനെ അങ്ങ് ആക്കിയല്ലോ...എന്റെ പീപ്പിൾ ചേച്ചി നിങ്ങൾ കിടു ആണ് 🤦🏻‍♀🤦🏻‍♀)

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+